പാശ്ചാത്യ സംഗീതരംഗത്ത് സോഷ്യല്‍ മീഡിയ മ്യൂസിക് എന്നൊരു ഉപശാഖയിലെ അംഗങ്ങളുടെ പട്ടിക തയ്യാറാക്കിയാല്‍ കനേഡിയന്‍ പോപ്പ് ഗായകനായ ജസ്റ്റിന്‍ ബെയ്ബര്‍, റബേക്ക ബ്ലാക്ക്, ഫിലിപ്പൈനി പോപ്പ് താരം ചാരിസ്, കൊറിയന്‍ - അമേരിക്കന്‍ സംഗീതജ്ഞന്‍ ഡേവിഡ് ചോയ്, അമേരിക്കന്‍ പോപ്പ് താരം സാംസൂയ്, ഗായിക ക്രിസ്റ്റീന ഗ്രിമ്മി..., ശരിക്കും ഗൂഗിള്‍ പോലും വിയര്‍ത്തുപോകും. ന്യൂയോര്‍ക്കു മുതല്‍ പച്ചാളം വരെ കാണും അത്തരം സംഗീതജ്ഞര്‍.
സൂപ്പറില്‍ സൂപ്പര്‍ ഹിറ്റാണെങ്കിലും ഫ്രൈഡേ..., വൈ ദിസ് കൊലവെറി എന്നീ പാട്ടുകളുണ്ടാക്കിയ ചീത്തപ്പേരും അവിടെ തങ്ങിനില്‍ക്കുന്നുണ്ടാകും. എന്നാല്‍ ഒടുവില്‍ ഈ പട്ടികയില്‍ ഇടം നേടിയ കാര്‍ലി റേ ജെപ്‌സന്‍ എന്ന കനേഡിയന്‍ സംഗീതജ്ഞയുടെ കാര്യത്തില്‍ അത്ര കടുത്ത വിമര്‍ശനമുയര്‍ന്നിട്ടില്ല. ഇല്ലെന്നും പറയാന്‍ പറ്റില്ല. കാരണം സോഷ്യല്‍ മീഡിയയാണല്ലോ.
കോള്‍ മി മെയ്‌ബെ... എന്ന പാട്ടു തന്നെ മതി കാര്‍ലിയാരാണെന്ന് തിരിച്ചറിയാന്‍. യൂട്യൂബിലൂടെ ലോകമെങ്ങും ഹരമായ ഈ ഗാനം അമേരിക്കയിലെ ബില്‍ബോര്‍ഡ് ഹോട്ട് 100, പോപ്പ് സോങ് ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനം നേടിയെടുത്തു. അതോടെയാണ് ലോകം ഈ ഗാനത്തെ നെഞ്ചേറ്റിയത്. മറ്റുള്ളവരേപോലെ യൂട്യൂബിലൂടെ മുഖ്യധാരയില്‍ പാട്ടുകാരിയായ ആളാണ് കാര്‍ലി എന്ന തെറ്റിദ്ധാരണ വേണ്ട. പാട്ടെഴുത്തും പാട്ടുപാടലുമൊക്കെയായി വര്‍ഷങ്ങളായി ഈ ഇരുപത്തിയേഴുകാരി രംഗത്തുണ്ട്.
2012 ഫിബ്രവരിയില്‍ പുറത്തിറങ്ങിയ 'ക്യൂരിയോസിറ്റി'യിലെ ഒരു ഗാനമാണ് 'കോള്‍ മി മെയ്‌ബെ'. ടീനേജുകാര്‍ക്കും അതിനു മുമ്പുള്ളവര്‍ക്കും വേണ്ടി 'പ്രത്യേകം തയ്യാറാക്കിയ' ടീന്‍ പോപ്പ് ഗാനമാണ് ഇതും. സുന്ദരനായ സിക്‌സ് പാക്ക് മസിലുകാരനെ കാണുന്നതും അയാളോട് തോന്നുന്ന അടുപ്പവുമൊക്കെയാണ് പ്രമേയം. എന്നാല്‍ അതുകൊണ്ടു മാത്രമല്ല ഈ പാട്ട് ഹിറ്റായത്. അതിന് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളുടെ പിന്‍ബലം കൂടിയുണ്ട്.
സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് കലക്കിക്കുടിച്ച യൂട്യൂബ് പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബെയ്ബറും കൂട്ടുകാരും അവരുടെ അധരചലനങ്ങളിലൂടെ പുതിയ പതിപ്പ് അപ്‌ലോഡ് ചെയ്യപ്പെട്ടതോടെയാണ് കോള്‍ മി മെയ്‌ബെ വന്‍ഹിറ്റായത്. ബെയ്ബറിന്റേയും കൂട്ടരുടേയും മാര്‍ക്കറ്റ് വാല്യൂ കൂടി ചേര്‍ന്നപ്പോള്‍ ഈ ഗാനം ഫെയ്‌സ്ബുക്കും യൂട്യൂബും ട്വിറ്ററുമടങ്ങുന്ന ഏഴു കടലുകളും കടന്ന് പ്രചരിച്ചുവെന്നു പറയുന്നതാകും കൂടുതല്‍ ശരി. പോരാത്തതിന് കോള്‍ മി മെയ്‌ബെയുടെ വരികള്‍ക്കനുസരിച്ച് യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രസംഗങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ വെട്ടിച്ചേര്‍ത്ത് മറ്റൊരു വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചു. പാട്ടും പാരഡി പാട്ടുകളുമെന്ന യൂട്യൂബ് വീഡിയോ മാര്‍ക്കറ്റിങ് തന്ത്രം ആ വഴിയും പരീക്ഷിച്ചു. പാട്ട് ഹിറ്റായതോടെ കമ്പ്യൂട്ടര്‍ മ്യൂസിക്ക് തന്ത്രങ്ങളാണ് തുടങ്ങിയ പതിവു വിമര്‍ശന പരിപാടികളുമായി പാരമ്പര്യവാദികളും രംഗത്തെത്തിയതോടെ വീണ്ടും അതിന്റെ പ്രചാരം വര്‍ദ്ധിച്ചു.
കോള്‍ മി മെയ്‌ബെയുടെ ഔദ്യോഗിക യൂട്യൂബ് വീഡിയോ മാത്രം ഇതുവരെ കണ്ടവര്‍ 21.32 കോടി പേര്‍, ജസ്റ്റിന്‍ ബെയ്ബറും സെലീനയുമൊക്കെ ആടിപ്പാടുന്ന യൂട്യൂബ് പതിപ്പ് കണ്ടവര്‍ 4.86 കോടി, ഒബാമ പതിപ്പ് കണ്ടവര്‍ 2.41 കോടി. അങ്ങനെ നീണ്ടുപോകുന്നു ഹിറ്റ് ചാര്‍ട്ടിലേക്കുള്ള വഴി. എഫ്എം റേഡിയോയും മറ്റും അതിലേറെ പ്രചാരം നല്‍കുന്നുമുണ്ട്. എന്തൊക്കെയായാലും കനേഡിയന്‍ ടെലിവിഷനില്‍ ഇറങ്ങിവന്ന് പോപ്പ് സംഗീതരംഗത്തുകൂടെ സോഷ്യല്‍ മീഡിയയില്‍ ഹരമായ കാര്‍ലി ഇനി മത്സരിക്കേണ്ടത് ക്രിസ്റ്റീന ഗ്രിമ്മി മുതല്‍ ഷക്കീര വരെയുള്ളവരോടാണ്.

0 comments:
Post a Comment