Translate

Google search

WELCOME TO JADAYOO MOVIE PARTNER

Jadayoo movie partner let you know about latest up to dates and movie reviews.

WELCOME TO JADAYOO MOVIE PARTNER

Jadayoo movie partner let you know about latest up to dates and movie reviews.

WELCOME TO JADAYOO MOVIE PARTNER

Jadayoo movie partner let you know about latest up to dates and movie reviews.

This is default featured slide 4 title

Jadayoo movie partner let you know about latest up to dates and movie reviews.

This is default featured slide 5 title

Jadayoo movie partner let you know about latest up to dates and movie reviews.

8.21.2012

പാകിസ്താനില്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

ഇസ്‌ലാമാബാദ്: ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് നാലു വന്‍നഗരങ്ങളില്‍ നിര്‍ത്തിവെച്ചിരുന്ന മൊബൈല്‍ഫോണ്‍ സേവനങ്ങള്‍ പാകിസ്താന്‍ പുനഃസ്ഥാപിച്ചു. ലാഹോര്‍, കറാച്ചി, ക്വറ്റ, മുള്‍ട്ടാന്‍ എന്നീനഗരങ്ങളിലെ മൊബൈല്‍ ഫോണ്‍ സേവനമാണ് പാകിസ്താന്‍ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പുനഃസ്ഥാപിച്ചത്. ഈദ് ആഘോഷങ്ങള്‍ക്കിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുള്ള ബോംബാക്രണം തീവ്രവാദികള്‍ നടത്തുമെന്ന ഭീഷണിയെത്തുടര്‍ന്നായിരുന്നു സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. 

ഞായറാഴ്ച വൈകിട്ട് എട്ടുമണിമുതലായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സെല്ലുലാര്‍ ഓപ്പറേറ്റര്‍മാര്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. ചിലഭാഗങ്ങളില്‍ രാവിലെമുതല്‍തന്നെ സേവനം പുനഃസ്ഥാപിച്ചു. എങ്കിലും ഈദുല്‍ഫിത്തര്‍ പ്രാര്‍ഥനയെത്തുടര്‍ന്ന് എഴുമണിമുതല്‍ മൂന്നുമണിക്കൂര്‍ പിന്നെയും സേവനം അവസാനിപ്പിച്ചു. ഇതിനുശേഷം ഉച്ചയോടെ മുഴുവന്‍സേവനവും പുനഃസ്ഥാപിച്ചു.

മൊബൈല്‍ഫോണ്‍ സേവനം മരവിപ്പിച്ച പാക് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിയെ ജനങ്ങള്‍ കഠിനമായി വിമര്‍ശിച്ചു. വിശേഷഅവസരത്തില്‍ ബന്ധുക്കളെ ആശംസ അറിയിക്കാന്‍പോലും പറ്റിയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലും ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. അത്യാവശ്യ സമയത്ത് പോലീസിലോ ആംബുലന്‍സിലോ വിളിക്കാന്‍ പോലും ആയില്ലെന്നും അവര്‍ ആക്ഷേപിച്ചു.

മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണം അവസാനിപ്പിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടിയാണ് സെല്ലുലാര്‍ സര്‍വീസുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതെന്ന് ആഭ്യന്തരമന്ത്രി മാലിക് പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാല്‍ ഇസ്‌ലാമാബാദിലെയും മൊബൈല്‍ഫോണ്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ ക്രമീകരണം നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നു

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷനെതിരെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നു. രാവിലെ പലയിടത്തും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ തടസ്സപ്പെട്ടു. ട്രാന്‍സ്‌പോര്‍ട്ട് ബസ് എംപ്ലോയീസ് അസോസിയേഷനാണ് പണിമുടക്കുന്നത്. 

ഇടതുപക്ഷ സര്‍വീസ് സംഘടനകളും ബി.ജെ.പി അനുകൂല സംഘടനകളുമാണ് പണിമുടക്കിന് നോട്ടീസ് നല്‍കിയത്. 
വൈദ്യുതി ബോര്‍ഡിലും ഇടതുസംഘടനകള്‍ പണിമുടക്കുന്നുണ്ട്.

ജോലിക്കെത്തുന്നവരെ തടയുന്നവരെ കര്‍ശനമായി നേരിടാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്നതിനെതിരെയുള്ള എല്ലാ വകുപ്പുകളും ചുമത്തി കേസെടുക്കുമെന്നും മന്ത്രി അറിയിച്ചു.

വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി


കൊച്ചി: വര്‍ക്കലയിലെ കോണ്‍ഗ്രസ് എം.എല്‍.എയായ വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.

ബി.എസ്.പി സ്ഥാനാര്‍ഥിയായ എസ്. പ്രഹ് ളാദന്‍ നല്‍കിയ ഹര്‍ജിയെതുടര്‍ന്നാണ് നടപടി. പ്രഹഌദന്‍ നല്‍കിയ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ സ്റ്റാമ്പ് പതിച്ചില്ലെന്ന കാരണത്താല്‍ വരണാധികാരി തള്ളിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്നു കാണിച്ചാണ് പ്രഹഌദന്‍ കോടതിയെ സമീപിച്ചത്.

ഒരു സ്റ്റാമ്പിന്റെ പേരില്‍ പത്രിക തള്ളിയത് ശരിയായില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒരു സ്ഥാനാര്‍ത്ഥിക്ക് മത്സരിക്കാനുള്ള അവസരം ഇതുമൂലം നഷ്ടപ്പെട്ടതായി വിലയിരുത്തിക്കൊണ്ട് ജസ്റ്റിസ് സതീഷ് ചന്ദ്രയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.

വര്‍ക്കല കഹാറിന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സമയവും ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് വര്‍ക്കല കഹാര്‍ പ്രതികരിച്ചു.