കൊച്ചി: വീട്ടമ്മയുടെ പേരില്‍ മൊബൈല്‍ കണക്ഷനെടുത്ത യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇളങ്കുന്നപ്പുഴയിലെ വീട്ടമ്മയുടെ തിരിച്ചറിയല്‍ രേഖകള്‍ കൈക്കലാക്കിയാണ് ഇവര്‍ വ്യാജമായി മൊബൈല്‍ ഫോണ്‍ കണക്ഷന് നേടിയത്. പിടിയിലാവര്‍ സ്വകാര്യമൊബൈല്‍ ഫോണ്‍ കമ്പനിയുടെ ഫീല്‍ഡ് എക്സിക്യൂട്ടീവുകളാണ്.
മട്ടാഞ്ചേരി സ്വദേശികളായ ഷമീര്‍, ഷഹീര്‍, ഷുഹൈബ്, ഇസ്മായില്‍ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരില്‍ നിന്ന് മറ്റു നാലു സിംകാര്‍ഡുകളും പിടിച്ചെടുത്തു. ഇവയും വ്യാജ കണക്ഷനിലൂടെ നേടിയതാണെന്ന് സംശയിക്കുന്നു.
നേരത്തെ വീട്ടമ്മ സിംകാര്‍ഡ് വാങ്ങാന്‍ നല്കിയ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പാണ് ഇവര്‍ വ്യാജ മൊബൈല്‍ കണക്ഷനുവേണ്ടി ഉപയോഗപ്പെടുത്തിയത്. മട്ടാഞ്ചേരിയിലെ ഒരു യുവതിക്ക് അശ്ലീല എസ്എംഎസുകള്‍ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്.
എസ്എംഎസ് അയച്ചത് ഇളങ്കുന്നപ്പുഴയിലെ വീട്ടമ്മയുടെ മൊബൈല്‍ ഫോണില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞ പോലീസ് അന്വേഷിച്ചപ്പോള്‍ ഇങ്ങനെ ഒരു കണക്ഷന് ഇവരുടെ പേരിലില്ലെന്ന് വ്യക്തമാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് യുവാക്കള്‍ സിം കാര്‍ഡുകള്‍ എടുത്തതായി തെളിഞ്ഞത്.
ഒരിക്കല്‍ നല്കിയ രേഖകളുടെ പകര്‍പ്പ് വീണ്ടും മറ്റൊരു കണക്ഷന് വേണ്ടി ഉപയോഗിക്കുകയായിരുന്നു. ഫോട്ടോ സ്കാന്‍ ചെയ്ത് പ്രിന്റെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.
0 comments:
Post a Comment