Translate

Google search

11.02.2012

പഴയതും പുതിയതും തമ്മില്‍...

പുതിയ കാലത്ത് നിലയുറപ്പിച്ച് പഴയ കാലത്തിന്റെ കഥപറയുന്ന ലാല്‍ജോസ് ചിത്രം ഒരു ന്യൂജനറേഷന്‍ സിനിമയാണോ? സംവിധായകന്‍ സംസാരിക്കുന്നു.

അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവച്ച സംവിധായകനാണ് ലാല്‍ജോസ്. കരിയറിലെ ഏറ്റവും വലിയ വിജയം മീശമാധവനാണെന്ന് എഴുതിവച്ചവരെ ക്ലാസ്‌മേറ്റ്‌സ് കൊണ്ടദ്ദേഹം അതിശയിപ്പിച്ചു. അറബിക്കഥ കേള്‍ക്കാന്‍ നാടും നഗരവും ഒഴുകിയെത്തുകയായിരുന്നു. വിജയം നേടുന്ന സിനിമകളെല്ലാം 'ന്യൂജനറേഷന്‍' സിനിമകളാണെന്ന് പ്രഖ്യാപിക്കപ്പെടുന്ന കാലത്ത് 'അയാളും ഞാനും തമ്മില്‍' ഒരു വിസ്മയമാണ്. മൊബൈല്‍ ഫോണ്‍ പോലുമില്ലാത്ത കാലത്തിലെ യുവത്വത്തിന്റെ കഥ ഫ്ലാഷ്ബാക്കിലൂടെ വിവരിക്കുന്ന സിനിമ ബോക്‌സ്ഓഫീസില്‍ വിജയം നേടുന്നു. ''ന്യൂജനറേഷന്‍, ഓള്‍ഡ് ജനറേഷന്‍ എന്ന ചാപ്പകുത്തലില്‍ കാര്യമില്ല. സിനിമ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുണ്ടോ എന്നതിലാണ് കാര്യം'' -സംവിധായകന്‍ സംസാരിക്കുന്നു. 
ന്യൂജനറേഷന്‍ സിനിമ എന്ന അടയാളപ്പെടുത്തല്‍ പുതിയ ചിത്രത്തിനു ലഭിക്കുന്നില്ലേ? 
'ഡയമണ്ട് നെക്‌ളേസ്' ഒരുക്കിയപ്പോള്‍ ലാല്‍ജോസ് ന്യൂജനറേഷന്റെ പാതയിലെന്ന് പറഞ്ഞവരുണ്ട്. എന്നാല്‍, 'അയാളും ഞാനും തമ്മില്‍' ഏതുകൂട്ടത്തില്‍പെടുത്താമെന്ന സംശയത്തിലാണ് ഇന്ന് പലരും. ആധുനികയുഗത്തില്‍ ജീവിക്കുന്ന സംവിധായകന്‍, മൊബൈല്‍ ഫോണ്‍പോലുമില്ലാത്ത ഒരു കാലത്തിന്റെ കഥപറഞ്ഞ് (അയാളും ഞാനും തമ്മില്‍) പ്രേക്ഷകനെ കാളവണ്ടിയുഗത്തിലേക്ക് കൊണ്ടുപോകുന്നതായി ചിലര്‍ സേഷ്യല്‍ മീഡിയാ സൈറ്റുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അയാളും ഞാനും തമ്മില്‍ എന്ന സിനിമ നിരവധി ഓര്‍മകളിലൂടെയാണ് പുരോഗമിക്കുന്നത്. 20 വര്‍ഷം പഴക്കമുള്ള ഓര്‍മകളാണ് കഥാപാത്രങ്ങള്‍ പങ്കുവെയ്ക്കുന്നത്. അന്നത്തെ കാമ്പസുകള്‍ക്ക് മൊബൈല്‍ ഫോണ്‍ അപരിചിതമാണ്. മൊബൈല്‍ ഫോണ്‍ ഇല്ലാത്തതുകൊണ്ട് മാത്രം തകര്‍ന്നുപോയ നിരവധി പ്രണയങ്ങള്‍ക്ക് പഴയകാലം സാക്ഷിയാണ്.

പൃഥ്വിരാജ്, നരേന്‍, ഗാനരംഗത്ത് കയ്യില്‍ ഗിറ്റാര്‍ - ക്ലാസ്‌മേറ്റ്‌സിന്റെ നിഴല്‍ പിന്തുടരുന്നുണ്ടോ? 
പൃഥ്വിരാജും നരേനും ഗിറ്റാറും ചേരുമ്പോള്‍ ക്ലാസ്‌മേറ്റ്‌സ് ആകുന്നില്ല. 'അയാളും ഞാനും തമ്മില്‍' പഴയതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ചിത്രമാണ്. കഥ, കഥാപാത്രങ്ങള്‍, പശ്ചാത്തലം... എല്ലാറ്റിലും വ്യത്യാസമുണ്ട്. ക്ലാസ്‌മേറ്റ്‌സ് പ്രേക്ഷകന്റെ നല്ലൊരോര്‍മയാണ്. അതുകൊണ്ടാകണം അങ്ങനെയൊരു ചിന്തയിലേക്ക് പോയത്. സിനിമ കണ്ടുകഴിയുന്നതോടെ അതു മാറും.
നരേന്‍ അവതരിപ്പിച്ച കഥാപാത്രമായി കുഞ്ചാക്കോ ബോബനെ ആയിരുന്നു ആദ്യം കണ്ടിരുന്നത്. പിന്നീട് ചിത്രീകരണം തുടങ്ങുമ്പോഴേക്കും പലരുടെയും ഡേറ്റുകള്‍ തമ്മില്‍ പ്രശ്‌നമായി. പൃഥ്വിരാജിന്റെ പ്രായത്തിനും കോമ്പിനേഷന്‍സിനും യോജിച്ച ഒരാളെ അന്വേഷിച്ചപ്പോള്‍ നരേന്‍ വന്നുകയറുകയായിരുന്നു. അയാളതു ഭംഗിയായി ചെയ്തു.

ഡോ. സാമുവല്‍ - പ്രതാപ്‌പോത്തനുവേണ്ടി മാറ്റിവെച്ചിരുന്ന കഥാപാത്രമായിരുന്നോ? 
''നല്ല വാക്കുകള്‍ വെറുതെ കിട്ടില്ല, അത് നിങ്ങള്‍ ആര്‍ജിച്ചെടുക്കണം'' - ഡോ. സാമുവലിന്റെ സംഭാഷണങ്ങളും ജീവിതവും കാഴ്ചപ്പാടുമെല്ലാം മികച്ച ഒരു നടനുമാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്. ബോബി-സഞ്ജയ് നിര്‍ദേശിച്ചത് നസറുദ്ദീന്‍ഷായുടെ പേരായിരുന്നു. അദ്ദേഹം യോജിച്ച നടനായിരുന്നു. പക്ഷെ ഡബിങ്ങില്‍ പ്രശ്‌നം വരുമോ എന്ന അദ്ദേഹത്തിന്റെ തന്നെ ഭയമാണ് മറ്റൊരാളിലേക്കെത്തിച്ചത്.



ഡോ.സാമുവല്‍ എന്ന കഥാപാത്രത്തെ അടുത്തറിഞ്ഞപ്പോള്‍ പ്രതാപ്‌പോത്തന്റെ മുഖം മനസ്സില്‍ നിറയുകയായിരുന്നു. മലയാളത്തിലിനി ഡോക്ടര്‍ വേഷത്തിലഭിനയിക്കില്ലെന്ന് പ്രതാപ്‌പോത്തന്‍ മുമ്പ് പറഞ്ഞിരുന്നു. എങ്കിലും അദ്ദേഹം വന്നു. രണ്ടാം വരവിലെ പ്രതാപ് പോത്തന്റെ മികച്ചവേഷമായാണ് ഡോ. സാമുവലിനെ പലരും വിലയിരുത്തുന്നത്. ചിത്രീകരണം രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും കഥാപാത്രത്തിന്റെ കരുത്ത് അദ്ദേഹം സ്വയം തിരിച്ചറിഞ്ഞു. ശാരീരികപ്രയാസങ്ങള്‍ മറന്ന് രാവും പകലും അദ്ദേഹം സജീവമായി.

കഥ പറച്ചിലിന്റെ രീതിയില്‍ ബോധപൂര്‍വം ചില പുതുമകള്‍ കൊണ്ടുവന്നിട്ടുണ്ടോ? 
'അയാളും ഞാനും തമ്മില്‍' കഥയോട് ചേര്‍ന്നുനില്‍ക്കുന്നതാണ് സിനിമയുടെ പേര്. ഓരോ കഥാപാത്രത്തിനും അയാളെ കുറിച്ച് ഓര്‍ക്കാനും പറയാനുമുണ്ട്

0 comments:

Post a Comment