നവംബര്‍ 1 - മരിണപ്പെട്ടവരുടെ ദിനമായാണ് ലോകം ആചരിക്കുന്നത്. മെക്‌സിക്കോ ആണ് മരിച്ചവര്‍ക്ക് വേണ്ടി ഒരു ദിവസം ആദ്യമായി വിട്ടുകൊടുത്തത്. മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അന്നേ ദിവസം ഒത്ത് ചേരും. മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും. വിഭവസമ്പുഷ്ടമായ ഭക്ഷണം കഴിക്കും. മരിച്ചവരെ സന്തോഷിപ്പിക്കാനായി നൃത്തം ചെയ്യും. ക്രൈസ്തവര്‍ ആത്മാക്കളുടെ ദിവസമായി ആചരിക്കുന്ന നവംബര്‍ രണ്ടിന് തലേന്നാണ് മരിച്ചവര്‍ ഓര്‍മകളും കൊണ്ട് വരുന്നത്. മെക്‌സിക്കോയില്‍ നിന്ന് മരണദിനാചാരണം കൊളംബിയ, ബ്രസീല്‍, പെറു, ഹെയ്തി തുടങ്ങിയ ഒട്ടേറെ രാഷ്ട്രങ്ങളിലേക്ക് കയറിവന്നിട്ടുണ്ട്. മരിച്ചവര്‍ക്ക് വേണ്ടിയുള്ള ഒത്തുചേരലില്‍ ജീവിച്ചിരിക്കുന്നവരുടെ സങ്കടങ്ങളും സംസാരങ്ങളില്‍ കലരും. പെറുവിലെയും മെക്‌സിക്കോയിലെയും ഹെയ്തിയിലെയും കൊളംബിയയിലെയും ഗ്വാട്ടിമാലയിലെയും മരണദിവസദൃശ്യങ്ങള്‍ .
 |
ശവക്കല്ലറകള്‍ക്കരികില്‍ ബന്ധുക്കള്‍ , പെറു. |
 |
മരണനൃത്തം, പെറു. |
 |
കല്ലറകളില്‍ പുഷ്പങ്ങള്‍ വെച്ചപ്പോള്‍ , കൊളംബിയ. |
 |
മരണപ്പെട്ട ബന്ധുവിന്റെ കല്ലറയ്ക്കരികില്‍ സ്ത്രീ, ഗ്വാട്ടിമാല. |
 |
ശവകല്ലറകള്‍ക്കരികില്‍ ബന്ധുക്കള്‍ , ഗ്വാട്ടിമാല. |
 |
ആത്മാക്കളെ വിളിച്ചുവരുത്തുന്ന വൃത്തത്തിനരികിലായി വൂഡോ വിശ്വാസികള്‍ , ഹെയ്തി. |
 |
വൂഡോ വിശ്വാസികള്‍ , ഹെയ്തി. |
 |
മരിച്ചവരുടെ കല്ലറകള്‍ക്കരികില്‍ ബന്ധുക്കളും സുഹൃത്തുക്കളും, പെറു. |
 |
നൃത്തം, പെറു. |
 |
ശവക്കല്ലറകള്‍ സന്ദര്‍ശിക്കുന്ന ഗ്രാമീണര്‍ , ഗ്വാട്ടിമാല. |
 |
പെറു. |
 |
ആഘോഷം, പെറു. |
 |
ഉപഭോക്താക്കളെയും കാത്ത് സെമിത്തേരിക്കരികിലെ ബാത്ത് റൂം ജോലിക്കാര്‍ . പെറു. |
 |
പെറു. |
 |
പെറു. |
 |
പെറുവില്‍ നിന്ന്. |
 |
സെമിത്തേരിക്ക് മുന്നില്‍ മരിച്ചവര്‍ക്ക് വേണ്ടി സംഗീതമൊരുക്കുന്നവര്‍ . ഒരു പാട്ടിന് 3 ഡോളര്‍ ആണ് ഈടാക്കുന്നത്. |
 |
പൊട്ടിപ്പോയ കുരിശുമായൊരു കുട്ടി, വെര്‍ജിന്‍ ഡെ ലോര്‍ഡസ് സെമിത്തേരി, പെറു. |
 |
മരിച്ചവര്‍ക്ക് ബൊക്കകള്‍ കൊണ്ട് സ്‌നേഹാര്‍പ്പണം ചെയ്യുന്ന ദമ്പതികള്‍ , പെറു. |
 |
ഹുയാലിയ നൃത്തം ചെയ്യുന്ന കലാകാരികള്‍ , പെറു. |
 |
പെറു. |
 |
മരണദേവതയായ ലാ സാന്റ മ്യൂര്‍റ്റേയെയും മഞ്ചലിലേറ്റി വരുന്നവര്‍ , ലിമ, പെറു. |
 |
കാര്‍ പൂക്കടയാക്കിമാറ്റുന്ന ടാക്‌സി ഡ്രൈവര്‍ ഗ്യൂല്ലെര്‍മോ. പെറു. |
 |
കുരിശിന് മേല്‍ അര്‍ച്ചന, പെറു. |
 |
മെഗാഫോണുമായി ഹില്‍ഡ ബൊളിവര്‍ , ലിമ, പെറു. |
 |
കല്ലറയ്ക്ക് മുകളില്‍ വിശ്രമിക്കുന്ന വലന്റീന റോജാസും (5) സഹോദരി വലേറിയയും (2), ലിമ, പെറു. |
0 comments:
Post a Comment