Translate

Google search

8.20.2012

നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്ത ഒമ്പത് നാട്ടുകാര്‍ അറസ്റ്റില്‍

കോതമംഗലം: മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആസ്പത്രിയിലെ നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്ത ഒമ്പതു നാട്ടുകാരെ പോലീസ് അറസ്റ്റു ചെയ്തു.കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരില്‍ പലരും സി.പി.എം, സി.പി.ഐ, ബി.ജെ.പി പ്രവര്‍ത്തകരാണ്. 

തലക്കോട് സ്വദേശി ജോസ്, കോട്ടപ്പടി സ്വദേശി ഹസനാര്‍, തൃക്കരിപ്പൂര്‍ സ്വദേശി മണി, ഊന്നുകല്ല് സ്വദേശികളായ ശിവദാസ്, സനൂപ്, കുട്ടമംഗലം സ്വദേശികളായ മനോജ്, രാജുപീറ്റര്‍, ഐരൂര്‍ പാടം സ്വദേശി രഘു, കോതമംഗലം സ്വദേശി ജോസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോതമംഗലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

സമരത്തിന് പിന്തുണ നല്‍കി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തത്. പോലീസുകാരെ ദോഹോപദ്രവം ഏല്‍പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, വാഹനങ്ങള്‍ തടയല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

സമരത്തിന് പിന്തുണയുമായെത്തിയ നാട്ടുകാരും പോലീസും കഴിഞ്ഞ ബുധനാഴ്ച ഏറ്റുമുട്ടിയിരുന്നു. നഴ്‌സുമാര്‍ കെട്ടിടത്തിനുമുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയതോടെ ആസ്പത്രിക്കുമുന്നില്‍ തടിച്ചുകൂടിയവരുമായാണ് പ്രശ്‌നങ്ങളുണ്ടായത്. 

ക്ഷുഭിതരായ ജനങ്ങള്‍ ആസ്പത്രി മാനേജുമെന്റിനും പോലീസിനുമെതിരെ മുദ്രാവാക്യംമുഴക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. റോഡ് ഉപരോധത്തിനിടെയാണ് നാട്ടുകാരും പോലീസുംതമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.

നാട്ടുകാര്‍ അക്രമം നടത്തുന്ന ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും അതുപ്രകാരമാണ് കേസെടുത്തതെന്നും പോലീസ് അറിയിച്ചു.

0 comments:

Post a Comment