Translate

Google search

WELCOME TO JADAYOO MOVIE PARTNER

Jadayoo movie partner let you know about latest up to dates and movie reviews.

WELCOME TO JADAYOO MOVIE PARTNER

Jadayoo movie partner let you know about latest up to dates and movie reviews.

WELCOME TO JADAYOO MOVIE PARTNER

Jadayoo movie partner let you know about latest up to dates and movie reviews.

This is default featured slide 4 title

Jadayoo movie partner let you know about latest up to dates and movie reviews.

This is default featured slide 5 title

Jadayoo movie partner let you know about latest up to dates and movie reviews.

8.24.2012

എയര്‍പോഡ് : ടാറ്റയുടെ കാറ്റിലോടും കാര്‍!

വെള്ളത്തിലോടുന്ന കാര്‍, വെളിച്ചെണ്ണയിലോടുന്ന കാര്‍... സ്‌കൂള്‍ ശാസ്ത്രമേള നടക്കുമ്പോഴാണ് ഇത്തരം വാര്‍ത്തകള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുക. പലപ്പോഴും പ്രായോഗികമാക്കാനാവാത്ത ഇത്തരം കണ്ടുപിടുത്തങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നും ആരും കൊടുക്കാറുമില്ല. എന്നാല്‍, ശാസ്ത്രമേളകളില്‍ പോലും കേള്‍ക്കാത്തൊരു കിറുക്കന്‍ ആശയവുമായാണ് ടാറ്റ മോട്ടോഴ്‌സിന്റെ വരവ്. കാറ്റു കൊണ്ടോടുന്ന കാര്‍. വെറും പറച്ചിലല്ല തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാനായി ഈ കാറിന്റെ പ്രാഥമികരൂപവും ടാറ്റ പുറത്തിറക്കിക്കഴിഞ്ഞു!

'കാറ്റ് ഇന്ധനമാക്കി ഓടുന്ന കാര്‍' എന്ന ആശയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ ഇരുപതുവര്‍ഷമായി പല കമ്പനികളും ഇതുസംബന്ധിച്ച് ഗവേഷണം നടത്തിവരികയാണ്. 2010 ല്‍ ഹോണ്ട കാറ്റിലോടുന്ന കാറിന്റെ ഒരു മാതൃക അവതരിപ്പിച്ചിരുന്നു. 

സാധാരണ കാറുകളിലുള്ള ഇന്റേണല്‍ കമ്പസ്റ്റിയന്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നതുപോലെ തന്നെയാണ് കമ്പ്രസ്ഡ് എയര്‍ കാര്‍ എഞ്ചിന്‍ കാറിന്റെയും പ്രവര്‍ത്തനം. ഇന്ധനം പിസ്റ്റണുകളെ കറക്കുമ്പോള്‍ അതുവഴി ക്രാങ്ക്ഷാഫ്റ്റും കറങ്ങുന്നു. അങ്ങനെ കാറിനു ചലിക്കാനുള്ള ഊര്‍ജം ലഭിക്കുന്നു. പെട്രോളോ ഡീസലോ ചെയ്യേണ്ട ജോലി കാറ്റ് ചെയ്യുന്നുവെന്നു മാത്രം. സാധാരണ കാറ്റല്ല കമ്പ്രസ്ഡ് എയര്‍ എന്ന വസ്തുതയും ഓര്‍ക്കേണ്ടതുണ്ട്. കമ്പ്രസ്ഡ് എയറിന്റെ ശക്തി കൊണ്ടു പ്രവര്‍ത്തിക്കുന്ന പല ഉപകരണങ്ങളും ഇപ്പോള്‍ തന്നെ വിപണിയില്‍ ലഭ്യമാണുതാനും. 

കാറ്റിലോടും കാര്‍ നിര്‍മിക്കാനായി മാത്രം മോട്ടോര്‍ ഡെവലപ്‌മെന്റ് ഇന്റര്‍നാഷണല്‍ (എം.ഡി.ഐ.) എന്നൊരു കമ്പനി ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കമ്പനി തന്നെയാണ് ടാറ്റയ്ക്ക് എയര്‍പോഡി(Airpod)ന്റെ പ്രാഥമികരൂപം ഉണ്ടാക്കി നല്‍കിയതും. ഇത്തരത്തിലൊരു കാര്‍ മോഡല്‍ നിര്‍മ്മിച്ചുതരണമെന്നാവശ്യപ്പെട്ട് 2007ല്‍ ടാറ്റ മോട്ടോഴ്‌സ് എം.ഡി.ഐ.യെ സമീപിക്കുകയായിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം 2012 മെയില്‍ പണി പൂര്‍ത്തിയാക്കി കാര്‍ ടാറ്റയെ ഏല്‍പ്പിച്ചു. ഈ കാര്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാനുളള വന്‍പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുയാണ് ടാറ്റയിപ്പോള്‍. കാര്യങ്ങളെല്ലാം ശരിയായാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 'ടാറ്റ എയര്‍പോഡ്' നിരത്തിലിറങ്ങും.

കാര്‍ എന്നു പൂര്‍ണ അര്‍ഥത്തില്‍ എയര്‍പോഡിനെ വിളിക്കാനാകുമോ എന്ന് സംശയമുണ്ട്. ഒരു സീറ്റേ ഉളളൂ എന്നതാണ് പ്രധാനകാരണം. മണിക്കൂറില്‍ 45 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായുന്ന എയര്‍പോഡ് ഫ്യുവല്‍ടാങ്കില്‍ സൂക്ഷിച്ച കംപ്രസ്ഡ് എയര്‍ ആണ് ഊര്‍ജ്ജമായി ഉപയോഗിക്കുക. ഇന്ധനം തീര്‍ന്നാല്‍ വഴിയില്‍ കാണുന്ന ടയര്‍ പഞ്ചര്‍ കടയില്‍ നിന്ന് റീഫില്‍ ചെയ്യാമെന്നര്‍ഥം. ഇലക്ട്രിക് മോട്ടോറിലുമോടുന്ന എയര്‍പോഡിന് ഓട്ടത്തിനിടയില്‍ അന്തരീക്ഷത്തില്‍ നിന്ന് വായു വലിച്ചെടുക്കാനുമാകും. ടാറ്റയുടെ ആശയം വിജയിച്ചാല്‍, വാഹനരംഗത്ത് പുത്തന്‍ യുഗമാകും പിറക്കുക.

സോഷ്യല്‍മീഡിയയില്‍ ഹരമായി 'കോള്‍ മി മെയ്‌ബെ'

പാശ്ചാത്യ സംഗീതരംഗത്ത് സോഷ്യല്‍ മീഡിയ മ്യൂസിക് എന്നൊരു ഉപശാഖയിലെ അംഗങ്ങളുടെ പട്ടിക തയ്യാറാക്കിയാല്‍ കനേഡിയന്‍ പോപ്പ് ഗായകനായ ജസ്റ്റിന്‍ ബെയ്ബര്‍, റബേക്ക ബ്ലാക്ക്, ഫിലിപ്പൈനി പോപ്പ് താരം ചാരിസ്, കൊറിയന്‍ - അമേരിക്കന്‍ സംഗീതജ്ഞന്‍ ഡേവിഡ് ചോയ്, അമേരിക്കന്‍ പോപ്പ് താരം സാംസൂയ്, ഗായിക ക്രിസ്റ്റീന ഗ്രിമ്മി..., ശരിക്കും ഗൂഗിള്‍ പോലും വിയര്‍ത്തുപോകും. ന്യൂയോര്‍ക്കു മുതല്‍ പച്ചാളം വരെ കാണും അത്തരം സംഗീതജ്ഞര്‍. 

സൂപ്പറില്‍ സൂപ്പര്‍ ഹിറ്റാണെങ്കിലും ഫ്രൈഡേ..., വൈ ദിസ് കൊലവെറി എന്നീ പാട്ടുകളുണ്ടാക്കിയ ചീത്തപ്പേരും അവിടെ തങ്ങിനില്‍ക്കുന്നുണ്ടാകും. എന്നാല്‍ ഒടുവില്‍ ഈ പട്ടികയില്‍ ഇടം നേടിയ കാര്‍ലി റേ ജെപ്‌സന്‍ എന്ന കനേഡിയന്‍ സംഗീതജ്ഞയുടെ കാര്യത്തില്‍ അത്ര കടുത്ത വിമര്‍ശനമുയര്‍ന്നിട്ടില്ല. ഇല്ലെന്നും പറയാന്‍ പറ്റില്ല. കാരണം സോഷ്യല്‍ മീഡിയയാണല്ലോ.

കോള്‍ മി മെയ്‌ബെ... എന്ന പാട്ടു തന്നെ മതി കാര്‍ലിയാരാണെന്ന് തിരിച്ചറിയാന്‍. യൂട്യൂബിലൂടെ ലോകമെങ്ങും ഹരമായ ഈ ഗാനം അമേരിക്കയിലെ ബില്‍ബോര്‍ഡ് ഹോട്ട് 100, പോപ്പ് സോങ് ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനം നേടിയെടുത്തു. അതോടെയാണ് ലോകം ഈ ഗാനത്തെ നെഞ്ചേറ്റിയത്. മറ്റുള്ളവരേപോലെ യൂട്യൂബിലൂടെ മുഖ്യധാരയില്‍ പാട്ടുകാരിയായ ആളാണ് കാര്‍ലി എന്ന തെറ്റിദ്ധാരണ വേണ്ട. പാട്ടെഴുത്തും പാട്ടുപാടലുമൊക്കെയായി വര്‍ഷങ്ങളായി ഈ ഇരുപത്തിയേഴുകാരി രംഗത്തുണ്ട്. 

2012 ഫിബ്രവരിയില്‍ പുറത്തിറങ്ങിയ 'ക്യൂരിയോസിറ്റി'യിലെ ഒരു ഗാനമാണ് 'കോള്‍ മി മെയ്‌ബെ'. ടീനേജുകാര്‍ക്കും അതിനു മുമ്പുള്ളവര്‍ക്കും വേണ്ടി 'പ്രത്യേകം തയ്യാറാക്കിയ' ടീന്‍ പോപ്പ് ഗാനമാണ് ഇതും. സുന്ദരനായ സിക്‌സ് പാക്ക് മസിലുകാരനെ കാണുന്നതും അയാളോട് തോന്നുന്ന അടുപ്പവുമൊക്കെയാണ് പ്രമേയം. എന്നാല്‍ അതുകൊണ്ടു മാത്രമല്ല ഈ പാട്ട് ഹിറ്റായത്. അതിന് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളുടെ പിന്‍ബലം കൂടിയുണ്ട്. 

സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് കലക്കിക്കുടിച്ച യൂട്യൂബ് പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബെയ്ബറും കൂട്ടുകാരും അവരുടെ അധരചലനങ്ങളിലൂടെ പുതിയ പതിപ്പ് അപ്‌ലോഡ് ചെയ്യപ്പെട്ടതോടെയാണ് കോള്‍ മി മെയ്‌ബെ വന്‍ഹിറ്റായത്. ബെയ്ബറിന്റേയും കൂട്ടരുടേയും മാര്‍ക്കറ്റ് വാല്യൂ കൂടി ചേര്‍ന്നപ്പോള്‍ ഈ ഗാനം ഫെയ്‌സ്ബുക്കും യൂട്യൂബും ട്വിറ്ററുമടങ്ങുന്ന ഏഴു കടലുകളും കടന്ന് പ്രചരിച്ചുവെന്നു പറയുന്നതാകും കൂടുതല്‍ ശരി. പോരാത്തതിന് കോള്‍ മി മെയ്‌ബെയുടെ വരികള്‍ക്കനുസരിച്ച് യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രസംഗങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ വെട്ടിച്ചേര്‍ത്ത് മറ്റൊരു വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചു. പാട്ടും പാരഡി പാട്ടുകളുമെന്ന യൂട്യൂബ് വീഡിയോ മാര്‍ക്കറ്റിങ് തന്ത്രം ആ വഴിയും പരീക്ഷിച്ചു. പാട്ട് ഹിറ്റായതോടെ കമ്പ്യൂട്ടര്‍ മ്യൂസിക്ക് തന്ത്രങ്ങളാണ് തുടങ്ങിയ പതിവു വിമര്‍ശന പരിപാടികളുമായി പാരമ്പര്യവാദികളും രംഗത്തെത്തിയതോടെ വീണ്ടും അതിന്റെ പ്രചാരം വര്‍ദ്ധിച്ചു. 

കോള്‍ മി മെയ്‌ബെയുടെ ഔദ്യോഗിക യൂട്യൂബ് വീഡിയോ മാത്രം ഇതുവരെ കണ്ടവര്‍ 21.32 കോടി പേര്‍, ജസ്റ്റിന്‍ ബെയ്ബറും സെലീനയുമൊക്കെ ആടിപ്പാടുന്ന യൂട്യൂബ് പതിപ്പ് കണ്ടവര്‍ 4.86 കോടി, ഒബാമ പതിപ്പ് കണ്ടവര്‍ 2.41 കോടി. അങ്ങനെ നീണ്ടുപോകുന്നു ഹിറ്റ് ചാര്‍ട്ടിലേക്കുള്ള വഴി. എഫ്എം റേഡിയോയും മറ്റും അതിലേറെ പ്രചാരം നല്‍കുന്നുമുണ്ട്. എന്തൊക്കെയായാലും കനേഡിയന്‍ ടെലിവിഷനില്‍ ഇറങ്ങിവന്ന് പോപ്പ് സംഗീതരംഗത്തുകൂടെ സോഷ്യല്‍ മീഡിയയില്‍ ഹരമായ കാര്‍ലി ഇനി മത്സരിക്കേണ്ടത് ക്രിസ്റ്റീന ഗ്രിമ്മി മുതല്‍ ഷക്കീര വരെയുള്ളവരോടാണ്. 

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ 'ടോക്കിങ് കാറുകള്‍'

പരസ്പരം 'സംസാരിക്കാന്‍' കഴിയുന്ന ഏതാണ്ട് മൂവായിരം വാഹനങ്ങള്‍ ഒക്ടോബറോടെ അമേരിക്കയില്‍ മിഷിഗണിലെ നിരത്തുകളിലൂടെ ഓടും. അപകടസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ഡ്രൈവര്‍മാരെ ജാഗ്രതപ്പെടുത്താനുള്ള പരീക്ഷണമാണ് ഈ വാഹനങ്ങളുപയോഗിച്ച് നടത്തുന്നത്. 

വൈഫൈ സങ്കേതത്തെ അനുസ്മരിപ്പിക്കുന്ന കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളാണ്, വാഹനങ്ങളെ പരസ്പരം 'സംസാരിക്കാനും' കൂട്ടിയിടി അപകടങ്ങള്‍ ഒഴിവാക്കാനും സഹായിക്കുക. 

മിഷിഗണിലെ ആന്‍ ആര്‍ബര്‍ പ്രദേശത്ത് നടക്കുന്ന ഒരുവര്‍ഷം നീളുന്ന പരീക്ഷണപദ്ധതി ഏകോപിപ്പിക്കുന്നത് യു.എസ്. ഗതാഗതവകുപ്പാണ്. ഇത്തരം സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാനാവശ്യമായ നിയമനിര്‍മാണത്തിന്, പരീക്ഷണത്തില്‍നിന്നുള്ള ഡേറ്റ സഹായിക്കുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. 


റോഡുകളുടെ സുരക്ഷയും ക്ഷമതയും ഉറപ്പാക്കാനുള്ള യഥാര്‍ഥ വാഗ്ദാനമാണ് പരീക്ഷിക്കപ്പെടുന്ന സങ്കേതമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി റേ ലാഹുഡ് അഭിപ്രായപ്പെട്ടു

വാഹനങ്ങള്‍ കൂട്ടിയിടിച്ചു മാത്രം 32,000 പേര്‍ 2011 ല്‍ അമേരിക്കയില്‍ മരിച്ചു. 80 ശതമാനം റോഡപകടങ്ങളും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടുള്ളതല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. സ്വാഭാവികമായും ഡ്രൈവര്‍മാരെ ജാഗ്രതപ്പെടുത്തുന്ന സങ്കേതങ്ങള്‍ക്ക് മികച്ച ഫലം നല്‍കാന്‍ കഴിയും. 

ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ്, ഹോണ്ട, ഹ്യൂണ്ടായ്, മെഴ്‌സിഡസ്-ബെന്‍സ്, നിസാന്‍, ടൊയോട്ട, ഫോക്‌സ്‌വാഗണ്‍ തുടങ്ങിയ കമ്പനികളൊക്കെ മിഷിഗണില്‍ നടക്കുന്ന ട്രാഫിക് പരീക്ഷണത്തിന് ഉപയോഗിക്കാന്‍ വാഹനങ്ങള്‍ നല്‍കിയിട്ടുണ്ട്. 250 ലക്ഷം ഡോളര്‍ (ഏതാണ്ട് 135 കോടി രൂപ) ആണ് പദ്ധതിയുടെ ബജറ്റ്.


പരീക്ഷണപദ്ധതിയുടെ ഭാഗമായി ട്രക്കുകളും ബസുകളുമായി 500 വാഹനങ്ങളില്‍ ഇതിനകം കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചു കഴിഞ്ഞു. ഓക്ടോബര്‍ ആദ്യത്തോടെ ഇത്തരം വാഹനങ്ങളുടെ എണ്ണം 2800 ആകും. 

മുന്നിലെ കാഴ്ച പരിമിതപ്പെടുന്ന ക്രോസിങുകളില്‍ വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനും, ഒരു വാഹനം മുന്നോട്ടു കുതിക്കുന്നിടത്തേക്ക് മറ്റേതെങ്കിലും വാഹനം ലൈന്‍ മാറി വരുന്നുണ്ടോ എന്നകാര്യം, മുന്നിലുള്ള ഏതെങ്കിലും വാഹനം സഡണ്‍ബ്രേക്കിട്ടതുമൂലമുള്ള അപ്രതീക്ഷിത കൂട്ടിയിടി ഒഴിവാക്കുക -ഇത്തരം സംഗതികളിലാണ് പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന വാഹനങ്ങള്‍ ഡ്രൈവര്‍മാരെ ജാഗ്രതപ്പെടുത്തുക. 

ഇതിന് സമാനമായ ചില അപകടനിവാരണ സങ്കേതങ്ങള്‍ നിലവില്‍ വിപണിയിലുണ്ട്. വാഹനത്തിന്റെ വശങ്ങളില്‍ മൂന്നു മീറ്റര്‍ ദൂരപരിധിയിലുള്ള വസ്തുക്കളെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് സൂചന നല്‍കുന്ന 'ബോഷ്ചി'(Bosch) ന്റെ ആള്‍ട്രാസോണിക് സെന്‍സര്‍ ഉദാഹരണം. 


മുന്നുലുള്ള തടസ്സങ്ങള്‍ മുന്‍കൂട്ടിയറിയിച്ച് കൂട്ടിയിടി ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരിനം റഡാര്‍ നിസാന്‍ കമ്പനി രംഗത്തെത്തിച്ചിട്ടുണ്ട്. കാറിന് മുകളില്‍ ഘടിപ്പിക്കാവുന്ന റഡാറാണത്. വാഹനസുരക്ഷയ്ക്കായി ഒരു വയര്‍ലെസ്സ് സങ്കേതം രൂപപ്പെടുത്തുന്ന പ്രവര്‍ത്തനത്തിലാണ് വോള്‍വൊ കമ്പനി.

ഇത്തരം സങ്കേതങ്ങളെയൊക്കെ കവച്ചുവെയ്ക്കുന്ന ഒന്നാണ് യു.എസ്.വിഭാവനം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇത്തരം സുരക്ഷാസങ്കേതങ്ങള്‍ യഥാര്‍ഥ സാഹചര്യങ്ങളില്‍ എത്ര ഫലവത്താകും എന്ന് സംശയിക്കുന്നവരും ഇല്ലാതില്ല.