Translate

Google search

8.16.2012

ഇനി കമ്പനികളുടെ പേരിലവസാനിക്കുന്ന ഡൊമൈന്‍


ബാംഗ്ലൂര്‍: വെബ് വിലാസങ്ങള്‍ പ്രശസ്ത വ്യക്തികളുടെ പേരില്‍ അവസാനിച്ചാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിളിക്കുന്ന വെബ്‌സൈറ്റ് സച്ചിന്‍ടെന്‍ഡുല്‍ക്കറുടേതായിരിക്കുമോ അതോ സാനിയാ മിര്‍സയുടേതോ. ഈ ചോദ്യത്തിനുത്തരം സ്‌പോര്‍ട്‌സ് പ്രേമികള്‍ കണ്ടെത്തെട്ടെ. ഏതായാലും നേരത്തെയുള്ള ഡോട്ട് കോമുകളില്‍ അവസാനിക്കുന്ന വെബ്‌സൈറ്റ് വിലാസങ്ങള്‍ക്കൊപ്പം ഇനി കമ്പനികളുടെ പേരില്‍ അവസാനിക്കുന്ന വെബ് വിലാസങ്ങളും ഇടം നേടുമെന്നതാണ് ഇന്റര്‍നെറ്റ് രംഗത്തെ ചൂടുള്ള വാര്‍ത്ത
ഇനി ഗൂഗിളില്‍ തിരയുമ്പോള്‍ ഡോട്ട് റിലയന്‍സ്, ഡോട്ട് ഇന്‍ഫോസിസ്, ഡോട്ട് ടാറ്റ എന്നൊക്കെ അവസാനിക്കുന്ന ഡൊമൈനുകള്‍ കണ്ടാല്‍ അശ്ചര്യപ്പെടേണ്ട. ഇന്റര്‍നെറ്റ് ഡൊമൈനുകള്‍ സമൂലമായ ഒരു മാറ്റത്തിന് വിധേയമാവുകയാണ്. വെബ് ഡൊമൈനുകളെ അല്ലെങ്കില്‍ വെബ്‌സൈറ്റ് വിലാസത്തിന്റെ അവസാന ഭാഗത്തെ ഡോട്ട് കോം എന്നുള്ളതിന് പകരം കമ്പനികളുടെയോ വ്യക്തികളുടെയോ പേരുകള്‍ ചേര്‍ക്കാവുന്ന തരത്തില്‍ പരിഷ്‌ക്കരിക്കാനാണ് തീരുമാനം. ഇതിനായി അപേക്ഷ നല്‍കിയ കമ്പനികളില്‍ 20 എണ്ണം ഇന്ത്യയില്‍ നിന്നാണ്.
ഐ.സി.എ.എന്‍.എന്നിന്(ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ്) ലഭിച്ച പുതിയ ഡൊമൈനുകള്‍ക്കായുള്ള അപേക്ഷകളില്‍ ഇന്ത്യയിലെ വ്യാവസായിക ഭീമനായ റിലയന്‍സ് ഇന്‍ഡസ്ട്രീസുമുണ്ട്. ഡോട്ട് ഇന്ത്യന്‍സ് എന്ന് അവസാനിക്കുന്ന ഡൊമൈന്‍ ഒരുപക്ഷെ ഇനി ആര്‍.ഐ.എല്ലിന്റേത് മാത്രമാവും. ഇതിനായി അപേക്ഷ നല്‍കിയിരിക്കുന്ന ഏക കമ്പനി ആര്‍.ഐ.എല്ലാണ്. ഡോട്ട് ഇന്ത്യന്‍സിനെ കൂടാതെ ഡോട്ട് റിലയന്‍സ്, ഡോട്ട് ആര്‍.ഐ.എല്‍ എന്ന് അവസാനിക്കുന്ന ഡൊമൈനുകള്‍ക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസ് അപേക്ഷിച്ചിട്ടുണ്ട്
അവസാനിക്കുന്ന ഡൊമൈനുകള്‍ക്ക് രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഡോട്ട് ഇന്‍ഫി, ഡോട്ട് ഇന്‍ഫോസിസ് എന്നവസാനിക്കുന്ന ഡൊമൈനുകള്‍ക്ക് ഇന്‍ഫോസിസും ഡോട്ട് ടാറ്റാ, ഡോട്ട് ടാറ്റാ മോട്ടോഴ്‌സ് എന്നവസാനിക്കുന്നവയ്ക്ക് ടാറ്റയും രംഗത്തുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐക്കും മുന്‍നിര കമ്പനികളായ ഡാബര്‍, ടിവിഎസ് ഗ്രൂപ്പ്, എച്ച്.ഡി.എഫ്.സി, ലൂപിന്‍, ശ്രീറാം എന്നീ കമ്പനികള്‍ക്കും പുതിയ ഡൊമൈനുകള്‍ ലഭിക്കും.
ഒരു വെബ് അഡ്രസ്സിന്റെ അവസാന ഭാഗം, അതായത് ഡോട്ട് കോം എന്നവസാനിക്കുന്ന ഭാഗത്തെ
gTLDകള്‍ എന്നാണ് സാങ്കേതികമായി വിശേഷിപ്പിക്കുക. ഡോട്ട് കോം, ഡോട്ട് ഒ.ആര്‍.ജി, ഡോട്ട്
നെറ്റ് എന്നിങ്ങനെ അവസാനിക്കുന്ന 22 gTLDകളാണ് നിലവിലുള്ളത്. തങ്ങള്‍ക്ക് ഇഷ്ടമുള്ള വാക്കില്‍
അവസാനിക്കുന്ന രീതിയില്‍ ഡൊമെയിനുകള്‍ ലഭിക്കുന്നതിനായുള്ള പദ്ധതി
ആവിഷ്‌ക്കരിക്കുന്നതിന് 2011 ജൂണില്‍ ഐ.സി.എ.എന്‍.എന്‍ അനുമതി നല്‍കിയിരുന്നു.
ഡൊമെയിനിന്റെ അവസാനഭാഗത്ത് പേരുകള്‍ വരുന്നത് കമ്പനികളെ ബ്രാന്‍ഡിങ്ങിന്
വലിയൊരളവില്‍ സഹായിക്കും. അതുകൊണ്ട് തന്നെ പല കമ്പനികളും ഇതിനായി ഭീമന്‍
തുകയാണ് ചെലവിടുന്നത്. കൂടാതെ ഓരോ ഉത്പന്നങ്ങള്‍ക്കായി തന്നെ വ്യത്യസ്ത
വെബ്‌സൈറ്റുകളൊരുക്കാനും ഇത് വലിയൊരളവില്‍ സഹായകമാവും.
ഡൊമൈനുകള്‍ ഇത്തരത്തില്‍ പരിഷ്‌ക്കരിക്കുന്നതിനുള്ള അപേക്ഷാ ഫീസ് തന്നെ ഏതാണ്ട്
1.03 കോടി രൂപയാണ്. ഒരിക്കല്‍ അനുവദിച്ച് കഴിഞ്ഞാല്‍ ഈ ഡൊമൈനുകള്‍
പുതുക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 13.9 ലക്ഷംരൂപയ. ഒരേ പേരിനായി ഒന്നിലധികം
കമ്പനികള്‍ അപേക്ഷിക്കുന്ന അവസരത്തില്‍ ലേലത്തിലൂടെയായിരിക്കുന്നും ഡൊമൈന്‍ നല്‍കുക.
ആഗോള തലത്തില്‍ ഡോട്ട് പിസ, ഡോട്ട് സ്‌പേസ്, ഡോട്ട് ഓട്ടോ എന്നിങ്ങനെ അവസാനിക്കുന്ന ഡൊമൈനുകള്‍ക്കും നല്ല ഡിമാന്‍ഡാണ്. സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളും വെബ് ബുക്ക് സ്റ്റോറായ ആമസോണ്‍ ഡോട്ട് കോമും ഒരു ഡസനോളം അപേക്ഷകളാണ് നല്‍കിയിരിക്കുന്നത്. 187 ലക്ഷം ഡോളറാണ് ഗൂഗിള്‍ ഇതിനായി ചെലവിട്ടത്.

0 comments:

Post a Comment