പരസ്പരം 'സംസാരിക്കാന്‍' കഴിയുന്ന ഏതാണ്ട് മൂവായിരം വാഹനങ്ങള്‍ ഒക്ടോബറോടെ അമേരിക്കയില്‍ മിഷിഗണിലെ നിരത്തുകളിലൂടെ ഓടും. അപകടസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ഡ്രൈവര്‍മാരെ ജാഗ്രതപ്പെടുത്താനുള്ള പരീക്ഷണമാണ് ഈ വാഹനങ്ങളുപയോഗിച്ച് നടത്തുന്നത്.
വൈഫൈ സങ്കേതത്തെ അനുസ്മരിപ്പിക്കുന്ന കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളാണ്, വാഹനങ്ങളെ പരസ്പരം 'സംസാരിക്കാനും' കൂട്ടിയിടി അപകടങ്ങള്‍ ഒഴിവാക്കാനും സഹായിക്കുക.
മിഷിഗണിലെ ആന്‍ ആര്‍ബര്‍ പ്രദേശത്ത് നടക്കുന്ന ഒരുവര്‍ഷം നീളുന്ന പരീക്ഷണപദ്ധതി ഏകോപിപ്പിക്കുന്നത് യു.എസ്. ഗതാഗതവകുപ്പാണ്. ഇത്തരം സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാനാവശ്യമായ നിയമനിര്‍മാണത്തിന്, പരീക്ഷണത്തില്‍നിന്നുള്ള ഡേറ്റ സഹായിക്കുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു.
റോഡുകളുടെ സുരക്ഷയും ക്ഷമതയും ഉറപ്പാക്കാനുള്ള യഥാര്‍ഥ വാഗ്ദാനമാണ് പരീക്ഷിക്കപ്പെടുന്ന സങ്കേതമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി റേ ലാഹുഡ് അഭിപ്രായപ്പെട്ടു.
വാഹനങ്ങള്‍ കൂട്ടിയിടിച്ചു മാത്രം 32,000 പേര്‍ 2011 ല്‍ അമേരിക്കയില്‍ മരിച്ചു. 80 ശതമാനം റോഡപകടങ്ങളും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടുള്ളതല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. സ്വാഭാവികമായും ഡ്രൈവര്‍മാരെ ജാഗ്രതപ്പെടുത്തുന്ന സങ്കേതങ്ങള്‍ക്ക് മികച്ച ഫലം നല്‍കാന്‍ കഴിയും.
ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ്, ഹോണ്ട, ഹ്യൂണ്ടായ്, മെഴ്‌സിഡസ്-ബെന്‍സ്, നിസാന്‍, ടൊയോട്ട, ഫോക്‌സ്‌വാഗണ്‍ തുടങ്ങിയ കമ്പനികളൊക്കെ മിഷിഗണില്‍ നടക്കുന്ന ട്രാഫിക് പരീക്ഷണത്തിന് ഉപയോഗിക്കാന്‍ വാഹനങ്ങള്‍ നല്‍കിയിട്ടുണ്ട്. 250 ലക്ഷം ഡോളര്‍ (ഏതാണ്ട് 135 കോടി രൂപ) ആണ് പദ്ധതിയുടെ ബജറ്റ്.
പരീക്ഷണപദ്ധതിയുടെ ഭാഗമായി ട്രക്കുകളും ബസുകളുമായി 500 വാഹനങ്ങളില്‍ ഇതിനകം കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചു കഴിഞ്ഞു. ഓക്ടോബര്‍ ആദ്യത്തോടെ ഇത്തരം വാഹനങ്ങളുടെ എണ്ണം 2800 ആകും.
മുന്നിലെ കാഴ്ച പരിമിതപ്പെടുന്ന ക്രോസിങുകളില്‍ വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനും, ഒരു വാഹനം മുന്നോട്ടു കുതിക്കുന്നിടത്തേക്ക് മറ്റേതെങ്കിലും വാഹനം ലൈന്‍ മാറി വരുന്നുണ്ടോ എന്നകാര്യം, മുന്നിലുള്ള ഏതെങ്കിലും വാഹനം സഡണ്‍ബ്രേക്കിട്ടതുമൂലമുള്ള അപ്രതീക്ഷിത കൂട്ടിയിടി ഒഴിവാക്കുക -ഇത്തരം സംഗതികളിലാണ് പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന വാഹനങ്ങള്‍ ഡ്രൈവര്‍മാരെ ജാഗ്രതപ്പെടുത്തുക.
ഇതിന് സമാനമായ ചില അപകടനിവാരണ സങ്കേതങ്ങള്‍ നിലവില്‍ വിപണിയിലുണ്ട്. വാഹനത്തിന്റെ വശങ്ങളില്‍ മൂന്നു മീറ്റര്‍ ദൂരപരിധിയിലുള്ള വസ്തുക്കളെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് സൂചന നല്‍കുന്ന 'ബോഷ്ചി'(Bosch) ന്റെ ആള്‍ട്രാസോണിക് സെന്‍സര്‍ ഉദാഹരണം.
മുന്നുലുള്ള തടസ്സങ്ങള്‍ മുന്‍കൂട്ടിയറിയിച്ച് കൂട്ടിയിടി ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരിനം റഡാര്‍ നിസാന്‍ കമ്പനി രംഗത്തെത്തിച്ചിട്ടുണ്ട്. കാറിന് മുകളില്‍ ഘടിപ്പിക്കാവുന്ന റഡാറാണത്. വാഹനസുരക്ഷയ്ക്കായി ഒരു വയര്‍ലെസ്സ് സങ്കേതം രൂപപ്പെടുത്തുന്ന പ്രവര്‍ത്തനത്തിലാണ് വോള്‍വൊ കമ്പനി.
ഇത്തരം സങ്കേതങ്ങളെയൊക്കെ കവച്ചുവെയ്ക്കുന്ന ഒന്നാണ് യു.എസ്.വിഭാവനം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇത്തരം സുരക്ഷാസങ്കേതങ്ങള്‍ യഥാര്‍ഥ സാഹചര്യങ്ങളില്‍ എത്ര ഫലവത്താകും എന്ന് സംശയിക്കുന്നവരും ഇല്ലാതില്ല.

0 comments:
Post a Comment