Translate

Google search

WELCOME TO JADAYOO MOVIE PARTNER

Jadayoo movie partner let you know about latest up to dates and movie reviews.

WELCOME TO JADAYOO MOVIE PARTNER

Jadayoo movie partner let you know about latest up to dates and movie reviews.

WELCOME TO JADAYOO MOVIE PARTNER

Jadayoo movie partner let you know about latest up to dates and movie reviews.

This is default featured slide 4 title

Jadayoo movie partner let you know about latest up to dates and movie reviews.

This is default featured slide 5 title

Jadayoo movie partner let you know about latest up to dates and movie reviews.

11.02.2012

മരിച്ചവരുടെ സ്വന്തം ദിവസം

നവംബര്‍ 1 - മരിണപ്പെട്ടവരുടെ ദിനമായാണ് ലോകം ആചരിക്കുന്നത്. മെക്‌സിക്കോ ആണ് മരിച്ചവര്‍ക്ക് വേണ്ടി ഒരു ദിവസം ആദ്യമായി വിട്ടുകൊടുത്തത്. മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അന്നേ ദിവസം ഒത്ത് ചേരും. മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും. വിഭവസമ്പുഷ്ടമായ ഭക്ഷണം കഴിക്കും. മരിച്ചവരെ സന്തോഷിപ്പിക്കാനായി നൃത്തം ചെയ്യും. ക്രൈസ്തവര്‍ ആത്മാക്കളുടെ ദിവസമായി ആചരിക്കുന്ന നവംബര്‍ രണ്ടിന് തലേന്നാണ് മരിച്ചവര്‍ ഓര്‍മകളും കൊണ്ട് വരുന്നത്. മെക്‌സിക്കോയില്‍ നിന്ന് മരണദിനാചാരണം കൊളംബിയ, ബ്രസീല്‍, പെറു, ഹെയ്തി തുടങ്ങിയ ഒട്ടേറെ രാഷ്ട്രങ്ങളിലേക്ക് കയറിവന്നിട്ടുണ്ട്. മരിച്ചവര്‍ക്ക് വേണ്ടിയുള്ള ഒത്തുചേരലില്‍ ജീവിച്ചിരിക്കുന്നവരുടെ സങ്കടങ്ങളും സംസാരങ്ങളില്‍ കലരും. പെറുവിലെയും മെക്‌സിക്കോയിലെയും ഹെയ്തിയിലെയും കൊളംബിയയിലെയും ഗ്വാട്ടിമാലയിലെയും മരണദിവസദൃശ്യങ്ങള്‍ .
ശവക്കല്ലറകള്‍ക്കരികില്‍ ബന്ധുക്കള്‍ , പെറു.


മരണനൃത്തം, പെറു.


കല്ലറകളില്‍ പുഷ്പങ്ങള്‍ വെച്ചപ്പോള്‍ , കൊളംബിയ.


മരണപ്പെട്ട ബന്ധുവിന്റെ കല്ലറയ്ക്കരികില്‍ സ്ത്രീ, ഗ്വാട്ടിമാല.


ശവകല്ലറകള്‍ക്കരികില്‍ ബന്ധുക്കള്‍ , ഗ്വാട്ടിമാല.


ആത്മാക്കളെ വിളിച്ചുവരുത്തുന്ന വൃത്തത്തിനരികിലായി വൂഡോ വിശ്വാസികള്‍ , ഹെയ്തി.


വൂഡോ വിശ്വാസികള്‍ , ഹെയ്തി.


മരിച്ചവരുടെ കല്ലറകള്‍ക്കരികില്‍ ബന്ധുക്കളും സുഹൃത്തുക്കളും, പെറു.


നൃത്തം, പെറു.


ശവക്കല്ലറകള്‍ സന്ദര്‍ശിക്കുന്ന ഗ്രാമീണര്‍ , ഗ്വാട്ടിമാല.


പെറു.


ആഘോഷം, പെറു.


ഉപഭോക്താക്കളെയും കാത്ത് സെമിത്തേരിക്കരികിലെ ബാത്ത് റൂം ജോലിക്കാര്‍ . പെറു.


പെറു.


പെറു.


പെറുവില്‍ നിന്ന്.


സെമിത്തേരിക്ക് മുന്നില്‍ മരിച്ചവര്‍ക്ക് വേണ്ടി സംഗീതമൊരുക്കുന്നവര്‍ . ഒരു പാട്ടിന് 3 ഡോളര്‍ ആണ് ഈടാക്കുന്നത്.


പൊട്ടിപ്പോയ കുരിശുമായൊരു കുട്ടി, വെര്‍ജിന്‍ ഡെ ലോര്‍ഡസ് സെമിത്തേരി, പെറു.


മരിച്ചവര്‍ക്ക് ബൊക്കകള്‍ കൊണ്ട് സ്‌നേഹാര്‍പ്പണം ചെയ്യുന്ന ദമ്പതികള്‍ , പെറു.


ഹുയാലിയ നൃത്തം ചെയ്യുന്ന കലാകാരികള്‍ , പെറു.


പെറു.


മരണദേവതയായ ലാ സാന്റ മ്യൂര്‍റ്റേയെയും മഞ്ചലിലേറ്റി വരുന്നവര്‍ , ലിമ, പെറു.


കാര്‍ പൂക്കടയാക്കിമാറ്റുന്ന ടാക്‌സി ഡ്രൈവര്‍ ഗ്യൂല്ലെര്‍മോ. പെറു.


കുരിശിന് മേല്‍ അര്‍ച്ചന, പെറു.


മെഗാഫോണുമായി ഹില്‍ഡ ബൊളിവര്‍ , ലിമ, പെറു.


കല്ലറയ്ക്ക് മുകളില്‍ വിശ്രമിക്കുന്ന വലന്റീന റോജാസും (5) സഹോദരി വലേറിയയും (2), ലിമ, പെറു.



 

പഴയതും പുതിയതും തമ്മില്‍...

പുതിയ കാലത്ത് നിലയുറപ്പിച്ച് പഴയ കാലത്തിന്റെ കഥപറയുന്ന ലാല്‍ജോസ് ചിത്രം ഒരു ന്യൂജനറേഷന്‍ സിനിമയാണോ? സംവിധായകന്‍ സംസാരിക്കുന്നു.

അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവച്ച സംവിധായകനാണ് ലാല്‍ജോസ്. കരിയറിലെ ഏറ്റവും വലിയ വിജയം മീശമാധവനാണെന്ന് എഴുതിവച്ചവരെ ക്ലാസ്‌മേറ്റ്‌സ് കൊണ്ടദ്ദേഹം അതിശയിപ്പിച്ചു. അറബിക്കഥ കേള്‍ക്കാന്‍ നാടും നഗരവും ഒഴുകിയെത്തുകയായിരുന്നു. വിജയം നേടുന്ന സിനിമകളെല്ലാം 'ന്യൂജനറേഷന്‍' സിനിമകളാണെന്ന് പ്രഖ്യാപിക്കപ്പെടുന്ന കാലത്ത് 'അയാളും ഞാനും തമ്മില്‍' ഒരു വിസ്മയമാണ്. മൊബൈല്‍ ഫോണ്‍ പോലുമില്ലാത്ത കാലത്തിലെ യുവത്വത്തിന്റെ കഥ ഫ്ലാഷ്ബാക്കിലൂടെ വിവരിക്കുന്ന സിനിമ ബോക്‌സ്ഓഫീസില്‍ വിജയം നേടുന്നു. ''ന്യൂജനറേഷന്‍, ഓള്‍ഡ് ജനറേഷന്‍ എന്ന ചാപ്പകുത്തലില്‍ കാര്യമില്ല. സിനിമ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നുണ്ടോ എന്നതിലാണ് കാര്യം'' -സംവിധായകന്‍ സംസാരിക്കുന്നു. 
ന്യൂജനറേഷന്‍ സിനിമ എന്ന അടയാളപ്പെടുത്തല്‍ പുതിയ ചിത്രത്തിനു ലഭിക്കുന്നില്ലേ? 
'ഡയമണ്ട് നെക്‌ളേസ്' ഒരുക്കിയപ്പോള്‍ ലാല്‍ജോസ് ന്യൂജനറേഷന്റെ പാതയിലെന്ന് പറഞ്ഞവരുണ്ട്. എന്നാല്‍, 'അയാളും ഞാനും തമ്മില്‍' ഏതുകൂട്ടത്തില്‍പെടുത്താമെന്ന സംശയത്തിലാണ് ഇന്ന് പലരും. ആധുനികയുഗത്തില്‍ ജീവിക്കുന്ന സംവിധായകന്‍, മൊബൈല്‍ ഫോണ്‍പോലുമില്ലാത്ത ഒരു കാലത്തിന്റെ കഥപറഞ്ഞ് (അയാളും ഞാനും തമ്മില്‍) പ്രേക്ഷകനെ കാളവണ്ടിയുഗത്തിലേക്ക് കൊണ്ടുപോകുന്നതായി ചിലര്‍ സേഷ്യല്‍ മീഡിയാ സൈറ്റുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അയാളും ഞാനും തമ്മില്‍ എന്ന സിനിമ നിരവധി ഓര്‍മകളിലൂടെയാണ് പുരോഗമിക്കുന്നത്. 20 വര്‍ഷം പഴക്കമുള്ള ഓര്‍മകളാണ് കഥാപാത്രങ്ങള്‍ പങ്കുവെയ്ക്കുന്നത്. അന്നത്തെ കാമ്പസുകള്‍ക്ക് മൊബൈല്‍ ഫോണ്‍ അപരിചിതമാണ്. മൊബൈല്‍ ഫോണ്‍ ഇല്ലാത്തതുകൊണ്ട് മാത്രം തകര്‍ന്നുപോയ നിരവധി പ്രണയങ്ങള്‍ക്ക് പഴയകാലം സാക്ഷിയാണ്.

പൃഥ്വിരാജ്, നരേന്‍, ഗാനരംഗത്ത് കയ്യില്‍ ഗിറ്റാര്‍ - ക്ലാസ്‌മേറ്റ്‌സിന്റെ നിഴല്‍ പിന്തുടരുന്നുണ്ടോ? 
പൃഥ്വിരാജും നരേനും ഗിറ്റാറും ചേരുമ്പോള്‍ ക്ലാസ്‌മേറ്റ്‌സ് ആകുന്നില്ല. 'അയാളും ഞാനും തമ്മില്‍' പഴയതില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ചിത്രമാണ്. കഥ, കഥാപാത്രങ്ങള്‍, പശ്ചാത്തലം... എല്ലാറ്റിലും വ്യത്യാസമുണ്ട്. ക്ലാസ്‌മേറ്റ്‌സ് പ്രേക്ഷകന്റെ നല്ലൊരോര്‍മയാണ്. അതുകൊണ്ടാകണം അങ്ങനെയൊരു ചിന്തയിലേക്ക് പോയത്. സിനിമ കണ്ടുകഴിയുന്നതോടെ അതു മാറും.
നരേന്‍ അവതരിപ്പിച്ച കഥാപാത്രമായി കുഞ്ചാക്കോ ബോബനെ ആയിരുന്നു ആദ്യം കണ്ടിരുന്നത്. പിന്നീട് ചിത്രീകരണം തുടങ്ങുമ്പോഴേക്കും പലരുടെയും ഡേറ്റുകള്‍ തമ്മില്‍ പ്രശ്‌നമായി. പൃഥ്വിരാജിന്റെ പ്രായത്തിനും കോമ്പിനേഷന്‍സിനും യോജിച്ച ഒരാളെ അന്വേഷിച്ചപ്പോള്‍ നരേന്‍ വന്നുകയറുകയായിരുന്നു. അയാളതു ഭംഗിയായി ചെയ്തു.

ഡോ. സാമുവല്‍ - പ്രതാപ്‌പോത്തനുവേണ്ടി മാറ്റിവെച്ചിരുന്ന കഥാപാത്രമായിരുന്നോ? 
''നല്ല വാക്കുകള്‍ വെറുതെ കിട്ടില്ല, അത് നിങ്ങള്‍ ആര്‍ജിച്ചെടുക്കണം'' - ഡോ. സാമുവലിന്റെ സംഭാഷണങ്ങളും ജീവിതവും കാഴ്ചപ്പാടുമെല്ലാം മികച്ച ഒരു നടനുമാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്. ബോബി-സഞ്ജയ് നിര്‍ദേശിച്ചത് നസറുദ്ദീന്‍ഷായുടെ പേരായിരുന്നു. അദ്ദേഹം യോജിച്ച നടനായിരുന്നു. പക്ഷെ ഡബിങ്ങില്‍ പ്രശ്‌നം വരുമോ എന്ന അദ്ദേഹത്തിന്റെ തന്നെ ഭയമാണ് മറ്റൊരാളിലേക്കെത്തിച്ചത്.



ഡോ.സാമുവല്‍ എന്ന കഥാപാത്രത്തെ അടുത്തറിഞ്ഞപ്പോള്‍ പ്രതാപ്‌പോത്തന്റെ മുഖം മനസ്സില്‍ നിറയുകയായിരുന്നു. മലയാളത്തിലിനി ഡോക്ടര്‍ വേഷത്തിലഭിനയിക്കില്ലെന്ന് പ്രതാപ്‌പോത്തന്‍ മുമ്പ് പറഞ്ഞിരുന്നു. എങ്കിലും അദ്ദേഹം വന്നു. രണ്ടാം വരവിലെ പ്രതാപ് പോത്തന്റെ മികച്ചവേഷമായാണ് ഡോ. സാമുവലിനെ പലരും വിലയിരുത്തുന്നത്. ചിത്രീകരണം രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും കഥാപാത്രത്തിന്റെ കരുത്ത് അദ്ദേഹം സ്വയം തിരിച്ചറിഞ്ഞു. ശാരീരികപ്രയാസങ്ങള്‍ മറന്ന് രാവും പകലും അദ്ദേഹം സജീവമായി.

കഥ പറച്ചിലിന്റെ രീതിയില്‍ ബോധപൂര്‍വം ചില പുതുമകള്‍ കൊണ്ടുവന്നിട്ടുണ്ടോ? 
'അയാളും ഞാനും തമ്മില്‍' കഥയോട് ചേര്‍ന്നുനില്‍ക്കുന്നതാണ് സിനിമയുടെ പേര്. ഓരോ കഥാപാത്രത്തിനും അയാളെ കുറിച്ച് ഓര്‍ക്കാനും പറയാനുമുണ്ട്