Translate

Google search

WELCOME TO JADAYOO MOVIE PARTNER

Jadayoo movie partner let you know about latest up to dates and movie reviews.

WELCOME TO JADAYOO MOVIE PARTNER

Jadayoo movie partner let you know about latest up to dates and movie reviews.

WELCOME TO JADAYOO MOVIE PARTNER

Jadayoo movie partner let you know about latest up to dates and movie reviews.

This is default featured slide 4 title

Jadayoo movie partner let you know about latest up to dates and movie reviews.

This is default featured slide 5 title

Jadayoo movie partner let you know about latest up to dates and movie reviews.

8.25.2012

വെരി വെരി സ്‌പെഷ്യല്‍




അക്ഷോഭ്യനായ പോരാളിയും വിശ്വസ്തനായ രക്ഷകനുമാണ് ലക്ഷ്മണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ സമീപകാലത്ത് ഇന്ത്യ കീഴടക്കിയ ഉയരങ്ങള്‍ക്ക് ലക്ഷ്മണിനോട് കടപ്പെട്ടിരിക്കുന്നു. പ്രതിസന്ധിഘട്ടത്തില്‍ ലക്ഷ്മണ്‍ ഒറ്റക്ക് നടത്തിയ പോരാട്ടങ്ങളാണ് കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഇന്ത്യ നേടിയ പല വിഖ്യാത ടെസ്റ്റ് വിജയങ്ങളുടേയും കാതല്‍. നായകന്‍ ഗാംഗുലിയോ കുംബ്ലെയോ ധോനിയോ ആവട്ടെ രക്ഷകന്‍ ലക്ഷ്മണ്‍ തന്നെ. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളുടെ കണക്കെടുക്കുമ്പോള്‍ അതില്‍ പല തവണ ലക്ഷ്മണിന്റെ പേര് പരാമര്‍ശിക്കേണ്ടി വരും. ഓരോ ഇന്നിങ്‌സും പിറന്നുവീണ സാഹചര്യവും അവ ഉണ്ടാക്കിയ റിസള്‍ട്ടും പരിഗണിക്കുമ്പോള്‍ സച്ചിന്‍ തെണ്ടുക്കറുടേയും രാഹുല്‍ ദ്രാവിഡിന്റേയും ഇന്നിങ്‌സുകള്‍ പോലും പിറകില്‍ നില്‍ക്കും.

സ്റ്റാറ്റിസ്റ്റിക്‌സുകള്‍ക്കും മറ്റ് കണക്കുകള്‍ക്കും അപ്പുറത്താണ് ലക്ഷ്മണിന്റെ പ്രസക്തി. 134 ടെസ്റ്റില്‍ 45.97 ശരാശരിയില്‍ 17 സെഞ്ച്വറിയും 56 ഹാഫ് സെഞ്ച്വറിയും ഉള്‍പ്പെടെ 8781 റണ്‍സ് എന്ന സ്ഥിതിവിവരക്കണക്ക് ലക്ഷ്മണിന്റെ കളി മികവിനോട് പൂര്‍ണമായും നീതിപുലര്‍ത്തുന്നില്ല.

ലക്ഷ്മണുമായി ഒരു അഭിമുഖം ദീര്‍ഘകാലമായി മനസ്സിലുള്ളതായിരുന്നു. പക്ഷെ ലക്ഷ്മണിന്റെ ദിവസങ്ങളില്‍ ക്രിക്കറ്റ് പരിശീലനത്തിന് മാറ്റിവെച്ച മണിക്കൂറുകള്‍ കഴിച്ചാല്‍ സമയം കഷ്ടിയാണ്. അഭിമുഖത്തിന് വേണ്ടിയുള്ള ഫോണ്‍കോളിന് ഏറെ നേരം കണക്കുകൂട്ടിയ ശേഷമാണ് അദ്ദേഹം മറുപടി തന്നത്. ബാംഗ്ലൂരിലെ നാഷണല്‍ക്രിക്കറ്റ് അക്കാദമിയില്‍ ട്രെയ്‌നിങ്ങിലാണ്. വൈകുന്നേരത്തെ ദീര്‍ഘമായ നെറ്റ്‌സെഷനു ശേഷം രാത്രി ഒന്‍പതു മണിക്ക് ഹോട്ടലിലേക്ക് ക്ഷണം. ചോദ്യങ്ങള്‍ക്കും അധികം ഇടവേളയില്ലാതെ മറുപടി. വളച്ചുകെട്ടലുകളില്ലാതെ സത്യസന്ധമായി സംസാരിക്കുന്ന ഒരു വ്യക്തിയെ ഇന്റര്‍വ്യൂ ചെയ്യുന്നതിന്റെ സുഖം അനുഭവിച്ചു തന്നെ അറിയണം. അഭിമുഖത്തില്‍ നിന്ന്:


96-ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ അഹമ്മദാബാദില്‍ മികച്ചൊരു ഇന്നിങ്ങിസിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചായിരുന്നു ലക്ഷ്മണിന്റെ തുടക്കം. ബാറ്റിങ് ദുഷ്‌ക്കരമായ മൊട്ടേരയിലെ വിക്കറ്റില്‍ അമ്പതിനുമേല്‍ സ്‌കോര്‍ചെയ്ത ഏക ഇന്ത്യന്‍ ബാറ്റ്‌സ്മാനും അരങ്ങേറ്റക്കാരനായ ലക്ഷ്മണായിരുന്നു. അന്നുതൊട്ട് ഇന്ത്യയുടെ രക്ഷക വേഷമാണ് താങ്കള്‍ക്ക് . എന്തു തോന്നുന്നു?


(മധുരമുള്ള ഓര്‍മകള്‍ ലക്ഷ്മണിന്റെ മുഖത്ത് ഒരു ചെറുചിരി പടര്‍ത്തുന്നു.) സത്യത്തില്‍ കളിക്കളത്തിലെ സമ്മര്‍ദ്ദം ഞാന്‍ ആസ്വദിക്കുന്നു. അത്തരം ഘട്ടങ്ങളില്‍ പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ വല്ലാത്ത നിരാശ തോന്നും. രഞ്ജിയിലും മറ്റും ഹൈദരാബാദിന് വേണ്ടി നിരന്തരം കളിച്ചാണ് ക്രൈസിസ് സിറ്റുവേഷനില്‍ പതറാതെ ബാറ്റ് ചെയ്യാനുള്ള മനഃസാന്നിധ്യം വളര്‍ത്തിയെടുത്തത്. ഹൈദരാബാദിന് വേണ്ടികളിക്കുമ്പോള്‍ ബാറ്റിങ്ങിന്റെ ന്യൂക്ലിയസ് ഞാനായിരിക്കും. അപ്പോള്‍ ഞാന്‍ കരുതും, ഞാന്‍ കളിച്ചാലേ ടീം ജയിക്കുള്ളൂ. ടീമിനെ ജയിപ്പിക്കുക എന്ന ദൗത്യം സ്വയം ഏറ്റെടുക്കാന്‍ അതെന്നെ പ്രാപ്തനാക്കും. എന്റെ ടീമിന് വേണ്ടി പൊരുതി ജയിക്കുന്നതും തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതും ഏറ്റവും അഭിമാനം ഉണ്ടാക്കുന്നു. രാജ്യത്തിന് വേണ്ടിയുള്ള മല്‍സരമാണെങ്കില്‍ ഈയൊരു ആവേശം പതിന്മടങ്ങാവുന്നു.


ദുലീപ് ട്രോഫിയില്‍ ദക്ഷിണ മേഖലക്ക് വേണ്ടി കളിക്കുമ്പോഴേ രാഹുല്‍ ദ്രാവിഡിനൊപ്പം മികച്ച ബാറ്റിങ് കൂട്ടുകെട്ടുകള്‍ നിരന്തരം കണ്ടിരുന്നു. ഇന്ത്യക്ക് വേണ്ടി 2002-ലെ കൊല്‍ക്കത്ത ടെസ്റ്റിലേതു പോലെ ചരിത്രം കുറിച്ച പാര്‍ട്ണര്‍ഷിപ്പുകളും. രാഹുലിനും ലക്ഷ്മണിനും ഇടയിലുള്ള കെമിസ്ട്രി എന്താണ്?


Its really great. അണ്ടര്‍-19 തലം തൊട്ടേ ഞാനും രാഹുലും ഒരുമിച്ച് കളിക്കുന്നു. എന്നേക്കാള്‍ രണ്ട് വര്‍ഷം മുതിര്‍ന്നതാണ് രാഹുല്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയും ക്രിക്കറ്ററും. രാഹുല്‍ തന്റെ കരിയര്‍ മുന്നോട്ടു കൊണ്ടുപോയ രീതി, കരിയറില്‍ വ്യത്യസ്ഥമായ വെല്ലുവിളികള്‍ അഭിമുഖീകരിച്ച സ്‌റ്റൈല്‍, അതെല്ലാം ഒരു തികഞ്ഞ പ്രൊഫഷണലിന്റേതാണ്. ഞങ്ങളുടെ ബാറ്റിങ് ശൈലിയും മല്‍സരത്തോടുള്ള സമീപനവുമെല്ലാം വ്യത്യസ്ഥമാണ്. എന്നാല്‍ ഞങ്ങള്‍ പരസ്പരം ആ കാര്യങ്ങളില്‍ കൈകടത്താറില്ല. ഞങ്ങള്‍ രണ്ടുപേര്‍ക്കിടയില്‍ ഒട്ടേറെ മികച്ച പാര്‍ട്ണര്‍ഷിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. തികച്ചും മാന്യനായ രാഹുലിനൊപ്പം ബാറ്റ്‌ചെയ്യുന്നതില്‍ വലിയ ആനന്ദം കണ്ടെത്തുന്നുണ്ട് ഞാന്‍.

ഒരു ദിവസത്തിലധികമൊക്കെ ബാറ്റ്‌ചെയ്ത് ടീമിനെ കരകയറ്റിയ ചരിത്രം ലക്ഷ്മണിനുണ്ട്. എങ്ങനെയാണ് ഇത്ര വലിയ ഇന്നിങ്‌സുകള്‍ പ്ലാന്‍ ചെയ്യുന്നത്, എന്താണ് സ്ട്രാറ്റജി?


അങ്ങനെ പ്ലാന്‍ചെയ്ത് കളിക്കുന്നുവെന്ന് പറയാനാവില്ല. അത് നൈസര്‍ഗികമായി എന്റെയുള്ളിലുള്ളതാണ്. കളി ജയിക്കാന്‍ വേണ്ടി പലപ്പോഴും അങ്ങനെ ദീര്‍ഘനേരം ബാറ്റ്‌ചെയ്യേണ്ടി വരും. അത് എന്റെ വലിയ കരുത്താണെന്ന് ഞാന്‍ കരുതുന്നു. അങ്ങനെ ദീര്‍ഘനേരം ബാറ്റുചെയ്യുന്നത് ഞാന്‍ ശരിക്കും ആസ്വദിക്കുന്നു. 

ആദ്യ ടെസ്റ്റ് സെഞ്ച്വറി പതിനേഴാമത്തെ ടെസ്റ്റിലായിരുന്നു. അത്ര വലിയൊരു കാത്തിരിപ്പ് വിഷമിപ്പിച്ചിരുന്നോ?


തീര്‍ച്ചയായും. രാജ്യത്തിന് വേണ്ടി കളിക്കുന്ന ഏത് ബാറ്റ്‌സ്മാനെ സംബന്ധിച്ചിടത്തോളവും ആദ്യ സെഞ്ച്വറി ഏറെ പ്രധാനപ്പെട്ടതാണ്. എന്നെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി നാലു വര്‍ഷം വേണ്ടിവന്നു ആദ്യ സെഞ്ച്വറിക്ക്. 1996 മുതല്‍ 99 വരെയുള്ള ഈ കാലഘട്ടം വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. അതേസമയം ആ കാലഘട്ടം വലിയ അനുഭവപാഠമാണ് നല്‍കിയത്. ആ സമയത്ത് രാജ്യത്തിന് വേണ്ടി ഇന്നിങ്ങ്‌സ് ഓപ്പണ്‍ചെയ്യാന്‍ ഞാന്‍ നിയോഗിക്കപ്പെട്ടു. നൈസര്‍ഗികമായി ഒരു ഓപ്പണറല്ല ഞാന്‍. എന്നാല്‍ എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത് ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തനാക്കുന്ന രീതിയിലായിരുന്നു. ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത് അതേപോലെ അനുസരിക്കാന്‍ എനിക്ക് ബാധ്യതയുണ്ടെന്നും പരമാവധി ഭംഗിയായി തന്നെ അത് ചെയ്യണമെന്നും അച്ഛനും അമ്മയും എന്നോട് പറഞ്ഞിരുന്നു. ഒരു ഓപ്പണറെന്ന നിലയില്‍ വിജയം കാണണമെന്ന വാശിയോടെ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ പരിശ്രമിച്ചു. അതുകൊണ്ടൊക്കെ തന്നെ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെ എന്റെ കന്നിസെഞ്ച്വറി നേടാനായപ്പോള്‍ ഏറെ സന്തോഷം തോന്നി. ബാറ്റിങ് അത്ര സുഖകരമല്ലാത്ത വിക്കറ്റില്‍ മികച്ച ബൗളിങ് അറ്റാക്കിനെതിരെ, ഓപ്പണറായി തന്നെയായിരുന്നു ആദ്യ സെഞ്ച്വറിയെന്നത് ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. സത്യത്തില്‍ അതൊരു സ്വപ്‌നസാക്ഷാത്ക്കാരമായിരുന്നു. 

അന്ന്, അക്കാദമിക് കരിയര്‍ ഉപേക്ഷിച്ച് ക്രിക്കറ്റ് പ്രൊഫഷന്‍ തിരഞ്ഞെടുക്കണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു ലക്ഷ്മണ്‍ എന്ന് കേട്ടിട്ടുണ്ട്...


അച്ഛനും അമ്മയും ഡോക്ടര്‍മാരായിരുന്നു. അവരുടെ സ്വാധീനം കൊണ്ടുതന്നെ മെഡിസിന് ചേര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം ചെറുപ്പത്തിലേ മനസ്സിലുണ്ടായിരുന്നു. സ്‌കൂള്‍കാലം തൊട്ടേ ക്ലാസില്‍ ഒന്നാമനായിരുന്നു. ക്രിക്കറ്റ് അന്നെനിക്ക് ഹോബി മാത്രമായിരുന്നു. പത്താംക്ലാസ് കഴിഞ്ഞ ശേഷം പ്ലസ് ടുവിന് സയന്‍സ് എടുത്തത് മെഡിസിന് ചേരണമെന്ന ലക്ഷ്യം വെച്ചാണ്. എന്നാല്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജൂനിയര്‍ ലെവലില്‍ ഹൈദരാബാദിനും സൗത്ത് സോണിനും കളിക്കാന്‍ അവസരം കിട്ടി. പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോഴേക്ക് ഹൈദരാബാദിന് വേണ്ടി രഞ്ജി ട്രോഫി കളിക്കുന്നതിന് അരികില്‍ എത്തിക്കഴിഞ്ഞിരുന്നു. ആ സമയത്ത് എന്റെ പരിശീലകരും സീനിയര്‍ കളിക്കാരുമായി ആലോചിച്ചു. അവരെല്ലാം ഉപദേശിച്ചത് ക്രിക്കറ്റില്‍ ഉറച്ചുനില്‍ക്കാനാണ്. ഒപ്പം എന്റെ അമ്മാവനായ ബാബാ കൃഷ്ണമോഹനും പിന്തുണച്ചു. ക്രിക്കറ്റിനെക്കുറിച്ച് നല്ല അറിവുള്ളയാളാണ് അമ്മാവന്‍. അമ്മാവന്‍ പറഞ്ഞു, 'ക്രിക്കറ്റില്‍ നിനക്ക് നല്ല ഭാവിയുണ്ട്. കഠിനാധ്വാനം ചെയ്യണം.'

അച്ഛനും അമ്മയുമാവട്ടെ എന്റെ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തന്നു. അക്കാലത്ത് പല മാതാപിതാക്കളും അനുവദിക്കാത്ത കാര്യമായിരുന്നു അത്. ടാലന്റ് ഏറെയുള്ള പല യുവക്രിക്കറ്റര്‍മാരും ഇങ്ങനെ വീട്ടില്‍ നിന്നുള്ള പിന്തുണ കിട്ടാത്തതു കാരണം മുന്നോട്ട് പോവാതിരുന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഞാന്‍ സ്വയം അഞ്ചു വര്‍ഷത്തെ കാലാവധി നിര്‍ണയിച്ചു. ആ സമയം കൊണ്ട് ക്രിക്കറ്റില്‍ എന്തെങ്കിലും ആയിത്തീരുക അല്ലെങ്കില്‍ തിരിച്ച് പഠനത്തില്‍ തന്നെ ശ്രദ്ധിച്ച് മെഡിസിന് അഡ്മിഷന്‍ നേടുക അതായിരുന്നു പദ്ധതി. പിന്നെ കഠിനാധ്വാനമായിരുന്നു. വിവിധ ഏജ ്ഗ്രൂപ്പുകളില്‍ സ്റ്റേറ്റിനും സോണിനും വേണ്ടി കളിച്ചുകൊണ്ടിരുന്നു. 17 മുതല്‍ 22 വയസ്സു വരെയുള്ള ഈ കാലഘട്ടത്തില്‍ എനിക്ക് മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞു. 22-ാം വയസ്സില്‍ തന്നെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം കിട്ടി. അതോടെ ഡോക്ടറാവുക എന്ന ഓപ്ഷന്‍ പൂര്‍ണമായും ഉപേക്ഷിച്ചു. മുഴുവന്‍ ശ്രദ്ധയും ക്രിക്കറ്റിലേക്ക് തിരിച്ചു വിട്ടു.

ഹൈദരാബാദില്‍ നിന്ന് ഇന്ന് ഒട്ടേറെ മികച്ച കായിക താരങ്ങള്‍ വരുന്നു. ചെസ്സില്‍ ഹംപി, ഹരികൃഷ്ണ, ബാഡ്മിന്റണില്‍ ഗോപിചന്ദ്, സൈന... അവരെല്ലാം ലക്ഷ്മണെ പോലെ മല്‍സരങ്ങളില്‍ മികച്ച മന:സാന്നിധ്യവും കരളുറപ്പും പ്രകടിപ്പിക്കുന്നവരാണ്. എന്താണ് ഇതിനു കാരണം?


എന്റെ നാട്ടില്‍ നിന്ന് രാജ്യത്തിന്റെ അഭിമാനഭാജനങ്ങളായ താരങ്ങള്‍ ഉയര്‍ന്നുവരുന്നു എന്നതില്‍ ഏറെ സന്തോഷമുണ്ട്. ഇപ്പോള്‍ സൈന രാജ്യത്തിനു വേണ്ടി ഉണ്ടാക്കുന്ന നേട്ടങ്ങളില്‍ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. കളിക്കളത്തിലെ മന:ക്കരുത്ത് തികച്ചും വ്യക്തിനിഷ്ഠമാണ്. അതിനെ സാമാന്യവത്കരിക്കാനാവില്ല. ഏത് സ്‌പോര്‍ട്‌സിലായാലും തുടര്‍ച്ചയായി രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് കഠിനമായ ദൗത്യമാണ്. വലിയ ഇച്ഛാശക്തിയോടെയുള്ള കഠിന പരിശീലനം വേണം. ഇങ്ങനെ കഠിനമായ സാഹചര്യങ്ങളില്‍ നിന്നു വരുന്നവര്‍ മന:ക്കരുത്തുള്ളവര്‍ ആവാതെ വഴിയില്ലല്ലോ ?

പലപ്പോഴും ലക്ഷ്മണിന്റെ ബാറ്റിങ്ങ് മൈന്‍ഡ്‌ഗെയിം ആണെന്നു തോന്നിയിട്ടുണ്ട്. മന:ക്കരുത്ത് കിട്ടാന്‍ ചെസ് പരിശീലിക്കാറുണ്ടോ?

ഇല്ല, ചെസ് കളിക്കാറില്ല. ഞാന്‍ ചെയ്യുന്നത് ബാറ്റിങ്ങില്‍ പൂര്‍ണമായും ഫോക്കസ് ചെയ്യുക എന്നതാണ്. നമ്മുടെ ഗെയ്മിലേക്ക് പൂര്‍ണമായും ഫോക്കസ് ചെയ്താല്‍ മന:കരുത്ത് സ്വാഭാവികമായിത്തന്നെ ഉണ്ടാവും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ ഏഴ് വര്‍ഷം പിന്നിട്ടപ്പോള്‍ താങ്കളുടെ പേരിലുണ്ടായിരുന്നത് നാല് ടെസ്റ്റ് സെഞ്ച്വറി മാത്രമായിരുന്നു. പിന്നീട് നാലോ അഞ്ചോ മാസത്തിനുള്ളില്‍ ഒരു സെഞ്ച്വറിയെന്ന നിലയില്‍ മുന്നേറി. എന്തായിരുന്നു ആ മാറ്റത്തിന് പിന്നില്‍?


ശരിയാണ്. അതേക്കുറിച്ച് എനിക്കല്‍പം ആശങ്കയും ഉണ്ടായിരുന്നു. ആ സമയത്ത് ഒരു പന്ത്രണ്ട് സെഞ്ച്വറിയെങ്കിലും ഞാന്‍ നേടിയിരിക്കേണ്ടതായിരുന്നു. ഇങ്ങനെ സെഞ്ച്വറികള്‍ കുറഞ്ഞിരുന്നതിന് വ്യക്തമായ കാരണമുണ്ട്. ആ സമയത്ത് ബാറ്റിങ് ഓഡറിലെ എന്റെ സ്ഥാനം നിരന്തരം മാറ്റിമറച്ചു കൊണ്ടിരിക്കുകയായിരുന്നു. ഓപ്പണറായി കുറച്ചുകാലം. പിന്നീട് അഞ്ചാമതും ആറാമതുമൊക്കെയായി ഇറങ്ങി. ആറാമതായി ഇറങ്ങുമ്പോള്‍ ടെയ്ല്‍ എന്‍ഡര്‍മാര്‍ മറ്റേയറ്റത്ത് പിടിച്ചുനിന്നെങ്കില്‍ മാത്രമേ നമുക്ക് ദീര്‍ഘമായ ഇന്നിങ്‌സുകള്‍ കളിക്കാന്‍ അവസരം കിട്ടൂ. പലപ്പോഴും പതിനൊന്നാമന്‍ പുറത്താവുമ്പോള്‍ നോട്ടൗട്ടാ നില്‍ക്കാനായിരുന്നു എന്റെ വിധി. സെഞ്ച്വറിയില്‍ എത്തിയില്ലെങ്കിലും ടീമിന് മുതല്‍ക്കൂട്ടാവുന്ന കുറേ മികച്ച സ്‌കോറുകള്‍ അന്നും സ്‌കോര്‍ ചെയ്തിരുന്നു. എന്റെ കരിയര്‍ റെക്കോഡ് പരിശോധിച്ചാല്‍ അത് വ്യക്തമാവും.16 സെഞ്ച്വറി നേടിയ എനിക്ക് അതിന്റെ മൂന്നിരട്ടിയിലധികം അര്‍ദ്ധ സെഞ്ച്വറികള്‍ ഉണ്ട്.

ഇങ്ങനെ ബാറ്റിങ് ഓഡറില്‍ മാറിമാറി ഇറങ്ങേണ്ടി വന്നത് വലിയ റിസ്‌ക്ക് ആയിരുന്നില്ലേ?

തീര്‍ച്ചയായും. എന്റെ അന്താരാഷ്ട്ര കരിയര്‍ തന്നെ ആ റിസ്‌ക്കില്‍ അവസാനിച്ചുപോയേനേ. ഞാന്‍ നമ്പര്‍ ത്രീ ബാറ്റ്‌സ്മാനാണ്. അല്ലെങ്കില്‍ മിഡില്‍ ഓഡര്‍ ബാറ്റ്‌സ്മാനാണ്. അങ്ങനെയുള്ള ഒരാള്‍ അന്താരാഷ്ട്ര തലത്തില്‍ ലോകനിലവാരമുള്ള ബൗളര്‍മാര്‍ക്കെതിരെ ഓപ്പണ്‍ ചെയ്യാനിറങ്ങുക! വലിയ വെല്ലുവിളി ആയിരുന്നു അത്. ആ പരീക്ഷണത്തില്‍ ജയം നേടാന്‍ കഴിഞ്ഞു എന്നതായിരുന്നു അന്താരാഷ്ട്ര കരിയറിലെ ആദ്യ നേട്ടം. ഒരു ടീം ഗെയ്മില്‍ ടീമിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ഥവും എന്നാല്‍ സൗകര്യപ്രദവുമല്ലാത്ത റോളുകള്‍ സ്വീകരിക്കേണ്ടി വരും. ആ വെല്ലുവിളികള്‍ മടികൂടാതെ ഏറ്റെടുത്ത് വിജയം കാണുക എന്നതാണ് ടീം ഗെയ്മുകളുടെ സൗന്ദര്യം. ഏത് ബാറ്റിങ് പൊസിഷനുമായും പൊരുത്തപ്പെടാനും പരമാവധി വിജയം നേടാനും കഴിഞ്ഞുവെന്നതില്‍ ഒരു ക്രിക്കറ്ററെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു.


ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം 2002-ലെ കൊല്‍ക്കത്ത ടെസ്റ്റ് ഒരു ടേണിങ് പോയന്റായിരുന്നു. ആ ടെസ്റ്റ് അനശ്വരമാക്കി തീര്‍ത്തത് താങ്കളുടെ മനോഹരമായ ഇന്നിങ്‌സും (281 റണ്‍സ്), ആ ഇന്നിങ്‌സിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എന്തുതോന്നുന്നു?


അത് എന്റെ കരിയറിലെ വലിയ ടേണിങ് പോയന്റായിരുന്നു. ടീമില്‍ എന്റെ സ്ഥാനത്തെക്കുറിച്ച് ഓട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്ന സമയത്താണ് ആ ഇന്നിങ്‌സ് പിറന്നത്. ഇന്ത്യ ഓസീസിനെതിരെ ഫോളോഓണ്‍ ചെയ്ത് മുന്നൂറോളം റണ്‍സ് പിറകില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ഇറങ്ങിയത്. എങ്കിലും തികച്ചും പോസിറ്റീവായ സമീപനത്തോടെയായിരുന്നു ഞാനും രാഹുലും ബാറ്റ്‌ചെയ്തത്. ഒരു ദിവസം മുഴുവന്‍ വിക്കറ്റ് വീഴാതെ ഞങ്ങള്‍ ബാറ്റുചെയ്തു. ആ കൂട്ടുകെട്ട് സ്ഥിതിഗതികള്‍ മുഴുവന്‍ മാറ്റിമറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിനേയും എന്നെയും സംബന്ധിച്ചിടത്തോളം ്‌ലൃ്യ ുെലരശമഹ ഇന്നിങ്‌സായിരുന്നു അത്. തോല്‍വിയുടെ വക്കില്‍ നിന്ന് പൊരുതിക്കയറി നേടിയ ആ വിജയം ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റങ്ങളുണ്ടാക്കിയെന്ന് നിങ്ങളെപ്പോലെ ഞാനും വിശ്വസിക്കുന്നു. നമ്മള്‍ ബാറ്റ്‌ചെയ്ത ശൈലി, മല്‍സരം ജയിച്ച രീതി, ടീമിന്റെ മൈന്‍ഡ്‌സെറ്റില്‍ തന്നെ മാറ്റമുണ്ടാക്കി. എത്ര ദയനീയമായ സ്ഥിതിയിലും പ്രതീക്ഷ കൈവിടാതെ പോരാടിയാല്‍ ക്രിക്കറ്റില്‍ ഫലമുണ്ടാവുമെന്ന് ഞങ്ങളെയൊക്കെ ബോധ്യപ്പെടുത്തിയ മാച്ചായിരുന്നു അത്. അവസാന റണ്‍ നേടുംവരെ, അവസാന വിക്കറ്റ് വീഴും വരെ ആരും തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യില്ലെന്ന് ബോധ്യപ്പെടുത്തിത്തന്ന മാച്ച്.

ദീര്‍ഘമായ ഇന്നിങ്‌സുകള്‍ ഏറെ കളിച്ചിട്ടുണ്ട്. എങ്ങിനെയാണ് സ്റ്റാമിനയും ഫിറ്റ്‌നസും നിലനിര്‍ത്തുന്നത്?


സത്യത്തില്‍ ഞാന്‍ ഒരു നാച്വറല്‍ അത്‌ലറ്റല്ല. അതുകൊണ്ടുതന്നെ നിരന്തരം കഠിനാധ്വാനം ചെയ്താലേ ഫിറ്റ്‌നസ് നിലനിര്‍ത്താനാവൂ. യോഗ ചെയ്യും. ബ്രീതിങ് എക്‌സര്‍സൈസും ഉണ്ട്.വിവിധ രീതിയിലുള്ള പ്രാണായാമം പരീക്ഷിച്ചു നോക്കാറുണ്ട്. എല്ലാം പരീക്ഷിച്ചു നോക്കി അതില്‍ നിന്നെല്ലാം നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളും. ശാരീരികവും മാനസികവുമായ ഫിറ്റ്‌നസ്സിന് അത് ഗുണം ചെയ്യുന്നു.

പതിനായിരത്തിലധികം ടെസ്റ്റ് റണ്ണുകള്‍ സ്‌കോര്‍ ചെയ്യാനും കുറെക്കൂടി മികച്ച ശരാശരിയില്‍ സ്‌കോര്‍ചെയ്യാനുമുള്ള ടാലന്റ് ലക്ഷ്മണനുണ്ട്. ഇക്കാര്യത്തില്‍ ദു:ഖമുണ്ടോ?


നോക്കൂ സുഹൃത്തേ, ഞാനൊരിക്കലും സ്റ്റാറ്റിസ്റ്റിക്‌സിന് വേണ്ടി കളിച്ചിട്ടില്ല. ഓരോ മാച്ചിലും രാജ്യത്തിന് എന്തെങ്കിലും സ്‌പെഷ്യല്‍ ആയ നേട്ടങ്ങള്‍ സമ്മാനിക്കണമെന്ന് മാത്രമാണ് എന്റെ ആഗ്രഹം. വ്യക്തിഗത നേട്ടങ്ങളും റെക്കോഡുകളും അതിന്റെ ബൈപ്രോഡക്റ്റ് മാത്രമാണ്. എന്നാല്‍ അമ്പതിന് മുകളില്‍ ആവറേജ് ഉണ്ടാവണമെന്ന ആഗ്രഹം ഉണ്ട്. അമ്പതിന് മുകളിലേക്കുള്ള ആവറേജ് രാജ്യത്തിന് വേണ്ടി അസാധാരണ നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നതിന്റെ സൂചനയായിവേണം കാണാന്‍. പിന്നെ എത്ര റണ്‍ നേടി എന്നത് നമുക്ക് എത്രത്തോളം അവസരങ്ങള്‍ ലഭിച്ചു എന്നതിനെ കൂടി ആശ്രയിച്ചിരിക്കും.

86 ഏകദിന മാച്ചുകളേ ലക്ഷ്മണ്‍ കളിച്ചിട്ടുള്ളൂ. താങ്കളെ സംബന്ധിച്ചിടത്തോളം ഇത് വളരെ കുറവാണ്. ദു:ഖമുണ്ടോ?


എനിക്ക് നിരാശയുണ്ടാക്കുന്ന ഒരു ഘടകമാണത്. കുറേക്കൂടി ഏകദിന മാച്ചുകള്‍ രാജ്യത്തിനു വേണ്ടി കളിക്കാന്‍ കഴിഞ്ഞേനേ എന്നു തോന്നിയിട്ടുണ്ട്. ഏതായാലും കളിച്ച മാച്ചുകളില്‍ എന്റെ പ്രകടനം മോശമായിരുന്നില്ല. എന്നാല്‍ ഞാനങ്ങനെ നിരാശപ്പെട്ട് തളര്‍ന്നിരിക്കാറില്ല, കരിയറിനെ കുറേക്കൂടി പോസിറ്റീവായി സമീപിക്കുന്ന സ്‌പോര്‍ട്‌സ്മാനാണ്. ഏകദിന മല്‍സരങ്ങള്‍ ഇനി കളിക്കാന്‍ അവസരം കിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഞാന്‍ ചെയ്തത്.

ഇന്ത്യയില്‍ ക്രിക്കറ്റര്‍മാര്‍ക്ക് പരസ്യങ്ങളില്‍ അഭിനയിക്കാനും അതുവഴി ധാരാളം പണമുണ്ടാക്കാനും അവസരം കിട്ടുന്നു. ലക്ഷ്മണ്‍ പരസ്യങ്ങളോട് വിമുഖത കാട്ടുന്നതാണോ?

അല്ല, കമേഴ്‌സ്യല്‍ എന്‍ഡോഴ്‌സ്‌മെന്റ് മൂവികള്‍ ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഇന്ത്യയില്‍ അതിന് പ്രധാനമായും അവസരം കിട്ടുന്നത് ഏകദിന ക്രിക്കറ്റില്‍ കളിക്കുന്നവര്‍ക്കാണ്. വണ്‍ഡേ ടീമിലുണ്ടായിരുന്നപ്പോഴാണ് എനിക്കും അത്തരം അവസരങ്ങള്‍ കിട്ടിയത്.

ഒരു സ്ലിപ്പ് സ്‌പെഷ്യലിസ്റ്റായി മാറിയത് എങ്ങിനെയാണ്?


സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നത് ഞാനേറെ ആസ്വദിക്കുന്നു. ചെറുപ്പം തൊട്ടേ ഞാനൊരു നാച്വറല്‍ സ്ലിപ്പ് ഫീല്‍ഡറാണ്. സെക്കന്റ്് സ്ലിപ്പ് എന്റെ ഇഷ്ട പൊസിഷനാണ്. കിട്ടുന്ന ക്യാച്ചുകള്‍ എല്ലാം എടുക്കുകയെന്നത് ഏറെ നിര്‍ണായകമാണ്. ക്രിക്കറ്റ് പൂര്‍ണമായും ടീം ഗെയ്മാണ്. ഏറെ വിയര്‍പ്പൊഴുക്കി ബൗള്‍ചെയ്യുന്ന ബൗളര്‍മാരെ നിരാശപ്പെടുത്തരുത്. ടെസ്റ്റ് ക്രിക്കറ്റില്‍ നൂറിലധികം ക്യാച്ചുകള്‍ എടുക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്.


നിങ്ങളുടെ ക്യാപ്റ്റന്മാരെ-സൗരവ്, രാഹുല്‍, ധോനി- എങ്ങനെ വിലയിരുത്തുന്നു?

ഇവര്‍ മാത്രമല്ല. അനിലും അസ്ഹറും എന്റെ ക്യാപ്റ്റന്മാരായിരുന്നു. എല്ലാവരും മുന്നില്‍ നിന്ന് നയിച്ച മികച്ച ലീഡര്‍മാര്‍ തന്നെ. ഇത്തരം മഹാന്മാരായ കളിക്കാരുടെ ക്യാപ്റ്റന്‍സിയില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.

ലക്ഷ്മണ്‍ ഇന്ത്യന്‍ ക്യാപ്റ്റനാവാനുള്ള സാധ്യതയുണ്ടായിരുന്നു. ആഗ്രഹിച്ചിരുന്നോ ആ പദവി ?


തീര്‍ച്ചയായും ഏത് ക്രിക്കറ്ററുടേയും വലിയ സ്വപ്‌നമായിരിക്കും സ്വന്തം രാജ്യത്തിന്റെ ക്യാപ്റ്റനാവുക എന്ന്. ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റന്‍സി ഞാനേറെ ആസ്വദിച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ കഴിയാത്തതില്‍ അങ്ങനെ ദു:ഖിക്കേണ്ട കാര്യമില്ലെന്ന് ഇപ്പോള്‍ തോന്നുന്നു. രാജ്യത്തെ നൂറിലധികം ടെസ്റ്റുകളില്‍ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞില്ലേ? അതുതന്നെ വലിയ കാര്യം.

''കംഗാരൂഫ്രൈ' ലക്ഷ്മണ്‍ ഏറെ ഇഷ്ടപ്പെടുന്നുവല്ലേ, എന്താണ് അവര്‍ക്കെതിരെ കളിക്കുമ്പോഴുള്ള പ്രത്യേകത? 


(ലക്ഷ്മണില്‍ നിന്ന് പതിവില്ലാത്ത ഒരു നീണ്ട പൊട്ടിച്ചിരി) അണ്ടര്‍ 19 ലെവല്‍ തൊട്ടേ ഓസീസിനെതിരെ കളിക്കുന്നത് ഞാന്‍ പ്രത്യേകം ആസ്വദിച്ചിരുന്നു. അതിനു കാരണം അവരുടെ കേളീശൈലിയും അഗ്രഷനുമാണ്. അവരെ നേരിടുക ആര്‍ക്കും വലിയ വെല്ലുവിളിയാണ്. ഏത് പന്തിലും നിങ്ങളുടെ വിക്കറ്റെടുക്കുമെന്ന പ്രതീതി ജനിപ്പിക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും കഴിയുന്നു. ഈ അവസ്ഥ എന്നെ എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രേരിപ്പിക്കുന്നു. കരുത്തന്‍മാര്‍ക്കെതിരെ കളിക്കുമ്പോള്‍ നമ്മളും കൂടുതല്‍ കരുത്തരാവും. ലോകത്തെ ഏറ്റവും മികച്ച ടീമിനെതിരെ, ഏറ്റവും മികച്ച ബൗളിങ് നിരക്കെതിരെ മികവ് കാട്ടുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി ഒന്നു വേറെ തന്നെയാണ്.

പ്രഷര്‍ കുക്കര്‍ സിറ്റുവേഷനിലും (അമിത സമ്മര്‍ദ്ദം ജനിപ്പിക്കുന്ന സാഹചര്യം) വാലറ്റക്കാര്‍ക്ക് സ്‌ട്രൈക്ക് നല്‍കാന്‍ ലക്ഷ്മണ്‍ മടി കാണിക്കാറില്ല. എങ്ങിനെയാണ് അവരെ ഉത്തേജിപ്പിക്കുന്നത് ? 


മികച്ച രീതിയില്‍ ബാറ്റ്‌ചെയ്യുന്ന, തോറ്റുകൊടുക്കാന്‍ തയ്യാറല്ലാത്ത ടെയ്ല്‍ എന്‍ഡേഴ്‌സിനൊപ്പം ബാറ്റ്‌ചെയ്യാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്. അനില്‍ കുംബ്ലെ, പ്രഗ്യാന്‍ ഓജ, ഇഷാന്ത് ശര്‍മ- ഇവരെല്ലാവരും അവരുടെ ബാറ്റിങ്ങിനെക്കുറിച്ച് അഭിമാനിക്കുന്നവരും കഠിനാധ്വാനം ചെയ്യാന്‍ മടിയില്ലാത്തവരുമാണ്. കരിയര്‍ ആരംഭിച്ചതിനു ശേഷം ഓരോ ഘട്ടത്തിലും ബാറ്റിങ് മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന ടെയ്ല്‍ എന്‍ഡേഴ്‌സാണ് അവര്‍. നമ്മള്‍ സ്‌ട്രൈക്ക് നല്‍കിയാലേ അവരുടെ ആത്മവിശ്വാസവും ഊര്‍ജവും വര്‍ധിച്ചുവരികയുള്ളൂ. ഏതെങ്കിലും ബൗളര്‍ക്കെതിരെ കളിക്കാന്‍ അവര്‍ ബുദ്ധിമുട്ടുന്നു എന്ന് കണ്ടാലേ ഞാന്‍ സ്‌ട്രൈക്ക് സൂക്ഷിക്കാറുള്ളൂ. അല്ലെങ്കില്‍ അവരെ കളിക്കാന്‍ വിടും.

നിങ്ങള്‍ ബിഗ് ഫൈവ് (ലക്ഷ്മണ്‍, സൗരവ്, സച്ചിന്‍, രാഹുല്‍, സെവാഗ്) വര്‍ഷങ്ങളോളം ഇന്ത്യന്‍ ബാറ്റിങ്ങിനെ തോളിലേറ്റി. അതിനു ശേഷം വലിയൊരു വിടവുണ്ടെന്ന് കരുതുന്നുവോ?


എനിക്ക് വിശ്വാസമുണ്ട്, ഞങ്ങള്‍ക്ക് പകരക്കാരാകാവുന്ന മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇവിടെയുണ്ട്. ഈ വിശാല രാജ്യത്ത്് പ്രതിഭകള്‍ക്ക് ഒട്ടും പഞ്ഞമില്ല. റെയ്‌ന, മുരളി വിജയ്, രോഹിത് ശര്‍മ, പൂജാര, വിരാട് കോഹ്‌ലി,എല്ലാവരും കഴിവുള്ളവരാണ്. സാങ്കേതികമായും മികവുള്ളവരാണ് ഇവര്‍. മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍മാരായി രൂപപ്പെടാന്‍ അവര്‍ക്ക് കഴിയും. സമയവും അവസരവും നല്‍കണമെന്ന് മാത്രം. ഇവരിലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി.

താങ്കളുടെ മികച്ച ടെസ്റ്റ് ഇന്നിങ്‌സുകള്‍ റേറ്റ് ചെയ്യാമോ?


അയ്യോ, അങ്ങനെ എനിക്ക് സ്വന്തം ഇന്നിങ്‌സുകള്‍ വിലയിരുത്താനാവില്ല. എങ്കിലും ടീമിന് ഗുണം ചെയ്യുന്ന, മല്‍സരം ജയിക്കാനോ, തോല്‍വിയില്‍ നിന്ന് കരകയറ്റാനോ സഹായിച്ച എല്ലാ ഇന്നിങ്‌സുകളും ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു. എത്ര ഷോട്ടുകള്‍ കളിച്ചു, എത്ര റണ്‍സ് എടുത്തു എന്നതിനേക്കാളൊക്കെ ആ ഇന്നിങ്‌സ് ടീമിന് എത്ര ഗുണം ചെയ്തു എന്നിടത്താണ് അതിന്റെ മഹത്വം. അങ്ങനെ ഏതാനും ഇന്നിങ്‌സുകള്‍ കളിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.

സ്വന്തം ഇന്നിങ്‌സുകളുടെ വീഡിയോ റെക്കോഡിങ് കാണുന്ന പതിവുണ്ടോ?


തീര്‍ച്ചയായും. ഇന്ത്യന്‍ ടീമിനൊപ്പം മികച്ചൊരു വീഡിയോ അനലിസ്റ്റ് ഉണ്ട്. അയാളുടെ സഹായത്തോടെ എന്റെ ബാറ്റിങ്ങിന്റെ വീഡിയോ കണ്ട് വിലയിരുത്തും. മല്‍സരങ്ങള്‍ മാത്രമല്ല, നെറ്റ് പ്രാക്ടീസും ഇങ്ങനെ റെക്കോഡ് ചെയ്ത് കാണും. നമ്മുടെ ബാറ്റിങ്ങിലെ പോരായ്മകളും പിഴവുകളും മനസ്സിലാക്കി തിരുത്തിയെടുക്കാന്‍ ഇത് സഹായിക്കും. അതുകൊണ്ടു തന്നെ ഏറെ പ്രധാനമാണ് ഇത്.
ലക്ഷ്മണെ പലരും സച്ചിനും രാഹുലുമായി താരതമ്യം ചെയ്ത് നോക്കുന്നു. എന്തു തോന്നുന്നു?
സച്ചിനേയും രാഹുലിനേയും പോലുള്ള ലജന്റുകളുമായി എന്നെ താരതമ്യം ചെയ്യുന്നു എന്നു കേള്‍ക്കുന്നത് ആഹ്ലാദകരമാണ്. എന്നാല്‍ ഞങ്ങള്‍ മൂന്നുപേരും വ്യത്യസ്ഥമായ ശൈലികളും സ്‌ട്രോക്കുകളും ഉള്ള ബാറ്റ്‌സ്മാന്‍മാരാണ്. അങ്ങനെ പ്ലെയിനായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല.

സമ്പത്തിന് ലക്ഷ്മണ്‍ എത്രത്തോളം പ്രാധാന്യം കല്‍പ്പിക്കുന്നു ?


രാജ്യത്തിന് വേണ്ടി കളിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന ബൈപ്രൊഡക്ട് ആണ് പണവും പ്രശസ്തിയും. ഈ മഹത്തായ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നു എന്നതാണ് ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹം. അതില്‍ നിന്ന് ലഭിക്കുന്ന സന്തോഷവും സംതൃപ്തിയുമായി തട്ടിച്ചു നോക്കുമ്പോള്‍ പണവും പ്രശസ്തിയും ഒന്നുമല്ല.

ലക്ഷ്മണിന്റെ ഉയര്‍ച്ചയില്‍ വളര്‍ച്ചയില്‍ ആരോടാണ് കടപ്പാട്?


പ്രധാനമായും എന്റെ മാതാപിതാക്കളും അമ്മാവനും. പറഞ്ഞുവല്ലോ മാതാപിതാക്കളും കസിന്‍സും എല്ലാം അക്കാദമിക് മികവുകൊണ്ട് മുന്നോട്ട് പോയവരാണ്. മിക്കവരും ഡോക്ടറോ എഞ്ചിനീയേറോ ആണ്. ഈ സാഹചര്യത്തിലും എനിക്ക് ക്രിക്കറ്റിന്റെ വഴിയില്‍ മുന്നോട്ടു പോവാന്‍ ധൈര്യം തന്നത് അമ്മാവനാണ്. ആ സമയത്ത് അച്ഛനും അമ്മയുമെല്ലാം കുറേ സമ്മര്‍ദ്ദം അനുഭവിച്ചു. പിന്നെ കൂട്ടുകാര്‍, പരിശീലകര്‍, അങ്ങനെ എന്നെ മുന്നോട്ട് തള്ളിവിട്ടവരെ ആരെയും മറക്കാനാവില്ല.

സ്വന്തം ഗെയിം വിലയിരുത്താറുണ്ടാവുമല്ലോ, എന്താണ് പ്രധാന കരുത്ത്?


അങ്ങനെ ഒന്ന് എടുത്തുപറയുക ബുദ്ധിമുട്ടാണ്. എങ്കിലും ഒരിക്കലും തോറ്റുകൊടുക്കാന്‍ തയ്യാറാവാത്ത മനസ്സാണ് എന്റേത്. അത് വലിയ കരുത്താണ്. എപ്പോഴും മെച്ചപ്പെടാനുള്ള അഭിനിവേശവും എന്നിലുണ്ട്. സത്യത്തില്‍ ഞാന്‍ തന്നെയാണ് എന്റെ ഏറ്റവും വലിയ വിമര്‍ശകന്‍. ഇത് വലിയ ഗുണവും അതേ സമയം ദോഷവുമാണ്. ഈ സ്വഭാവം കൊണ്ട് പലപ്പോഴും കടുത്ത സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരാറുണ്ട്.

ഇതുവരെ നേരിട്ടതില്‍ എറ്റവും വിഷമിപ്പിച്ച ബൗളര്‍ ആരാണ് ?


ഒരു സംശയവുമില്ല, വസീം അക്രം. അക്രമിന്റെ ഒരോ പന്തും ലാനിലും ലെങ്തിലും മുവ്‌മെന്റിലും എല്ലാം വ്യത്യസ്തമായിരിക്കും. ഇക്കാര്യത്തില്‍ മാസ്റ്ററാണ് അക്രം.

മോശം സമയം എങ്ങനെ അതിജീവിക്കുന്നു ?

അക്കാര്യത്തില്‍ മാതാപിതാക്കള്‍ക്കും കുടുംബത്തിനും വലിയ റോള്‍ ഉണ്ട്. ആ സമയങ്ങളില്‍ അവരെ ഞാന്‍ കൂടുതലായി ആശ്രയിക്കും. അവര്‍ എനിക്ക് പോസറ്റീവ് എനര്‍ജി പകര്‍ന്നു തരും. രാജ്യത്തിന് വേണ്ടി കളിക്കണം, ജയിക്കണം എന്ന വാശി എത്ര മോശം അവസ്ഥയില്‍ നിന്നും തിരിച്ചുവരാന്‍ എന്നെ പ്രേരിപ്പിക്കുന്നു.

ജീവിതത്തില്‍ ഏറ്റവും ഭയപ്പെടുന്നതെന്താണ് ?


ഒന്നിനേയും ഭയക്കുന്നില്ല. തുടക്കത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ കഴിയാത്തതിന്റെ അരക്ഷിതബോധമുണ്ടായിരുന്നു. ഒട്ടേറെ തവണ ടീമില്‍ നിന്ന് പുറത്ത് പോവേണ്ടി വന്നു. അന്ന് അതുമായി പൊരുത്തപ്പെടാന്‍ ഏറെ വിഷമിച്ചു. പക്ഷെ അനുഭവപരിചയത്തില്‍ നിന്ന് എന്തും നേരിടാനുള്ള കരുത്ത് ആര്‍ജിച്ചു കഴിഞ്ഞു.


നെറ്റ്പ്രാക്ടീസിന് എത്രത്തോളം പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്?


ഒരുക്കം ഏറെ പ്രധാനമാണ്. നെറ്റ് പ്രാക്ടീസ് മാത്രമല്ല, എല്ലാതരം പരിശീലനങ്ങളും അനിവാര്യമാണ്. ഓരോ കളിയും ഓരോ പരീക്ഷയാണ്. നന്നായി ഒരുങ്ങിയാല്‍ ടെന്‍ഷനില്ലാതെ മല്‍സരങ്ങള്‍ക്ക് ഇറങ്ങാനാവും. ഓരോവര്‍ഷവും എന്റെ പ്രിപ്പറേഷന്‍ സ്റ്റൈല്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ജീവിതത്തെ എങ്ങിനെ നിര്‍വചിക്കുന്നു ?


കഠിനാധ്വാനം ചെയ്യാനുള്ളതാണ് മനുഷ്യജീവിതം. റിസല്‍ട്ടിനെക്കുറിച്ച് ആശങ്കപ്പെടാതെ അധ്വാനിച്ചു കൊണ്ടിരിക്കുക. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ പഠിപ്പിച്ചുതന്നത് അതാണ്. പൂര്‍ണമായും വിശ്വാസികളാണ് അവര്‍. ചെറുപ്പത്തില്‍ അവര്‍ എന്നെ വളര്‍ത്തിയതും ഈ രീതിയില്‍ തന്നെ.

ലക്ഷ്മണിന് സുഹൃത്തുക്കള്‍ ഏറെയുണ്ടോ ?


ഉവ്വ്, ഏറെപേരുണ്ട്. ലോകം മുഴുവന്‍ യാത്രചെയ്യാന്‍ അവസരം കിട്ടി. അവിടെയൊക്കെ സുഹൃത്തുക്കളും ഉണ്ട്. എപ്പോഴും അവരുമായി ബന്ധംപുലര്‍ത്തിക്കൊണ്ടിരിക്കും. എന്റെ സൗഹൃദങ്ങള്‍ മിക്കതും ലോകാവസാനം വരെ നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുള്ളവയാണ്.

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ഒന്നും ലക്ഷ്മണെ കാണാനില്ലല്ലോ ?


ശരിയാണ്. അതില്‍ ഇടപെടണമെങ്കില്‍ നൂറ് ശതമാനം ആത്മാര്‍ഥതയോടെ തന്നെവേണം. അതിന് ഇപ്പോള്‍ സമയം തികയില്ല. ഉപരിപ്ലവമായ ബന്ധങ്ങളില്‍ എനിക്ക് താല്‍പര്യമില്ല.

ലക്ഷ്മണ്‍ ഏത് രീതിയിലുള്ള വ്യക്തിയാണ്. ?


വളരെ സാധാരണക്കാരന്‍. ചെയ്യുന്ന കാര്യത്തിലെല്ലാം നൂറ് ശതമാനം നല്‍കാന്‍ ശ്രമിക്കുന്ന ഒരു സാധാരണ വ്യക്തി. എപ്പോഴും റിലാക്‌സ്ഡ് ആയി നില്‍ക്കാന്‍ ശ്രമിക്കുന്നു. കൂടുതല്‍ സമയം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു. സാധാരണ ലൈഫ്‌സ്റ്റൈല്‍ ഇഷ്ടപ്പെടുന്നു. സംതൃപ്തനായ മനുഷ്യനുമാണ് ഞാന്‍.

ലക്ഷ്മണ്‍ വിജയങ്ങള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ അധികം കണ്ടിട്ടില്ല...

നന്നായി കളിക്കുമ്പോഴും ജയിക്കുമ്പോഴും സന്തോഷമുണ്ടാവും. തോറ്റാല്‍ ദു:ഖവും ഉണ്ടാവും. എന്നാല്‍ ഈ വികാരങ്ങള്‍ അമിതമായി പ്രകടിപ്പിക്കാതിരിക്കാന്‍ ചെറുപ്പത്തിലേ ഞാന്‍ ശീലിച്ചിരുന്നു. ഫീല്‍ഡില്‍ അതിരുകടന്ന വികാരപ്രകടനങ്ങള്‍ പാടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.

മറ്റുള്ളവര്‍ തന്നെപ്പറ്റി എന്തു പറയുന്നു എന്നത് ഗൗനിക്കാറുണ്ടോ?

ഇല്ലേയില്ല. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പ്രത്യേകിച്ചും മീഡിയക്ക്. ആ അഭിപ്രായം നല്ലതോ ചീത്തയോ എന്ന് എന്നെ ബാധിക്കാറില്ല. അത്തരം അഭിപ്രായങ്ങള്‍ എന്റെ പ്രകടനത്തേയോ വ്യക്തിത്വത്തേയോ ബാധിക്കാതെ നോക്കാറുണ്ട്. 


കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല...


ഭാര്യ ശൈലജ സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം ജോലിക്ക് പോകണമെന്ന് വാശിപിടിക്കരുതെന്ന് ഞാന്‍ അവളോട് അഭ്യര്‍ഥിച്ചു. കാരണം അവളുടെ മുഴുവന്‍സമയ സപ്പോര്‍ട്ട് എനിക്ക് വേണ്ടിയിരുന്നു. അവള്‍ മിക്കപ്പോഴും എന്നോടൊപ്പം ട്രാവല്‍ചെയ്യുന്നുണ്ട്. പിന്നെ രണ്ട് മക്കള്‍-അഞ്ചു വയസ്സുകാരന്‍ സര്‍വജിത്തും മൂന്നു വയസ്സുകാരി അചിന്ത്യയും. രണ്ട് കുസൃതിക്കുടുക്കകളെ മാനേജ് ചെയ്യുന്നതിന്റെ തിരക്കിലാണവള്‍(ഭംഗിയുള്ള ഒരുചിരി ലക്ഷ്മണിന്റെ മുഖത്ത് തെളിയുന്നു) ഇതുപോലൊരു ലൈഫ് പാര്‍ട്ണറെ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവാനാണ്.

റിട്ടയര്‍മെന്റിന് ശേഷം എന്താണ് പരിപാടി ?


ഉറപ്പില്ല. എന്നാലും ഹൈദരാബാദില്‍ ഒരു ക്രിക്കറ്റ് അക്കാദമി മനസ്സിലുണ്ട്. വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സും വിദ്യാഭ്യാസവും ഒരേപോലെ പ്രധാനമാണ്. ആ ഒരു വിശ്വാസം മനസ്സില്‍ വെച്ചുള്ള സംരംഭമാണ് ഉദ്ദേശിക്കുന്നത്.

താങ്കളുടെ റോള്‍ മോഡല്‍ ആരാണ്?


എന്റെ അച്ഛന്‍. വളരെ വിജയപ്രദമായ ജീവിതം നയിക്കുന്ന തിരക്കുള്ള കാര്‍ഡിയോളജിസ്റ്റാണ് അദ്ദേഹം. ജീവിതവും പ്രൊഫഷനും ശരിയായി സന്നിവേശിപ്പിച്ചു കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുന്നു. ഈ 68-ാം വയസ്സിലും തികച്ചും ആക്ടീവാണ് അദ്ദേഹം. ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് മാതൃക. അദ്ദേഹത്തെക്കുറിച്ച് രാജ്യത്തിന് വലിയ പ്രതീക്ഷയാണ്. ആ പ്രതീക്ഷ ജനിപ്പിക്കുന്ന സമ്മര്‍ദം ഏറെ വലുതാണ്. പക്ഷെ മനോഹരമായി സച്ചിന്‍ അത് ഹാന്‍ഡില്‍ ചെയ്യുന്നു.

മറ്റ് സ്‌പോര്‍ട്‌സില്‍ ഒന്നും താല്‍പര്യമില്ലേ?


ടെന്നീസും ഫുട്‌ബോളും ബാസ്‌ക്കറ്റ്‌ബോളും കാണും. മഹാനായ സൈക്ലിസ്റ്റ് ലാന്‍സ് ആംസ്‌ട്രോങ്ങിനോട് വലിയ ആരാധനയുണ്ട്.

വായനാശീലം ഉണ്ടോ?


തീര്‍ച്ചയായും. ആംസ്‌ട്രോങ്ങിന്റെ ആത്മകഥ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അതേ പോലെ ചിക്കാഗോ ബുള്‍സ് ബാസ്‌ക്കറ്റ്‌ബോള്‍ ടീമിന്റെ ചീഫ് കോച്ച് ഫില്‍ ജാക്‌സന്റെ ആത്മകഥയും ഏറെത്തവണ വായിച്ചു. ഇത്തരം സ്‌പോര്‍ട്‌സ് താരങ്ങളുടെ, പരിശീലകരുടെ കഥകള്‍ വായിക്കുന്നത് എനിക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്.

സിനിമ, സംഗീതം?


ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് സിനിമകള്‍ കാണും. നടന്‍മാരില്‍ അമിതാഭ് ബച്ചന്‍ വലിയൊരു പ്രചോദനമാണ്. ഇത്ര കാലം വലിയൊരു ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞു നിന്ന അമിതാഭ് ഏത് പ്രൊഫഷണലിനും മാതൃകയാണ്. സംഗീതം ഇന്ത്യനാണ് ഇഷ്ടം. റഹ്മാന്‍, എസ് പി ബി, ശങ്കര്‍മഹാദേവന്‍- ഇവരോടാണ് ഇഷ്ടം.

അഭിമുഖം ആരംഭിച്ചിട്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞു. അഭിമുഖത്തിന് അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ട് സമയമേറെയായി. പരസ്പരം ശുഭാശംസകള്‍ നേര്‍ന്ന്പിരിയുമ്പോള്‍ കളിയോടും ജീവിതത്തോടും നൂറശതമാനം ആത്മാര്‍ത്ഥയും സത്യസന്ധതയും പുലര്‍ത്തുന്ന ഒരു വെരിവെരി സ്‌പെഷല്‍ വ്യക്തിത്വത്തെ അടുത്തറിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു മനസ്സ്.

8.24.2012

എയര്‍പോഡ് : ടാറ്റയുടെ കാറ്റിലോടും കാര്‍!

വെള്ളത്തിലോടുന്ന കാര്‍, വെളിച്ചെണ്ണയിലോടുന്ന കാര്‍... സ്‌കൂള്‍ ശാസ്ത്രമേള നടക്കുമ്പോഴാണ് ഇത്തരം വാര്‍ത്തകള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുക. പലപ്പോഴും പ്രായോഗികമാക്കാനാവാത്ത ഇത്തരം കണ്ടുപിടുത്തങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നും ആരും കൊടുക്കാറുമില്ല. എന്നാല്‍, ശാസ്ത്രമേളകളില്‍ പോലും കേള്‍ക്കാത്തൊരു കിറുക്കന്‍ ആശയവുമായാണ് ടാറ്റ മോട്ടോഴ്‌സിന്റെ വരവ്. കാറ്റു കൊണ്ടോടുന്ന കാര്‍. വെറും പറച്ചിലല്ല തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാനായി ഈ കാറിന്റെ പ്രാഥമികരൂപവും ടാറ്റ പുറത്തിറക്കിക്കഴിഞ്ഞു!

'കാറ്റ് ഇന്ധനമാക്കി ഓടുന്ന കാര്‍' എന്ന ആശയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ ഇരുപതുവര്‍ഷമായി പല കമ്പനികളും ഇതുസംബന്ധിച്ച് ഗവേഷണം നടത്തിവരികയാണ്. 2010 ല്‍ ഹോണ്ട കാറ്റിലോടുന്ന കാറിന്റെ ഒരു മാതൃക അവതരിപ്പിച്ചിരുന്നു. 

സാധാരണ കാറുകളിലുള്ള ഇന്റേണല്‍ കമ്പസ്റ്റിയന്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്നതുപോലെ തന്നെയാണ് കമ്പ്രസ്ഡ് എയര്‍ കാര്‍ എഞ്ചിന്‍ കാറിന്റെയും പ്രവര്‍ത്തനം. ഇന്ധനം പിസ്റ്റണുകളെ കറക്കുമ്പോള്‍ അതുവഴി ക്രാങ്ക്ഷാഫ്റ്റും കറങ്ങുന്നു. അങ്ങനെ കാറിനു ചലിക്കാനുള്ള ഊര്‍ജം ലഭിക്കുന്നു. പെട്രോളോ ഡീസലോ ചെയ്യേണ്ട ജോലി കാറ്റ് ചെയ്യുന്നുവെന്നു മാത്രം. സാധാരണ കാറ്റല്ല കമ്പ്രസ്ഡ് എയര്‍ എന്ന വസ്തുതയും ഓര്‍ക്കേണ്ടതുണ്ട്. കമ്പ്രസ്ഡ് എയറിന്റെ ശക്തി കൊണ്ടു പ്രവര്‍ത്തിക്കുന്ന പല ഉപകരണങ്ങളും ഇപ്പോള്‍ തന്നെ വിപണിയില്‍ ലഭ്യമാണുതാനും. 

കാറ്റിലോടും കാര്‍ നിര്‍മിക്കാനായി മാത്രം മോട്ടോര്‍ ഡെവലപ്‌മെന്റ് ഇന്റര്‍നാഷണല്‍ (എം.ഡി.ഐ.) എന്നൊരു കമ്പനി ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കമ്പനി തന്നെയാണ് ടാറ്റയ്ക്ക് എയര്‍പോഡി(Airpod)ന്റെ പ്രാഥമികരൂപം ഉണ്ടാക്കി നല്‍കിയതും. ഇത്തരത്തിലൊരു കാര്‍ മോഡല്‍ നിര്‍മ്മിച്ചുതരണമെന്നാവശ്യപ്പെട്ട് 2007ല്‍ ടാറ്റ മോട്ടോഴ്‌സ് എം.ഡി.ഐ.യെ സമീപിക്കുകയായിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം 2012 മെയില്‍ പണി പൂര്‍ത്തിയാക്കി കാര്‍ ടാറ്റയെ ഏല്‍പ്പിച്ചു. ഈ കാര്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാനുളള വന്‍പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുയാണ് ടാറ്റയിപ്പോള്‍. കാര്യങ്ങളെല്ലാം ശരിയായാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 'ടാറ്റ എയര്‍പോഡ്' നിരത്തിലിറങ്ങും.

കാര്‍ എന്നു പൂര്‍ണ അര്‍ഥത്തില്‍ എയര്‍പോഡിനെ വിളിക്കാനാകുമോ എന്ന് സംശയമുണ്ട്. ഒരു സീറ്റേ ഉളളൂ എന്നതാണ് പ്രധാനകാരണം. മണിക്കൂറില്‍ 45 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായുന്ന എയര്‍പോഡ് ഫ്യുവല്‍ടാങ്കില്‍ സൂക്ഷിച്ച കംപ്രസ്ഡ് എയര്‍ ആണ് ഊര്‍ജ്ജമായി ഉപയോഗിക്കുക. ഇന്ധനം തീര്‍ന്നാല്‍ വഴിയില്‍ കാണുന്ന ടയര്‍ പഞ്ചര്‍ കടയില്‍ നിന്ന് റീഫില്‍ ചെയ്യാമെന്നര്‍ഥം. ഇലക്ട്രിക് മോട്ടോറിലുമോടുന്ന എയര്‍പോഡിന് ഓട്ടത്തിനിടയില്‍ അന്തരീക്ഷത്തില്‍ നിന്ന് വായു വലിച്ചെടുക്കാനുമാകും. ടാറ്റയുടെ ആശയം വിജയിച്ചാല്‍, വാഹനരംഗത്ത് പുത്തന്‍ യുഗമാകും പിറക്കുക.

സോഷ്യല്‍മീഡിയയില്‍ ഹരമായി 'കോള്‍ മി മെയ്‌ബെ'

പാശ്ചാത്യ സംഗീതരംഗത്ത് സോഷ്യല്‍ മീഡിയ മ്യൂസിക് എന്നൊരു ഉപശാഖയിലെ അംഗങ്ങളുടെ പട്ടിക തയ്യാറാക്കിയാല്‍ കനേഡിയന്‍ പോപ്പ് ഗായകനായ ജസ്റ്റിന്‍ ബെയ്ബര്‍, റബേക്ക ബ്ലാക്ക്, ഫിലിപ്പൈനി പോപ്പ് താരം ചാരിസ്, കൊറിയന്‍ - അമേരിക്കന്‍ സംഗീതജ്ഞന്‍ ഡേവിഡ് ചോയ്, അമേരിക്കന്‍ പോപ്പ് താരം സാംസൂയ്, ഗായിക ക്രിസ്റ്റീന ഗ്രിമ്മി..., ശരിക്കും ഗൂഗിള്‍ പോലും വിയര്‍ത്തുപോകും. ന്യൂയോര്‍ക്കു മുതല്‍ പച്ചാളം വരെ കാണും അത്തരം സംഗീതജ്ഞര്‍. 

സൂപ്പറില്‍ സൂപ്പര്‍ ഹിറ്റാണെങ്കിലും ഫ്രൈഡേ..., വൈ ദിസ് കൊലവെറി എന്നീ പാട്ടുകളുണ്ടാക്കിയ ചീത്തപ്പേരും അവിടെ തങ്ങിനില്‍ക്കുന്നുണ്ടാകും. എന്നാല്‍ ഒടുവില്‍ ഈ പട്ടികയില്‍ ഇടം നേടിയ കാര്‍ലി റേ ജെപ്‌സന്‍ എന്ന കനേഡിയന്‍ സംഗീതജ്ഞയുടെ കാര്യത്തില്‍ അത്ര കടുത്ത വിമര്‍ശനമുയര്‍ന്നിട്ടില്ല. ഇല്ലെന്നും പറയാന്‍ പറ്റില്ല. കാരണം സോഷ്യല്‍ മീഡിയയാണല്ലോ.

കോള്‍ മി മെയ്‌ബെ... എന്ന പാട്ടു തന്നെ മതി കാര്‍ലിയാരാണെന്ന് തിരിച്ചറിയാന്‍. യൂട്യൂബിലൂടെ ലോകമെങ്ങും ഹരമായ ഈ ഗാനം അമേരിക്കയിലെ ബില്‍ബോര്‍ഡ് ഹോട്ട് 100, പോപ്പ് സോങ് ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനം നേടിയെടുത്തു. അതോടെയാണ് ലോകം ഈ ഗാനത്തെ നെഞ്ചേറ്റിയത്. മറ്റുള്ളവരേപോലെ യൂട്യൂബിലൂടെ മുഖ്യധാരയില്‍ പാട്ടുകാരിയായ ആളാണ് കാര്‍ലി എന്ന തെറ്റിദ്ധാരണ വേണ്ട. പാട്ടെഴുത്തും പാട്ടുപാടലുമൊക്കെയായി വര്‍ഷങ്ങളായി ഈ ഇരുപത്തിയേഴുകാരി രംഗത്തുണ്ട്. 

2012 ഫിബ്രവരിയില്‍ പുറത്തിറങ്ങിയ 'ക്യൂരിയോസിറ്റി'യിലെ ഒരു ഗാനമാണ് 'കോള്‍ മി മെയ്‌ബെ'. ടീനേജുകാര്‍ക്കും അതിനു മുമ്പുള്ളവര്‍ക്കും വേണ്ടി 'പ്രത്യേകം തയ്യാറാക്കിയ' ടീന്‍ പോപ്പ് ഗാനമാണ് ഇതും. സുന്ദരനായ സിക്‌സ് പാക്ക് മസിലുകാരനെ കാണുന്നതും അയാളോട് തോന്നുന്ന അടുപ്പവുമൊക്കെയാണ് പ്രമേയം. എന്നാല്‍ അതുകൊണ്ടു മാത്രമല്ല ഈ പാട്ട് ഹിറ്റായത്. അതിന് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളുടെ പിന്‍ബലം കൂടിയുണ്ട്. 

സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് കലക്കിക്കുടിച്ച യൂട്യൂബ് പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബെയ്ബറും കൂട്ടുകാരും അവരുടെ അധരചലനങ്ങളിലൂടെ പുതിയ പതിപ്പ് അപ്‌ലോഡ് ചെയ്യപ്പെട്ടതോടെയാണ് കോള്‍ മി മെയ്‌ബെ വന്‍ഹിറ്റായത്. ബെയ്ബറിന്റേയും കൂട്ടരുടേയും മാര്‍ക്കറ്റ് വാല്യൂ കൂടി ചേര്‍ന്നപ്പോള്‍ ഈ ഗാനം ഫെയ്‌സ്ബുക്കും യൂട്യൂബും ട്വിറ്ററുമടങ്ങുന്ന ഏഴു കടലുകളും കടന്ന് പ്രചരിച്ചുവെന്നു പറയുന്നതാകും കൂടുതല്‍ ശരി. പോരാത്തതിന് കോള്‍ മി മെയ്‌ബെയുടെ വരികള്‍ക്കനുസരിച്ച് യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രസംഗങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ വെട്ടിച്ചേര്‍ത്ത് മറ്റൊരു വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചു. പാട്ടും പാരഡി പാട്ടുകളുമെന്ന യൂട്യൂബ് വീഡിയോ മാര്‍ക്കറ്റിങ് തന്ത്രം ആ വഴിയും പരീക്ഷിച്ചു. പാട്ട് ഹിറ്റായതോടെ കമ്പ്യൂട്ടര്‍ മ്യൂസിക്ക് തന്ത്രങ്ങളാണ് തുടങ്ങിയ പതിവു വിമര്‍ശന പരിപാടികളുമായി പാരമ്പര്യവാദികളും രംഗത്തെത്തിയതോടെ വീണ്ടും അതിന്റെ പ്രചാരം വര്‍ദ്ധിച്ചു. 

കോള്‍ മി മെയ്‌ബെയുടെ ഔദ്യോഗിക യൂട്യൂബ് വീഡിയോ മാത്രം ഇതുവരെ കണ്ടവര്‍ 21.32 കോടി പേര്‍, ജസ്റ്റിന്‍ ബെയ്ബറും സെലീനയുമൊക്കെ ആടിപ്പാടുന്ന യൂട്യൂബ് പതിപ്പ് കണ്ടവര്‍ 4.86 കോടി, ഒബാമ പതിപ്പ് കണ്ടവര്‍ 2.41 കോടി. അങ്ങനെ നീണ്ടുപോകുന്നു ഹിറ്റ് ചാര്‍ട്ടിലേക്കുള്ള വഴി. എഫ്എം റേഡിയോയും മറ്റും അതിലേറെ പ്രചാരം നല്‍കുന്നുമുണ്ട്. എന്തൊക്കെയായാലും കനേഡിയന്‍ ടെലിവിഷനില്‍ ഇറങ്ങിവന്ന് പോപ്പ് സംഗീതരംഗത്തുകൂടെ സോഷ്യല്‍ മീഡിയയില്‍ ഹരമായ കാര്‍ലി ഇനി മത്സരിക്കേണ്ടത് ക്രിസ്റ്റീന ഗ്രിമ്മി മുതല്‍ ഷക്കീര വരെയുള്ളവരോടാണ്. 

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ 'ടോക്കിങ് കാറുകള്‍'

പരസ്പരം 'സംസാരിക്കാന്‍' കഴിയുന്ന ഏതാണ്ട് മൂവായിരം വാഹനങ്ങള്‍ ഒക്ടോബറോടെ അമേരിക്കയില്‍ മിഷിഗണിലെ നിരത്തുകളിലൂടെ ഓടും. അപകടസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ഡ്രൈവര്‍മാരെ ജാഗ്രതപ്പെടുത്താനുള്ള പരീക്ഷണമാണ് ഈ വാഹനങ്ങളുപയോഗിച്ച് നടത്തുന്നത്. 

വൈഫൈ സങ്കേതത്തെ അനുസ്മരിപ്പിക്കുന്ന കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളാണ്, വാഹനങ്ങളെ പരസ്പരം 'സംസാരിക്കാനും' കൂട്ടിയിടി അപകടങ്ങള്‍ ഒഴിവാക്കാനും സഹായിക്കുക. 

മിഷിഗണിലെ ആന്‍ ആര്‍ബര്‍ പ്രദേശത്ത് നടക്കുന്ന ഒരുവര്‍ഷം നീളുന്ന പരീക്ഷണപദ്ധതി ഏകോപിപ്പിക്കുന്നത് യു.എസ്. ഗതാഗതവകുപ്പാണ്. ഇത്തരം സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാനാവശ്യമായ നിയമനിര്‍മാണത്തിന്, പരീക്ഷണത്തില്‍നിന്നുള്ള ഡേറ്റ സഹായിക്കുമെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. 


റോഡുകളുടെ സുരക്ഷയും ക്ഷമതയും ഉറപ്പാക്കാനുള്ള യഥാര്‍ഥ വാഗ്ദാനമാണ് പരീക്ഷിക്കപ്പെടുന്ന സങ്കേതമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി റേ ലാഹുഡ് അഭിപ്രായപ്പെട്ടു

വാഹനങ്ങള്‍ കൂട്ടിയിടിച്ചു മാത്രം 32,000 പേര്‍ 2011 ല്‍ അമേരിക്കയില്‍ മരിച്ചു. 80 ശതമാനം റോഡപകടങ്ങളും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടുള്ളതല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. സ്വാഭാവികമായും ഡ്രൈവര്‍മാരെ ജാഗ്രതപ്പെടുത്തുന്ന സങ്കേതങ്ങള്‍ക്ക് മികച്ച ഫലം നല്‍കാന്‍ കഴിയും. 

ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ്, ഹോണ്ട, ഹ്യൂണ്ടായ്, മെഴ്‌സിഡസ്-ബെന്‍സ്, നിസാന്‍, ടൊയോട്ട, ഫോക്‌സ്‌വാഗണ്‍ തുടങ്ങിയ കമ്പനികളൊക്കെ മിഷിഗണില്‍ നടക്കുന്ന ട്രാഫിക് പരീക്ഷണത്തിന് ഉപയോഗിക്കാന്‍ വാഹനങ്ങള്‍ നല്‍കിയിട്ടുണ്ട്. 250 ലക്ഷം ഡോളര്‍ (ഏതാണ്ട് 135 കോടി രൂപ) ആണ് പദ്ധതിയുടെ ബജറ്റ്.


പരീക്ഷണപദ്ധതിയുടെ ഭാഗമായി ട്രക്കുകളും ബസുകളുമായി 500 വാഹനങ്ങളില്‍ ഇതിനകം കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചു കഴിഞ്ഞു. ഓക്ടോബര്‍ ആദ്യത്തോടെ ഇത്തരം വാഹനങ്ങളുടെ എണ്ണം 2800 ആകും. 

മുന്നിലെ കാഴ്ച പരിമിതപ്പെടുന്ന ക്രോസിങുകളില്‍ വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനും, ഒരു വാഹനം മുന്നോട്ടു കുതിക്കുന്നിടത്തേക്ക് മറ്റേതെങ്കിലും വാഹനം ലൈന്‍ മാറി വരുന്നുണ്ടോ എന്നകാര്യം, മുന്നിലുള്ള ഏതെങ്കിലും വാഹനം സഡണ്‍ബ്രേക്കിട്ടതുമൂലമുള്ള അപ്രതീക്ഷിത കൂട്ടിയിടി ഒഴിവാക്കുക -ഇത്തരം സംഗതികളിലാണ് പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന വാഹനങ്ങള്‍ ഡ്രൈവര്‍മാരെ ജാഗ്രതപ്പെടുത്തുക. 

ഇതിന് സമാനമായ ചില അപകടനിവാരണ സങ്കേതങ്ങള്‍ നിലവില്‍ വിപണിയിലുണ്ട്. വാഹനത്തിന്റെ വശങ്ങളില്‍ മൂന്നു മീറ്റര്‍ ദൂരപരിധിയിലുള്ള വസ്തുക്കളെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് സൂചന നല്‍കുന്ന 'ബോഷ്ചി'(Bosch) ന്റെ ആള്‍ട്രാസോണിക് സെന്‍സര്‍ ഉദാഹരണം. 


മുന്നുലുള്ള തടസ്സങ്ങള്‍ മുന്‍കൂട്ടിയറിയിച്ച് കൂട്ടിയിടി ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരിനം റഡാര്‍ നിസാന്‍ കമ്പനി രംഗത്തെത്തിച്ചിട്ടുണ്ട്. കാറിന് മുകളില്‍ ഘടിപ്പിക്കാവുന്ന റഡാറാണത്. വാഹനസുരക്ഷയ്ക്കായി ഒരു വയര്‍ലെസ്സ് സങ്കേതം രൂപപ്പെടുത്തുന്ന പ്രവര്‍ത്തനത്തിലാണ് വോള്‍വൊ കമ്പനി.

ഇത്തരം സങ്കേതങ്ങളെയൊക്കെ കവച്ചുവെയ്ക്കുന്ന ഒന്നാണ് യു.എസ്.വിഭാവനം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ഇത്തരം സുരക്ഷാസങ്കേതങ്ങള്‍ യഥാര്‍ഥ സാഹചര്യങ്ങളില്‍ എത്ര ഫലവത്താകും എന്ന് സംശയിക്കുന്നവരും ഇല്ലാതില്ല. 

8.23.2012

ഹേയ്... ഞാന്‍ എങ്ങും പോയില്ല





കല്ല്യാണം കഴിഞ്ഞാല്‍ നായികമാര്‍ കാശിക്ക് പോണോ? ഈ ചോദ്യത്തിന് മംമ്തയെന്ന അഭിനേത്രി തന്റെ ജീവിതം കൊണ്ട് മറുപടി പറയുകയാണ്. പുതു ജീവിതത്തിന്റെ പ്രകാശത്തില്‍ സിനിമയില്‍ സജീവമാണ് ഈ കലാകാരി. ആര്‍ക്ക്‌ലൈറ്റിന്റെ വെളളി വെളിച്ചത്തില്‍ നിന്ന് വഴിമാറി നടക്കാന്‍ തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു മംമ്ത പ്രജിത്തിനെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. അതിനാല്‍ കല്ല്യാണത്തിനു മുമ്പ് എങ്ങനെയായിരുന്നുവോ, അതേ പോലെയെന്ന് മംമ്ത. രണ്ടു സിനിമകളിലെ നായികാ വേഷങ്ങള്‍ , മണിഗെയിം ഷോയുടെ അവതാരക അങ്ങനെയങ്ങനെ അവര്‍ തിരക്കിലാണിപ്പോള്‍. അതിനിടയില്‍ ഭാര്യാ പദവിയും. നിരവധി പ്രതിസന്ധികളില്‍ തളരാതെ ജീവിതം തിരിച്ചു പിടിച്ച ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ഈ അഭിനേത്രിയുടെ യാത്ര.

വിവാഹാനന്തരം വീണ്ടും സിനിമയുടെ ഭാഗമാകുന്നു.അവതാരകയാകുന്നു. പുതിയജീവിതം എങ്ങനെ? രണ്ടാം ഘട്ടം എന്നു പറയാമോ?
വിവാഹത്തിനു മുമ്പും വിവാഹത്തിനു ശേഷവും എന്നത് പലരും ഒരു പാറ്റേണാക്കി വെച്ചിരിക്കുകയാണ്. അത് ഹീറോകള്‍ക്ക് ഇല്ലല്ലോ? അതു കൊണ്ട് തന്നെ ഇപ്പോഴത്തെ തലമുറയില്‍ അങ്ങനെ ചിന്തിക്കുന്നവര്‍ കുറവായിരിക്കും. സിനിമാജീവിതത്തിനിടയിലാണ് കല്ല്യാണം എന്ന സംഭവം എന്റെ ജീവിതത്തില്‍ നടന്നത്. കല്ല്യാണത്തിന്റെ നാലു ദിവസം മുമ്പ് വരെ ഷൂട്ടിങ്ങായിരുന്നു.അരികെ എന്ന ചിത്രം തീര്‍ത്തിട്ടാണ് ഡിസംബര്‍ 28-ാം തീയതി ഞാന്‍ കല്ല്യാണം അതിന്റെയിടയില്‍ നടത്തിയത്.

പെട്ടെന്നുളള കല്ല്യാണം. ഒന്നര മാസം ബ്രേക്ക് എടുത്തു. കല്ല്യാണത്തിനു ശേഷമുളള ബ്രേക്ക് . പിന്നെ ജവാന്‍ ഓഫ് വെളളിമല, മൈബോസ്, സൂര്യയിലെ കൈയില്‍ ഒരു കോടി ആര്‍ യു റെഡി എന്നിവയുടെ സെറ്റിലായിരുന്നു. എന്നും തിരക്ക് അനുഭവിക്കുന്നതു പോലെ ഇന്നും തിരക്കുണ്ട്. ഇപ്പോള്‍ കുറച്ചു കൂടി കൂടും. ഫാമിലി ലൈഫും അതിന്റെ കൂടെ കൊണ്ടു പോകാന്‍ ശ്രമിക്കുന്നു. വളരെ അപൂര്‍വ്വമായിട്ടേ ബ്രേക്ക് കിട്ടുന്നുളളൂ. കിട്ടുന്ന ഒന്നോ രണ്ടോ ആഴ്ച ബഹ്‌റിനില്‍ പോയി തിരിച്ചു വരും. . ഫാമിലി ലൈഫ് മനോഹരമാക്കും. ഞാനും പ്രജിത്തും മീറ്റ് ചെയ്യുന്ന സമയത്തൊക്കെ വളരെ എന്‍ജോയ്ബിളായിരിക്കും. പ്രജിത്തിന്റെ കുടുംബാംഗങ്ങളുമായി അടുക്കാന്‍ വളരെ ഈസിയാണ്.നൈസ് ഫാമിലിയാണ് .എല്ലാം കൂടി ഒരുമിച്ച് പോകുന്നു

വിവാഹജീവിതത്തിന് ഈ തിരക്കിനിടയില്‍ എത്രത്തോളം പ്രാധാന്യം കൊടുക്കാന്‍ കഴിയും?

വിവാഹജീവിതത്തിന് അതിന്റേതായ പ്രാധാന്യം കൊടുക്കുന്നു. അതിനാണല്ലോ കല്ല്യാണം കഴിച്ചിരിക്കുന്നത്. പക്ഷേ, തിരക്കു പിടിച്ച ഷെഡ്യൂളിലാണിപ്പോഴുളളത്. ഈ രണ്ടു മൂന്നു മാസത്തെ തിരക്കു കൂടി കഴിഞ്ഞാലേ വിവാഹജീവിതത്തില്‍ പൂര്‍ണ്ണമായും ഇന്‍വോള്‍വ് ചെയ്യാന്‍ കഴിയൂ. ഭാര്യ എന്ന റോളില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയൂ. ഇപ്പോള്‍ എന്റെ വര്‍ക്കില്‍ ഫുള്‍ ഡെഡിക്കേറ്റാണ്. പ്രജിത്തിന് കല്ല്യാണത്തിനു മുമ്പ് തന്നെ ഈ രണ്ടു പ്രോജക്ടുകള്‍ ചെയ്യാനുണ്ടെന്ന് അറിയാമായിരുന്നു. നമ്മള്‍ പ്രൊഫഷണല്‍ ലൈഫും വ്യക്തി ജീവിതവും രണ്ടായി കാണാന്‍ ആഗ്രഹിക്കുന്നതു കൊണ്ട് വിവാഹം ആ രീതിയില്‍ കാണുകയായിരുന്നു. അല്ലെങ്കില്‍ ജൂണ്‍, ജൂലായില്‍ മാത്രമേ വിവാഹം നടത്തുമായിരുന്നുളളൂ, പക്ഷേ ആ സമയത്ത് വിവാഹം നടത്തിയത് നന്നായി. ഞങ്ങള്‍ രണ്ടു പേരും തമ്മില്‍ വളരെ കംഫര്‍ട്ടായി, കുടുംബാംഗങ്ങളുമായൊക്കെ വളരെ നല്ലൊരു ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. രണ്ടു പേര്‍ ഒന്നിച്ച് താമസിക്കുമ്പോള്‍ മാത്രമേ എങ്ങനെയാണ് രണ്ടു പേരും എന്നത് പരസ്പരം അറിയാന്‍ കഴിയുകയുളളൂ.

എന്‍ഗേജ്‌മെന്റിന്റെ ഒരു ആറേഴുമാസം മുമ്പ് അറിയുമെങ്കിലും കല്ല്യാണം കഴിഞ്ഞാല്‍ ഒരു പാട് കാര്യങ്ങളില്‍ സെറ്റിലാകാനുണ്ട്. ചെറിയ കാര്യങ്ങളാണതെല്ലാം. ചില ദിവസങ്ങളിലെ വാദപ്രതിവാദങ്ങള്‍ ഒരു ടവ്വലിനു മുകളിലായിരിക്കും അല്ലെങ്കില്‍ ടൂത്ത് പേസ്റ്റിന്റെ. മൊബൈല്‍ ഫോണ്‍ എവിടെ വെച്ചെന്നായിരിക്കും. അതാണ് രസങ്ങള്‍. ഇപ്പോള്‍ ഞങ്ങള്‍ എങ്ങനെയാണെന്ന് രണ്ടു പേരും പരസ്പരം തിരിച്ചറിഞ്ഞിരിക്കുന്നു. അത് വലിയ കാര്യമാണ്.പ്രജിത്തും അങ്ങോട്ടും ഇങ്ങോട്ടും ട്രാവല്‍ തന്നെയാണ്്. ബിസിനസ്പരമായി ഇടയ്ക്ക് കൊച്ചിയിലുണ്ടാകും. അതു കൊണ്ട് പലപ്പോഴും പരസ്പരം കാണാറുണ്ട്.

മംമ്തയുടെ വീട്ടില്‍ മംമ്ത ഒരേയൊരു മകളാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ ഒരു പാട് അംഗങ്ങള്‍ ഉണ്ടായപ്പോള്‍?

ഞാന്‍ പ്രജിത്തിനെ കാണുന്നത് കഴിഞ്ഞ ജനുവരി ലാസ്റ്റിലാണ്.പ്രജിത്തിന്റെ സഹോദരി പ്രസീതയുടെ കല്ല്യാണ സമയത്ത്. അപ്പോള്‍ തന്നെ ആ ഫാമിലിയുടെ വിശാലത ഞാന്‍ കണ്ടതാണ്. ഒരു പാട് തമാശകളൊക്കയായി എന്‍ജോയ്‌മെന്റ് ചെയ്യുന്ന ഫാമിലിയാണ്. എന്റെ ഫാമിലിയില്‍ കുറച്ചു കൂടി ശാന്തരായ ആളുകളാണ്.ആ ഒരു കോണ്‍ട്രാസ്റ്റിനോട് അഡ്ജസ്റ്റ് ചെയ്തു പോകാനും കുറേ സമയമെടുക്കും. ചില സന്ദര്‍ഭങ്ങളില്‍ ഒന്നും സീരിയസായി ഇവര്‍ എടുക്കുന്നില്ലേ എന്ന് തോന്നും. വളരെ സീരിയസായിട്ടുള്ള കാര്യം പറയുമ്പോള്‍ അടുത്ത സെക്കന്‍ഡില്‍ തമാശ പറയുമ്പോള്‍ അത് അവര്‍ കാര്യമായി എടുക്കാത്തതാണെന്ന് തോന്നും. അതൊക്കെ കേള്‍ക്കുന്നുണ്ടാകും.കാര്യമായിട്ട് എടുക്കുന്നുണ്ടാകും. നമ്മള്‍ ഹാന്റില്‍ ചെയ്യുന്ന സിനിമയായാലും ജീവിതമായാലും സീരിയസാക്കി കളയും. അവരെല്ലാവരും എല്ലാ കാര്യങ്ങളും വളരെ ലൈറ്റായിട്ടാണ് കാണുന്നത്. ഇപ്പോള്‍ ഞാനും എല്ലാ കാര്യങ്ങളിലും സീരിയസ് അപ്രോച്ച് കുറച്ചിട്ടുണ്ട്. അവരില്‍ ഒരാളായി മാറുന്നു.

മധുവിധു യാത്രകള്‍?

സ്‌കോട്ട്‌ലന്റില്‍ പോയി. രണ്ടാഴ്ച അവിടെയുണ്ടായിരുന്നു. പ്രജിത്തിന്റെ ഫാമിലിയുംകൂടെയുണ്ടായിരുന്നു. പ്രജിത്തിന്റെ സഹോദരിയും ഫാമിലിയും അവിടെയുണ്ട്.ആവിഡീനില്‍പോയി , എഡ്വിന്‍ റോയില്‍പോയി. ലണ്ടനില്‍ ഒരു അഞ്ച് ദിവസം ഉണ്ടായിരുന്നു. ഞാന്‍ പോകാത്തതും കാണാത്തതുമായ കുറേ സ്ഥലങ്ങളില്‍ പോയി. കാരണം ഞങ്ങള്‍ ഷൂട്ടിങ്ങിന്റെ ആവശ്യാര്‍ഥം പോകുമ്പോള്‍ കാണുന്ന സ്ഥലങ്ങളല്ല അവരുടെ കൂടെയൊന്നും പോകുമ്പോള്‍ കാണുന്നത്. അവരുടെ മനസ്സില്‍ വേറെ എന്തൊക്കെയോയാണ്. നമ്മള്‍ പുതിയ പുതിയ ലൊക്കേഷനുകള്‍ തേടിയല്ലേ പോവുക. ഞാനും പ്രജിത്തും പോകുമ്പോഴെല്ലാം റോഡ് സൈഡിലെ ചെറിയ ഭക്ഷണം ഉണ്ടാക്കുന്നകടകളിലൊക്കെ കയറും.അതൊക്കെ നമ്മള്‍ ഷൂട്ടിങ്ങിന് പോകുമ്പോള്‍ തിരക്കു കാരണം മിസ് ചെയ്യുന്നതാണ്. 

ബഹറിനില്‍ അടുത്ത കാലത്ത് പോയിരുന്നോ? 

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പോയതാണ്. ഒരു 13 ദിവസം അവിടെ നിന്നു. മൈബോസിന്റെ ലാസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞു പോയതാണ്.
ജീവിതത്തെ വളരെ പോസറ്റീവായി കാണുന്ന ആളാണല്ലോ മംമ്ത?

എല്ലാകാര്യവും പോസറ്റീവായി കാണുന്ന ആളാണ് ഞാന്‍. അങ്ങനെ നോക്കിയാലേ കാര്യമുളളൂ. എല്ലാവര്‍ക്കുംഅതു പോലെ പറ്റണമെന്നില്ല. ഒരു പാട് സ്റ്റേജുകള്‍ എക്‌സ്പീര്യന്‍സ് ചെയ്ത് എത്തുന്നതാണ.് പ്രജിത് ഭയങ്കര ഇമോഷണലായ ആളാണ്.അതിന്റെ ഗ്രാഫ് ഉയര്‍ന്നും താഴ്ന്നും ഇങ്ങനെ പോകും.ഞാനാണെങ്കില്‍ ഒരു സ്‌ട്രെയിറ്റ് ലൈനാണ്. എന്താണിങ്ങനെയെന്ന് പ്രജിത് ചോദിക്കാറുണ്ട്. സന്തോഷം വരുന്ന സംഗതിയാണെങ്കില്‍ ഒരു പാട് സന്തോഷവും സങ്കടം വന്നാല്‍ ഒരു പാട് സങ്കടവും ഉണ്ടാകാറില്ല. അതിനിടയിലാണ് .എന്താണ് റിയാക്ട് ചെയ്യാത്തതെന്ന് അദ്ദേഹം ചോദിക്കാറുണ്ട്. ഞാന്‍ ഇങ്ങനെയാണ് എനിക്ക് എന്തു ചെയ്യാന്‍ പറ്റും എന്ന് ഞാനും ചോദിക്കാറുണ്ട്. സന്തോഷം വരുമ്പോള്‍ തീര്‍ച്ചയായും സന്തോഷിക്കണം.

ഒരു പാട് സന്തോഷിച്ച് നാളെ ദുഃഖിക്കേണ്ടി വരുമ്പോള്‍... ഒരു പാട് സന്തോഷിക്കേണ്ട ഘട്ടമൊന്നും അങ്ങനെ ഉണ്ടായിട്ടില്ല. സിനിമയില്‍ തിരിച്ചു വന്ന് നല്ല നല്ല റോളുകള്‍ കിട്ടിയ സമയത്ത് ഭയങ്കരമായി സന്തോഷിച്ചില്ലേ. എന്ന് ചോദിക്കുന്നവരുണ്ട്. അങ്ങനെ ഒരു ലിമിറ്റ് വിട്ട് സന്തോഷിക്കാനൊന്നും എനിക്ക് പറ്റിയിട്ടില്ല. കുറേ ഹര്‍ഡില്‍സുകള്‍ക്ക് കടന്നു വന്നിട്ടാണ് ഇവിടെയെത്തുന്നത്. വിവാഹശേഷം കിട്ടിയ പാര്‍ട്ണര്‍ പ്രജിത് വളരെ ലൈറ്റായിട്ടുളള ആളാണ്.ഇപ്പോഴും ഏതെങ്കിലും ഫാമിലി പാര്‍ട്ടികള്‍ക്കും ഫങ്ക്ഷനുകള്‍ക്കും പോകുമ്പോള്‍ ടീനേജേഴ്‌സിന്റെ കൂടെ ഹാങ് ഒൗട്ട് ചെയ്യാനൊക്കെ പോകുന്ന ഒരാളാണ്.എന്റെ ചെറുപ്പകാലത്ത് എനിക്കൊപ്പം ബ്രദേഴ്‌സും, സിസ്റ്റേഴ്‌സും ആരും ഇല്ലായിരുന്നു. ഞാന്‍ ഇങ്ങനെ ഓടിക്കളിച്ചതൊക്കെ കുറവായിരുന്നു. അതൊക്കെ ഞാന്‍ ഇപ്പോഴാണ് ചെയ്യുന്നത്. അതൊക്കെ പുതിയ അനുഭവങ്ങളാണ്. റിയല്‍ ലൈഫില്‍ അങ്ങനെയായതു കൊണ്ട് ലൊക്കേഷനില്‍ വന്ന് സീരിയസ് ക്യാരക്ടര്‍ ചെയ്യാന്‍ പറഞ്ഞാല്‍ ബോറായി തോന്നും. ആ രീതിയില്‍ മൈബോസ് നന്നായി എന്‍ജോയ് ചെയ്യാന്‍ കഴിഞ്ഞു. ആ ഡിഫ്രന്‍സ് ഞാന്‍ നന്നായി എന്‍ജോയ് ചെയ്യുന്നു. എന്റെ പുതിയ ജീവിതത്തില്‍ നിന്ന് ദൂരെ നിന്നിട്ട് ചെയ്യുന്ന വര്‍ക്കുകള്‍ നന്നായി ചെയ്യണം.

കണ്ടക്ടര്‍, ബിഗ് ബി എന്നീ സിനിമകള്‍ക്കു ശേഷം മമ്മൂട്ടിച്ചിത്രത്തിന്റെ ഭാഗമാവുകയാണല്ലോ മംമ്ത?

കണ്ടക്ടറും ബിഗ്ബിയും ചെയ്തതിനുശേഷം മമ്മൂക്കയുടെ കൂടെ ചെയ്യുകയാണ്. ഇതില്‍ മമ്മൂക്കയുടെ ക്യാരക്ടറിന്റെ ഓപ്പസിറ്റ് വരുന്ന കഥാപാത്രമാണ്. അങ്ങനെ ലൗ ട്രാക്ക് ഈ സിനിമയില്‍ പറയാനൊന്നുമില്ല. അനൂപ് (സംവിധായകന്‍) എന്നോട് പറഞ്ഞത് ഇത് സോഷ്യല്‍ കോസിനു വേണ്ടി വര്‍ക്കു ചെയ്യുന്ന ഒരാളാണ്. വെള്ളിമല എന്ന വില്ലേജില്‍ വളരെ വിദ്യാഭ്യാസമുളള കുട്ടിയാണ് . അത്രയും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന കുട്ടിയാണ് എന്റെ ക്യാരക്ടറായ അനിത.

മൈബോസിലെ കഥാപാത്രം ?

മൈ ബോസ് ഒരു ദിലീപ് സിനിമ എന്നു മാത്രം പറയാന്‍ കഴിയില്ല. ദിലീപ്-മംമ്ത ഫിലിം എന്നു തന്നെ പറയാം.ഹീറോയുടെ പാരലലായി വരുന്ന കഥാപാത്രമാണ് എനിക്കു കിട്ടിയത്. ഹീറോയുടെ ഡേറ്റിനേക്കാള്‍ എന്റെ ഡേറ്റ് ആവശ്യപ്പെടുന്ന കഥാപാത്രമാണ്. അത്രയും ആവശ്യകത ആ കഥാപാത്രത്തിന് ചിത്രത്തിലുണ്ട്. അതില്‍ ഒരു പാട് ലൈറ്റ് മൊമന്റ്‌സാണുളളത്. ബോസിന്റെ ക്യാരക്ടര്‍ ചെയ്യുന്നത് ഞാനാണ്.് ഒരു പെണ്‍കുട്ടി ഒരു ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോള്‍ പുരുഷന് ഉണ്ടാകുന്ന ഡിസ് കംഫര്‍ട്ടും അസംതൃപ്തിയും, അതേ സമയം ഈ പെണ്‍കുട്ടിക്ക് ഒരു പാട് കാര്യങ്ങളില്‍ ഭര്‍ത്താവില്‍ മുന്‍വിധിയുണ്ട്. ഇവരുടെ കോണ്‍ഫ്ലിക്ടില്‍ എവിടെയോ ഒരു സ്‌നേഹമുണ്ട് . അതാണ് ഈ മൈ ബോസിന്റെ രസം. സിറ്റി, വില്ലേജ് എന്നിങ്ങനെ രണ്ടു ബാക്‌ഡ്രോപ്പില്‍ ഷൂട്ട് ചെയ്യുന്ന സിനിമയാണ്.

അവതാരക എന്നത് ആദ്യത്തെ എക്‌സ്പീരിയന്‍സല്ലേ ?

ഷോകളൊക്കെ ആങ്കര്‍ ചെയ്യാന്‍ മുമ്പ് പറഞ്ഞിട്ടുണ്ടെങ്കിലും ഒരു ടി.വി.പ്രോഗ്രാമിനൊക്കെ ആങ്കര്‍ ചെയ്യാന്‍ പറയുന്നത് ആദ്യമാണ്. സൂര്യ ടി.വി.യിലെ വിജയിനെ ആദ്യമേ അറിയാമായിരുന്നു. അങ്ങനെയാണ് ഞാന്‍ അതിന്റെ ഭാഗമാകുന്നത്. ഇത് മണിഗെയിം ഷോയാണ്. ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു മണി ഗെയിം ഷോയ്ക്ക് ഫീമെയില്‍ ആങ്കര്‍ ചെയ്യുന്നത് ഞാനാണ്. പിന്നീടാണ്് ഈ ഷോയുടെ തെലുങ്ക് വേര്‍ഷന് ഒരു ഫീമെയിലിനെ എടുത്തത്. മണി ഗെയിം ഷോ ഫീമെയില്‍ ആങ്കര്‍ ചെയ്യുന്നതില്‍ ഒരു പുതുമയുണ്ടായിരുന്നു. ആ ഷോ സാധാരണ ആള്‍ക്കാരുമായി ഇടപെടാന്‍ നല്ലൊരു വേദിയായി തോന്നി. അതു ചെയ്തു വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്യാന്‍ കാരണവും അത് തന്നെയായിരുന്നു.

നമ്മള്‍ മത്സരാര്‍ഥികളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ വേറൊരു ക്യാരക്ടറാണ്. എന്റെ സ്‌റ്റൈലിലുളള വസ്ത്രം, ഹെയര്‍സ്‌റ്റൈല്‍, മേക്കപ്പ്, സംസാരം . മംമ്ത സംസാരിക്കുന്നതു പോലെ. അങ്ങനെയൊരു ഫ്രീഡം ഞാന്‍ ആ ഷോയില്‍ അനുഭവിച്ചിരുന്നു. അതാണ് ഞാന്‍ ഏറ്റവും എന്‍ജോയ് ചെയതത്. ഷോയില്‍ ആള്‍ക്കാര്‍ വരുന്നു , മത്സരിക്കുന്നു.അപ്പോള്‍ അവരുടെ മെന്റല്‍ സ്‌െട്രസ് എങ്ങനെയാണ്. അവര്‍ എന്നോട് സംസാരിക്കുമ്പോള്‍ ലൈറ്റായി ഫീല്‍ ചെയ്യുന്നതും എല്ലാം എനിക്ക് പുതിയ അനുഭവമായിരുന്നു.പലര്‍ക്കും ആ ഒരു മീഡിയത്തില്‍ പാര്‍ട്ടിസിപ്പേറ്റ് ചെയ്യാന്‍ കിട്ടുന്നതേ നല്ലൊരു കാര്യമാണ്. അവസരമാണ്.

ഹരിഹരന്‍ ചിത്രത്തിലൂടെയെത്തിയ മംമ്ത പിന്നീട് ഹരിഹരന്‍ചിത്രത്തിന്റെ ഭാഗമായി വന്നില്ലല്ലോ?

സാര്‍ എനിക്ക് നല്ലൊരു കഥാപാത്രത്തെ തരാന്‍ കഴിയുന്ന ഒരു സിനിമ ആലോചിക്കുന്നുണ്ട്. മയൂഖം എത്തേണ്ട രീതിയില്‍ എത്താത്തതിനാല്‍ സാറിന് വലിയ വിഷമമുണ്ട്.ഞാന്‍ എന്ന ആര്‍ട്ടിസ്റ്റിന് ശരിയായ രീതിയില്‍ പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞില്ലെന്നാണ് സാര്‍ പറയുന്നത്. ഹരിഹരന്‍സാര്‍ എന്റെ ആദ്യ സിനിമാപ്രവേശത്തിനും സത്യന്‍ സാര്‍ എന്റെ രണ്ടാം വരവിനും നിമിത്തമാവുകയായിരുന്നു.

മറ്റു ഭാഷകളില്‍ ഇനി സിനിമ ചെയ്യുമോ?

മറ്റു ഭാഷകളില്‍ അഭിനയിക്കുന്നില്ല. ഇനിയങ്ങോട്ട് ഇപ്പോള്‍ ചെയ്യുന്ന ചിത്രങ്ങള്‍ കഴിഞ്ഞതിനു ശേഷം ഓരോ ചിത്രങ്ങളില്‍ എങ്ങനെ അപ്പിയര്‍ ചെയ്യണമെന്നുളള ഒരു ചോയ്‌സുണ്ടല്ലോ. അതിനാല്‍ അതിനനുസരിച്ചുളള സ്‌ക്രിപ്റ്റും ടീമുമൊക്കെ മുന്നോട്ടു വന്നാല്‍ മാത്രമേ പ്രോജക്ടുകള്‍ കമ്മിറ്റു ചെയ്യുകയുളളൂ. നല്ല സിനിമകള്‍ മാത്രം ചെയ്യാമെന്ന് തീരുമാനിക്കുകയാണ്. 

8.21.2012

പാകിസ്താനില്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

ഇസ്‌ലാമാബാദ്: ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് നാലു വന്‍നഗരങ്ങളില്‍ നിര്‍ത്തിവെച്ചിരുന്ന മൊബൈല്‍ഫോണ്‍ സേവനങ്ങള്‍ പാകിസ്താന്‍ പുനഃസ്ഥാപിച്ചു. ലാഹോര്‍, കറാച്ചി, ക്വറ്റ, മുള്‍ട്ടാന്‍ എന്നീനഗരങ്ങളിലെ മൊബൈല്‍ ഫോണ്‍ സേവനമാണ് പാകിസ്താന്‍ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പുനഃസ്ഥാപിച്ചത്. ഈദ് ആഘോഷങ്ങള്‍ക്കിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുള്ള ബോംബാക്രണം തീവ്രവാദികള്‍ നടത്തുമെന്ന ഭീഷണിയെത്തുടര്‍ന്നായിരുന്നു സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. 

ഞായറാഴ്ച വൈകിട്ട് എട്ടുമണിമുതലായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സെല്ലുലാര്‍ ഓപ്പറേറ്റര്‍മാര്‍ സര്‍വീസുകള്‍ റദ്ദാക്കിയത്. ചിലഭാഗങ്ങളില്‍ രാവിലെമുതല്‍തന്നെ സേവനം പുനഃസ്ഥാപിച്ചു. എങ്കിലും ഈദുല്‍ഫിത്തര്‍ പ്രാര്‍ഥനയെത്തുടര്‍ന്ന് എഴുമണിമുതല്‍ മൂന്നുമണിക്കൂര്‍ പിന്നെയും സേവനം അവസാനിപ്പിച്ചു. ഇതിനുശേഷം ഉച്ചയോടെ മുഴുവന്‍സേവനവും പുനഃസ്ഥാപിച്ചു.

മൊബൈല്‍ഫോണ്‍ സേവനം മരവിപ്പിച്ച പാക് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടിയെ ജനങ്ങള്‍ കഠിനമായി വിമര്‍ശിച്ചു. വിശേഷഅവസരത്തില്‍ ബന്ധുക്കളെ ആശംസ അറിയിക്കാന്‍പോലും പറ്റിയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലും ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. അത്യാവശ്യ സമയത്ത് പോലീസിലോ ആംബുലന്‍സിലോ വിളിക്കാന്‍ പോലും ആയില്ലെന്നും അവര്‍ ആക്ഷേപിച്ചു.

മൊബൈല്‍ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണം അവസാനിപ്പിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടിയാണ് സെല്ലുലാര്‍ സര്‍വീസുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതെന്ന് ആഭ്യന്തരമന്ത്രി മാലിക് പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടായാല്‍ ഇസ്‌ലാമാബാദിലെയും മൊബൈല്‍ഫോണ്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ ക്രമീകരണം നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നു

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷനെതിരെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നു. രാവിലെ പലയിടത്തും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ തടസ്സപ്പെട്ടു. ട്രാന്‍സ്‌പോര്‍ട്ട് ബസ് എംപ്ലോയീസ് അസോസിയേഷനാണ് പണിമുടക്കുന്നത്. 

ഇടതുപക്ഷ സര്‍വീസ് സംഘടനകളും ബി.ജെ.പി അനുകൂല സംഘടനകളുമാണ് പണിമുടക്കിന് നോട്ടീസ് നല്‍കിയത്. 
വൈദ്യുതി ബോര്‍ഡിലും ഇടതുസംഘടനകള്‍ പണിമുടക്കുന്നുണ്ട്.

ജോലിക്കെത്തുന്നവരെ തടയുന്നവരെ കര്‍ശനമായി നേരിടാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്നതിനെതിരെയുള്ള എല്ലാ വകുപ്പുകളും ചുമത്തി കേസെടുക്കുമെന്നും മന്ത്രി അറിയിച്ചു.

വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി


കൊച്ചി: വര്‍ക്കലയിലെ കോണ്‍ഗ്രസ് എം.എല്‍.എയായ വര്‍ക്കല കഹാറിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.

ബി.എസ്.പി സ്ഥാനാര്‍ഥിയായ എസ്. പ്രഹ് ളാദന്‍ നല്‍കിയ ഹര്‍ജിയെതുടര്‍ന്നാണ് നടപടി. പ്രഹഌദന്‍ നല്‍കിയ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ സ്റ്റാമ്പ് പതിച്ചില്ലെന്ന കാരണത്താല്‍ വരണാധികാരി തള്ളിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്നു കാണിച്ചാണ് പ്രഹഌദന്‍ കോടതിയെ സമീപിച്ചത്.

ഒരു സ്റ്റാമ്പിന്റെ പേരില്‍ പത്രിക തള്ളിയത് ശരിയായില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒരു സ്ഥാനാര്‍ത്ഥിക്ക് മത്സരിക്കാനുള്ള അവസരം ഇതുമൂലം നഷ്ടപ്പെട്ടതായി വിലയിരുത്തിക്കൊണ്ട് ജസ്റ്റിസ് സതീഷ് ചന്ദ്രയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.

വര്‍ക്കല കഹാറിന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സമയവും ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് വര്‍ക്കല കഹാര്‍ പ്രതികരിച്ചു.

8.20.2012

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു


ആലുവ: കോതമംഗലം മാര്‍ബസേലിയോസ് ആസ്​പത്രിയിലെ നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മന്ത്രിതലചര്‍ച്ചയില്‍ പരിഹരിച്ചു. ബെഡ്ഡിന് ആനുപാതികമായി നഴ്‌സുമാരുടെ എണ്ണം ക്രമപ്പെടുത്താന്‍ ഉപസമിതിയെ ചുമതലപ്പെടുത്തിക്കൊണ്ടാണ് തര്‍ക്കം പരിഹരിച്ചത്. ബോണ്ട് ട്രെയ്‌നികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പേരെയും മിനിമം വേജസ് പരിധിയില്‍ വരുത്തുന്നതിനും തീരുമാനമായി. നഴ്‌സുമാര്‍ക്ക് മൂന്ന് ഷിഫ്റ്റ് ജോലിയും അനുവദിച്ചിട്ടുണ്ട്. ജോലിസമയത്തിന്റെ കാര്യത്തില്‍ നിയമപരമായി ചില പ്രശ്‌നങ്ങളുണ്ടെങ്കിലും മൂന്ന് ഷിഫ്റ്റ് എന്നത് നടപ്പാക്കുമെന്ന് ആലുവ പാലസില്‍ ചേര്‍ന്ന ചര്‍ച്ചയ്ക്കുശേഷം തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
തൊഴില്‍ -ആരോഗ്യവകുപ്പ് പ്രതിനിധികളേയും നഴ്‌സിങ് അസോസിയേഷന്‍ പ്രതിനിധികളേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഉപസമിതി രൂപവത്കരിച്ചിട്ടുള്ളത്. ആസ്​പത്രിയിലെ ബെഡ്ഡുകളുടെ എണ്ണവും സാഹചര്യവും ഉപസമിതി പരിശോധിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരുമാസത്തിനകം നഴ്‌സിങ് അനുപാതം നിശ്ചയിക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബോണ്ട് വ്യവസ്ഥ നിലനില്‍ക്കുന്നതല്ല. അതുകൊണ്ടുതന്നെ ഒരു ദിവസമെങ്കിലും ജോലിയില്‍ പ്രവേശിച്ചിട്ടുള്ളവര്‍ക്ക് മിനിമം വേതനം ഉറപ്പാണെന്നും നിലവിലുള്ള നഴ്‌സുമാരെ ആരേയുംപിരിച്ചുവിടില്ലെന്നും തൊഴില്‍മന്ത്രി വ്യക്തമാക്കി. സമരത്തിന് മുന്‍പ് നിലനിന്നിരുന്ന രീതിയില്‍ എല്ലാവരേയും ജോലിയില്‍ പ്രവേശിപ്പിക്കുവാന്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നതാണ്. മാര്‍ച്ച് മൂന്നിന് ഉണ്ടാക്കിയിരുന്ന കരാര്‍ പ്രകാരം വേതനം നല്‍കുന്നതിനും തീരുമാനമായിരുന്നു. ആസ്​പത്രിയിലെ നഴ്‌സുമാരുടെ എണ്ണം സംബന്ധിച്ചുള്ള അന്തിമതീരുമാനത്തിനായാണ് മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ വകുപ്പ് ഉദ്യോഗസ്ഥരും മാനേജ്‌മെന്റും യൂണിയന്‍ പ്രതിനിധികളും തമ്മില്‍ ആലുവയില്‍ ചര്‍ച്ച നടത്തിയത്.

Ethical hacking' expert Ankit Fadia plans novel, movie on cyber terrorism

New Delhi: He is a master at 'ethical hacking', has authored 14 books and is all of 25. And now Ankit Fadia is all set to pen a fictional novel on cyber terrorism which he hopes to convert into a movie some day.
'I am writing a fiction novel on cyber terrorism. Depending upon the response to the book, I plan to turn it into a movie. I have spoken to some production houses... let's see how it shapes up,' Fadia told IANS.

The young cyber security expert, who was even consulted by the US authorities to decode an encrypted e-mail sent by associates of Al Qaeda leader Osama bin Laden, feels the Indian audience has woken up to cinema related to national security.

'I think after a film like 'A Wednesday', Indians have woken up to issues like cyber security. Cyber security as a subject has not been touched too often.

'But through my novel and film, I would like to show how there will be cyber wars instead of wars with AK-47s, how people will not be able to withdraw cash from ATMs due to cyber hassle. These are some of the elements that I am putting in my book,' he added.

After having authored 14 books and completing his bachelor's degree in computer science from Stanford University in California, Fadia is now busy writing his next book which talks about Windows Vista and its security-related concerns. The book will be released around December, he says.

Rest apart, he is all set to co-host the second season of MTV's 'What The Hack' - a show on which he shares interesting information on what people can do with computers, internet and technology.

Life seems to be rocking for the young man as four months back he was roped in to replace actor Abhishek Bachchan as the brand ambassador of denim brand Flying Machine. He is excited about the association and says maybe the brand wanted a 'more real face'.

'For once, they might have wanted someone who is not from either Bollywood or the cricket field...they wanted a boy next door who has carved his own niche. The fact that marketers are now exploring fresh options for brand endorsers and not considering run-of-the-mill faces is quite satisfying for me,' Fadia said.

At present, Fadia works as a consultant on cyber security with various companies, government bodies and security agencies in India and abroad. He has also started a unique computer security training and certification course known as the Ankit Fadia Certified Ethical Hacker program.

അസം കലാപം: ആരോപണം പാകിസ്താന്‍ നിഷേധിച്ചു

ന്യൂഡല്‍ഹി: മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ടപ്പലായനത്തിന് ഇടയാക്കിയ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെ അമര്‍ച്ചചെയ്യണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കിനോട് ടെലിഫോണില്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഷിന്‍ഡെ ഉത്ക്കണ്ഠ രേഖപ്പെടുത്തി. ഇന്ത്യയില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരെ കണ്ടെത്താനും ഇല്ലാതാക്കാനും അദ്ദേഹം പാകിസ്താന്റെ സഹകരണം തേടി.

എന്നാല്‍, ഇന്ത്യയുടെ ആരോപണം പാകിസ്താന്‍ നിഷേധിച്ചു. പരസ്പരവിശ്വാസമില്ലായ്മ കൂട്ടുവാനേ ഈ നിലപാട് ഉപകരിക്കൂവെന്ന് ന്യൂഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ പറഞ്ഞു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും പാകിസ്താന്‍ കുറ്റപ്പെടുത്തി. എന്നാല്‍, ഇത് തെളിയിക്കാനാവശ്യമായ വിവരങ്ങള്‍ ഇന്ത്യ ശേഖരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആര്‍.കെ. സിങ് പറഞ്ഞു. 
റംസാനുശേഷം വ്യാപകമായ ആക്രമണങ്ങളുണ്ടാകുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്ന് ആയിരങ്ങളാണ് ജന്മനാട്ടിലേക്ക് പലായനംചെയ്തത്. 

പാകിസ്താനില്‍നിന്നുള്ള എസ്.എം.എസ്സുകളും എം.എം.എസ്സുകളുമാണ് വടക്കുകിഴക്കന്‍ സംസ്ഥാനക്കാരില്‍ ഭീതിപടര്‍ത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച ആരോപിച്ചിരുന്നു. കൃത്രിമംകാട്ടിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ച 76 വെബ്‌സൈറ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ചിത്രങ്ങളില്‍ ഭൂരിഭാഗവും അപ്‌ലോഡ് ചെയ്തത് പാകിസ്താനില്‍നിന്നാണ് -സിങ് വ്യക്തമാക്കി.

ഇന്ത്യയിലെ മുസ്‌ലിങ്ങളെ പ്രകോപിപ്പിക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന വടക്കു കിഴക്കന്‍ സംസ്ഥാനക്കാരെ ഭീതിപ്പെടുത്താനുമായി പാകിസ്താന്‍ ആസ്ഥാനമായുള്ള തീവ്രവാദസംഘമാണ് കൃത്രിമം കാട്ടിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രാഥമികറിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യു ട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെയായിരുന്നു പ്രചാരണം.

ജൂലായ് 13 മുതലാണ് ഇവ ഈ വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്തുതുടങ്ങിയത്. ഇവ പ്രചരിപ്പിക്കാന്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയും ചെയെ്തന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ടിബറ്റ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള ചിത്രങ്ങളാണ് കൃത്രിമം കാട്ടി പ്രചരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശികഭാഷകളിലായിരുന്നു സന്ദേശങ്ങള്‍. ചില ഇന്ത്യക്കാരും ഇത്തരം ഉള്ളടക്കങ്ങള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മ്യാന്‍മറില്‍ മുസ്‌ലിങ്ങളും ബുദ്ധമതക്കാരുംതമ്മിലുണ്ടായ സംഘര്‍ഷവും സന്ദേശങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്.

സര്‍ക്കാറിന് പറ്റിയ രഹസ്യാന്വേഷണവീഴ്ചയാണ് വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ടപ്പലായനത്തിന് കാരണമെന്ന് ബി.ജെ.പി.യും ജെ.ഡി.(യു)വും ആരോപിച്ചു. ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ നിഷ്‌ക്രിയത്വം പുലര്‍ത്തുകയാണെന്ന് ബി.ജെ.പി. നേതാവ് യശ്വന്ത്‌സിന്‍ഹ പറഞ്ഞു. അസം കലാപത്തിനുപിന്നില്‍ വിദേശ കരങ്ങളുണ്ടെന്ന ആരോപണം അന്വേഷിക്കുമെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അറിയിച്ചു. 

സംഭവത്തിനു പിന്നില്‍ വിദേശ ഇടപെടലുണ്ടാകാമെന്ന് മുമ്പേ താന്‍ അഭിപ്രായപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. അതിനിടെ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള കൂട്ടപ്പലായനത്തിന് അറുതിവന്നുതുടങ്ങി. പുണെയില്‍ നിന്നും ബാംഗ്ലൂരില്‍നിന്നും പലായനം ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവുവന്നതായി റെയില്‍വേ അറിയിച്ചു. ബാംഗ്ലൂരിലെ അരക്ഷിതാവസ്ഥ അവസാനിച്ചെന്നും സ്ഥിതി ശാന്തമാണെന്നും കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.

അതേസമയം, അസമില്‍ ഞായറാഴ്ച ഒറ്റപ്പെട്ട ആക്രമണങ്ങളുണ്ടായി. ധുബ്രി ജില്ലയില്‍ ഒരാള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ചിരാങ് ജില്ലയില്‍ ചില വീടുകള്‍ക്ക് തീവെച്ചു. ചില്‍ക്കികാതയില്‍ ന്യൂനപക്ഷ സമുദായാംഗമായ ഒരാള്‍ക്കു നേരെ അക്രമികള്‍ അമ്പെയ്തു. ഗുവാഹാട്ടി മെഡിക്കല്‍കോളേജില്‍ കഴിയുന്ന ഇയാളുടെ നില ഗുരുതരമാണ്. എസ്.എം.എസ്സിലൂടെ സാമുദായികസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് യു.പി.യില്‍ ഒരാളെ അറസ്റ്റുചെയ്തു. രാംപുര്‍ ജില്ലയിലെ കൂപ ഗ്രാമവാസി അബ്ദുള്‍റഹ്മാനാണ് പിടിയിലായത്.

അസം കലാപത്തിനും ഇതിനെത്തുടര്‍ന്നുണ്ടായ കൂട്ടപ്പലായനത്തിനും പ്രധാന കാരണം ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റമാണെന്ന് അസം ഗണപരിഷത്ത് മുന്‍ എം.എല്‍.എ. അല്‍ക്ക ശര്‍മ പുണെയില്‍ ആരോപിച്ചു. തദ്ദേശീയരായ ബോഡോകളുടെ ഭൂസ്വത്ത് ബംഗ്ലാദേശികള്‍ അതിക്രമിച്ച് കൈയടക്കിയതാണ് സാമൂഹിക അസ്വസ്ഥതകള്‍ക്ക് തുടക്കമിട്ടതെന്നും അവര്‍ പറഞ്ഞു.

നാല് പാക് നഗരങ്ങളില്‍ മൊബൈല്‍ സേവനം നിര്‍ത്തി

ഇസ് ലമബാദ്: ഭീകരാക്രമണ ഭീഷണിയെതുടര്‍ന്ന് പാകിസ്താനിലെ നാല് നഗരങ്ങളില്‍ മൊബൈല്‍ ഫോണ്‍ സേവനം നിര്‍ത്തിവെച്ചു. ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍, ക്വേറ്റ എന്നീ നഗരങ്ങളിലാണ് ഞായറാഴ്ച രാത്രി എട്ടുമുതല്‍ മൊബൈല്‍ ഫോണ്‍ നിശ്ചലമാക്കിയത്. 

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെതുടര്‍ന്നായിരുന്നു ഇത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ബോംബ് ആക്രമണങ്ങള്‍ തടയുന്നതിനായിരുന്നു ഇതെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് വിശദീകരിച്ചു. 

വേണ്ടിവന്നാല്‍ ഇസ് ലമാബാദിലും മൊബൈല്‍ സേവനം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച പത്തുമണിയോടെ സേവനം പുന: സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു.

നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്ത ഒമ്പത് നാട്ടുകാര്‍ അറസ്റ്റില്‍

കോതമംഗലം: മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആസ്പത്രിയിലെ നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്ത ഒമ്പതു നാട്ടുകാരെ പോലീസ് അറസ്റ്റു ചെയ്തു.കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരില്‍ പലരും സി.പി.എം, സി.പി.ഐ, ബി.ജെ.പി പ്രവര്‍ത്തകരാണ്. 

തലക്കോട് സ്വദേശി ജോസ്, കോട്ടപ്പടി സ്വദേശി ഹസനാര്‍, തൃക്കരിപ്പൂര്‍ സ്വദേശി മണി, ഊന്നുകല്ല് സ്വദേശികളായ ശിവദാസ്, സനൂപ്, കുട്ടമംഗലം സ്വദേശികളായ മനോജ്, രാജുപീറ്റര്‍, ഐരൂര്‍ പാടം സ്വദേശി രഘു, കോതമംഗലം സ്വദേശി ജോസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോതമംഗലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

സമരത്തിന് പിന്തുണ നല്‍കി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തത്. പോലീസുകാരെ ദോഹോപദ്രവം ഏല്‍പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, വാഹനങ്ങള്‍ തടയല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

സമരത്തിന് പിന്തുണയുമായെത്തിയ നാട്ടുകാരും പോലീസും കഴിഞ്ഞ ബുധനാഴ്ച ഏറ്റുമുട്ടിയിരുന്നു. നഴ്‌സുമാര്‍ കെട്ടിടത്തിനുമുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയതോടെ ആസ്പത്രിക്കുമുന്നില്‍ തടിച്ചുകൂടിയവരുമായാണ് പ്രശ്‌നങ്ങളുണ്ടായത്. 

ക്ഷുഭിതരായ ജനങ്ങള്‍ ആസ്പത്രി മാനേജുമെന്റിനും പോലീസിനുമെതിരെ മുദ്രാവാക്യംമുഴക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. റോഡ് ഉപരോധത്തിനിടെയാണ് നാട്ടുകാരും പോലീസുംതമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.

നാട്ടുകാര്‍ അക്രമം നടത്തുന്ന ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും അതുപ്രകാരമാണ് കേസെടുത്തതെന്നും പോലീസ് അറിയിച്ചു.

8.16.2012

ഇനി കമ്പനികളുടെ പേരിലവസാനിക്കുന്ന ഡൊമൈന്‍


ബാംഗ്ലൂര്‍: വെബ് വിലാസങ്ങള്‍ പ്രശസ്ത വ്യക്തികളുടെ പേരില്‍ അവസാനിച്ചാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിളിക്കുന്ന വെബ്‌സൈറ്റ് സച്ചിന്‍ടെന്‍ഡുല്‍ക്കറുടേതായിരിക്കുമോ അതോ സാനിയാ മിര്‍സയുടേതോ. ഈ ചോദ്യത്തിനുത്തരം സ്‌പോര്‍ട്‌സ് പ്രേമികള്‍ കണ്ടെത്തെട്ടെ. ഏതായാലും നേരത്തെയുള്ള ഡോട്ട് കോമുകളില്‍ അവസാനിക്കുന്ന വെബ്‌സൈറ്റ് വിലാസങ്ങള്‍ക്കൊപ്പം ഇനി കമ്പനികളുടെ പേരില്‍ അവസാനിക്കുന്ന വെബ് വിലാസങ്ങളും ഇടം നേടുമെന്നതാണ് ഇന്റര്‍നെറ്റ് രംഗത്തെ ചൂടുള്ള വാര്‍ത്ത
ഇനി ഗൂഗിളില്‍ തിരയുമ്പോള്‍ ഡോട്ട് റിലയന്‍സ്, ഡോട്ട് ഇന്‍ഫോസിസ്, ഡോട്ട് ടാറ്റ എന്നൊക്കെ അവസാനിക്കുന്ന ഡൊമൈനുകള്‍ കണ്ടാല്‍ അശ്ചര്യപ്പെടേണ്ട. ഇന്റര്‍നെറ്റ് ഡൊമൈനുകള്‍ സമൂലമായ ഒരു മാറ്റത്തിന് വിധേയമാവുകയാണ്. വെബ് ഡൊമൈനുകളെ അല്ലെങ്കില്‍ വെബ്‌സൈറ്റ് വിലാസത്തിന്റെ അവസാന ഭാഗത്തെ ഡോട്ട് കോം എന്നുള്ളതിന് പകരം കമ്പനികളുടെയോ വ്യക്തികളുടെയോ പേരുകള്‍ ചേര്‍ക്കാവുന്ന തരത്തില്‍ പരിഷ്‌ക്കരിക്കാനാണ് തീരുമാനം. ഇതിനായി അപേക്ഷ നല്‍കിയ കമ്പനികളില്‍ 20 എണ്ണം ഇന്ത്യയില്‍ നിന്നാണ്.
ഐ.സി.എ.എന്‍.എന്നിന്(ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ്) ലഭിച്ച പുതിയ ഡൊമൈനുകള്‍ക്കായുള്ള അപേക്ഷകളില്‍ ഇന്ത്യയിലെ വ്യാവസായിക ഭീമനായ റിലയന്‍സ് ഇന്‍ഡസ്ട്രീസുമുണ്ട്. ഡോട്ട് ഇന്ത്യന്‍സ് എന്ന് അവസാനിക്കുന്ന ഡൊമൈന്‍ ഒരുപക്ഷെ ഇനി ആര്‍.ഐ.എല്ലിന്റേത് മാത്രമാവും. ഇതിനായി അപേക്ഷ നല്‍കിയിരിക്കുന്ന ഏക കമ്പനി ആര്‍.ഐ.എല്ലാണ്. ഡോട്ട് ഇന്ത്യന്‍സിനെ കൂടാതെ ഡോട്ട് റിലയന്‍സ്, ഡോട്ട് ആര്‍.ഐ.എല്‍ എന്ന് അവസാനിക്കുന്ന ഡൊമൈനുകള്‍ക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസ് അപേക്ഷിച്ചിട്ടുണ്ട്
അവസാനിക്കുന്ന ഡൊമൈനുകള്‍ക്ക് രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഡോട്ട് ഇന്‍ഫി, ഡോട്ട് ഇന്‍ഫോസിസ് എന്നവസാനിക്കുന്ന ഡൊമൈനുകള്‍ക്ക് ഇന്‍ഫോസിസും ഡോട്ട് ടാറ്റാ, ഡോട്ട് ടാറ്റാ മോട്ടോഴ്‌സ് എന്നവസാനിക്കുന്നവയ്ക്ക് ടാറ്റയും രംഗത്തുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐക്കും മുന്‍നിര കമ്പനികളായ ഡാബര്‍, ടിവിഎസ് ഗ്രൂപ്പ്, എച്ച്.ഡി.എഫ്.സി, ലൂപിന്‍, ശ്രീറാം എന്നീ കമ്പനികള്‍ക്കും പുതിയ ഡൊമൈനുകള്‍ ലഭിക്കും.
ഒരു വെബ് അഡ്രസ്സിന്റെ അവസാന ഭാഗം, അതായത് ഡോട്ട് കോം എന്നവസാനിക്കുന്ന ഭാഗത്തെ
gTLDകള്‍ എന്നാണ് സാങ്കേതികമായി വിശേഷിപ്പിക്കുക. ഡോട്ട് കോം, ഡോട്ട് ഒ.ആര്‍.ജി, ഡോട്ട്
നെറ്റ് എന്നിങ്ങനെ അവസാനിക്കുന്ന 22 gTLDകളാണ് നിലവിലുള്ളത്. തങ്ങള്‍ക്ക് ഇഷ്ടമുള്ള വാക്കില്‍
അവസാനിക്കുന്ന രീതിയില്‍ ഡൊമെയിനുകള്‍ ലഭിക്കുന്നതിനായുള്ള പദ്ധതി
ആവിഷ്‌ക്കരിക്കുന്നതിന് 2011 ജൂണില്‍ ഐ.സി.എ.എന്‍.എന്‍ അനുമതി നല്‍കിയിരുന്നു.
ഡൊമെയിനിന്റെ അവസാനഭാഗത്ത് പേരുകള്‍ വരുന്നത് കമ്പനികളെ ബ്രാന്‍ഡിങ്ങിന്
വലിയൊരളവില്‍ സഹായിക്കും. അതുകൊണ്ട് തന്നെ പല കമ്പനികളും ഇതിനായി ഭീമന്‍
തുകയാണ് ചെലവിടുന്നത്. കൂടാതെ ഓരോ ഉത്പന്നങ്ങള്‍ക്കായി തന്നെ വ്യത്യസ്ത
വെബ്‌സൈറ്റുകളൊരുക്കാനും ഇത് വലിയൊരളവില്‍ സഹായകമാവും.
ഡൊമൈനുകള്‍ ഇത്തരത്തില്‍ പരിഷ്‌ക്കരിക്കുന്നതിനുള്ള അപേക്ഷാ ഫീസ് തന്നെ ഏതാണ്ട്
1.03 കോടി രൂപയാണ്. ഒരിക്കല്‍ അനുവദിച്ച് കഴിഞ്ഞാല്‍ ഈ ഡൊമൈനുകള്‍
പുതുക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 13.9 ലക്ഷംരൂപയ. ഒരേ പേരിനായി ഒന്നിലധികം
കമ്പനികള്‍ അപേക്ഷിക്കുന്ന അവസരത്തില്‍ ലേലത്തിലൂടെയായിരിക്കുന്നും ഡൊമൈന്‍ നല്‍കുക.
ആഗോള തലത്തില്‍ ഡോട്ട് പിസ, ഡോട്ട് സ്‌പേസ്, ഡോട്ട് ഓട്ടോ എന്നിങ്ങനെ അവസാനിക്കുന്ന ഡൊമൈനുകള്‍ക്കും നല്ല ഡിമാന്‍ഡാണ്. സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളും വെബ് ബുക്ക് സ്റ്റോറായ ആമസോണ്‍ ഡോട്ട് കോമും ഒരു ഡസനോളം അപേക്ഷകളാണ് നല്‍കിയിരിക്കുന്നത്. 187 ലക്ഷം ഡോളറാണ് ഗൂഗിള്‍ ഇതിനായി ചെലവിട്ടത്.

തീരുമാനങ്ങളെടുക്കാന്‍ ഒരിക്കലും വൈകരുത്

ഹാവെല്‍സിനെ വെറും 10 വര്‍ഷം കൊണ്ട് 240 കോടിയില്‍ നിന്നും 6400 കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് വി.ജ്യോതിഷ് കുമാര്‍ എന്ന മലയാളിയായിരുന്നു. ഏതു പ്രശ്‌നത്തിലായാലും ഉടനടിയുള്ള തീരുമാനവും അതു നടപ്പാക്കുന്നതിലുള്ള ആര്‍ജവവുമാണ് തന്റെ തിളക്കമാര്‍ന്ന വിജയങ്ങള്‍ക്ക് പിന്നിലെ പ്രധാനഘടകങ്ങളെന്ന് ഈ തിരുവനന്തപുരം സ്വദേശി പറയുന്നു.പുതുമയും ഗുണമേന്മയുമാണ് വിപണിക്ക് എന്നും വേണ്ടത്. വിലകുറഞ്ഞ ഉത്പന്നങ്ങളിറക്കിയല്ല ജ്യോതിഷ്‌കുമാര്‍ വിപണി പിടിക്കാനിറങ്ങിയത്. മികച്ച, കാര്യക്ഷമമായ പുതുമനിറഞ്ഞ ഉത്പന്നങ്ങളാണ് വേണ്ടതെന്നാണ് ഈ വിപണന തന്ത്രജ്ഞന്റെ അഭിപ്രായം  ബിസിനസ് രംഗത്ത് തീരുമാനങ്ങളെടുക്കുന്നത് അതിവേഗത്തിലായിരിക്കണം. എത്ര സങ്കീര്‍ണമായ വിഷയമായാലും തീരുമാനം നീട്ടിക്കൊണ്ടുപോകുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ. പല തീരുമാനങ്ങളും റിസ്‌ക് നിറഞ്ഞതായേക്കാം. പലതും തെറ്റിപ്പോയെന്നും വന്നേക്കാം. എങ്കിലും സത്വര തീരുമാനങ്ങളിലൂടെയേ ഒരു വ്യവസായത്തെ വളര്‍ച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കാനാകൂ. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത് തീരുമാനങ്ങള്‍ നീട്ടിക്കൊണ്ടുപോകുന്നത് അക്ഷന്തവ്യമായ തെറ്റാണ്. അതത് സാഹചര്യത്തിനനുസരിച്ച് നമുക്ക് ശരിയെന്ന് തോന്നുന്ന തീരുമാനങ്ങള്‍ഉടനടി കൈക്കൊള്ളണം. നാളെ അത് തെറ്റായിത്തീരുമോ എന്ന ആശങ്കയില്‍ ഇന്ന് ഒരിക്കലും തീരുമാനമെടുക്കാതിരിക്കരുത്.  സ്വന്തം ജീവിതത്തില്‍ ഇത് പ്രാവര്‍ത്തികമാക്കുകയും വന്‍ വിജയം നേടുകയും ചെയ്ത ഒരു വ്യക്തിയാണ് ഇതുപറയുന്നത്. മാര്‍ക്കറ്റിങ് മേഖലയില്‍ വിജയഗാഥകള്‍ രചിച്ച ഹാവെല്‍സിലെ വി. ജ്യോതിഷ്‌കുമാറാണ് തന്റെ അനുഭവസാക്ഷ്യം ഇവിടെ പങ്കുവെയ്ക്കുന്നത്.  200 കോടി രൂപ മാത്രം വാര്‍ഷികവിറ്റുവരവുണ്ടായിരുന്ന ഹാവെല്‍സ് ഇന്ത്യ എന്ന കമ്പനിയെ കേവലം 10 വര്‍ഷംകൊണ്ട് 6600 കോടി രൂപയുടെ വിറ്റുവരവുള്ള ഒരു ബഹുരാഷ്ട്രകമ്പനിയായി വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ജ്യോതിഷിന്റെ റിസ്‌ക് നിറഞ്ഞ തീരുമാനങ്ങളായിരുന്നു. ഹാവെല്‍സ് ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ( മാര്‍ക്കറ്റിങ് ) ആണ് അദ്ദേഹമിന്ന്. നമ്മുടെ കണക്കുകൂട്ടല്‍ അനുസരിച്ചുള്ള ചടുലതീരുമാനങ്ങള്‍ എടുക്കണം. അത് പലപ്പോഴും യാഥാസ്ഥിതിക മാര്‍ഗങ്ങളില്‍ നിന്നും തികച്ചും വിഭിന്നമാകാം. അപകടകരമെന്ന് തോന്നിയേക്കാം. പക്ഷെ അവിടെ അറച്ചുനിന്നാല്‍ മത്സരത്തിന്റെ ഈ ലോകത്ത് നാം പിന്തള്ളപ്പെട്ടുപോകും. മറ്റൊന്ന് സയമബന്ധിതമായിത്തന്നെ നമ്മുടെ തീരുമാനങ്ങള്‍ നടപ്പാക്കി എന്ന് ഉറപ്പുവരുത്തണം എന്നതാണ്. മുന്‍കൂട്ടിത്തന്നെ എല്ലാം സുരക്ഷിതമാക്കി നമുക്ക് ഒരു ബിസിനസും ചെയ്യാന്‍ കഴിയില്ല. ' ബുദ്ധിപൂര്‍വകമായ ഒരു കണക്കുകൂട്ടലോടെയുള്ള റിസ്‌കാ ' ണ് ബിസിനസ് എന്ന തത്വത്തെ അംഗീകരിച്ചുകൊണ്ടേ നമുക്ക് മുന്നേറാനാ  ഇന്ത്യയില്‍തന്നെ ഏറ്റവുമധികം വിജയംവരിച്ച മാര്‍ക്കറ്റിങ് തന്ത്രജ്ഞരുടെ മുന്‍നിരയിലാണ് 47 കാരനായ ഈ തിരുവനന്തപുരം സ്വദേശിയുടെ സ്ഥാനം. മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടിയശേഷം മാര്‍ക്കറ്റിങ് ഡിപ്ലോമയും കരസ്ഥമാക്കി ഈ രംഗത്തേക്ക് കടന്ന ജ്യോതിഷ്‌കുമാര്‍ എം. ഡി. എസ്. സ്വിച്ച്ഗിയറില്‍ സെയില്‍സ് എന്‍ജിനീയറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. പിന്നീട് ഫിനോലെക്‌സ് കേബിളില്‍ ജനറല്‍ മാനേജര്‍വരെ എത്തിയശേഷമാണ് 2001ല്‍ ഹാവെല്‍സില്‍ ചേരുന്നത്.   ജ്യോതിഷ്‌കുമാര്‍ ഹാവെല്‍സില്‍ എത്തുമ്പോള്‍ 1918ല്‍ ഡല്‍ഹി ആസ്ഥാനമായി ആരംഭിച്ച ആ കമ്പനിയുടെ മൊത്തം വിറ്റുവരവ് 240 കോടിരൂപയേ ഉണ്ടായിരുന്നുള്ളൂ. ഇതില്‍ 20 കോടിയോളം രൂപ മാത്രമായിരുന്നു വിദേശത്തുനിന്നുള്ള ബിസിനസ്. ബാക്കി മുഴുവന്‍ ഇന്ത്യയില്‍ തന്നെ. പ്രധാനമായും സ്വിച്ച്ഗിയര്‍ നിര്‍മാണവും വില്പനയും  അവിടത്തെ അവസ്ഥ മനസ്സിലാക്കിയ ഞങ്ങള്‍ പുതിയ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ആലോചിച്ചു. 2001ല്‍തന്നെ ഒരു ഉന്നതതല സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചു. മാനേജിങ് ഡയറക്ടറും മാര്‍ക്കറ്റിങ്, ഫിനാന്‍സ് മേധാവികളും രണ്ട് ഡയറക്ടര്‍മാരുമുള്‍പ്പെട്ട ഒരു ആറംഗകമ്മിറ്റി. പല നിര്‍ണായക തീരുമാനങ്ങളും വളരെ പെട്ടെന്ന് എടുക്കുന്നതിനും വേണ്ടിയായിരുന്നു ഈ കമ്മിറ്റി. അത് കാലതാമസമില്ലാതെ നടപ്പിലാക്കുന്നുവെന്നും ഉറപ്പുവരുത്തിയിരുന്നു.  കൂടുതല്‍ വൈവിധ്യമുള്ള ഉത്പന്നങ്ങളില്ലാതെ കമ്പനിക്ക് വളര്‍ച്ചയുണ്ടാകില്ല എന്ന തിരിച്ചറിവില്‍ നിന്ന് വയറുകളുടെയും സ്വിച്ചുകളുടെയും നിര്‍മാണത്തിലേക്ക് കടന്നു. അന്ന് ഹാവെല്‍സിനേക്കാള്‍ വലിയ ഒരു ഡസന്‍ കമ്പനികളെങ്കിലും ഈ രംഗത്ത് ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കണം. അവിടെയും വളരെ റിസ്‌കിയായ തീരുമാനങ്ങളാണ് ഞങ്ങള്‍ കൈക്കൊണ്ടത്. വിപണിയില്‍ മത്സരിക്കാനായി വിലകുറഞ്ഞ ഉത്പന്നങ്ങളല്ല പുറത്തിറക്കിയത്. ( സ്വാഭാവികമായി അത്തരം ഉത്പന്നങ്ങളുടെ ഗുണവും കുറയുമല്ലോ ) . അന്ന് നിലവിലുള്ള ഏറ്റവും വിലകൂടിയ, ഗുണംകൂടിയ വയറുകളാണ് നിര്‍മിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായാലും വയറിലൂടെ തീപടരാത്ത എഫ്. ആര്‍ ( ഫയര്‍ റിട്ടാര്‍ഡന്റ് ) വയറുകള്‍ ഉണ്ടാക്കിക്കൊണ്ട് ഞങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുകയായിരുന്നു. ഫാന്‍ നിര്‍മാണത്തിലേക്ക് കടക്കുമ്പോഴും വിലകുറഞ്ഞ ഫാന്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നില്ല. വൈദ്യുതിക്ഷമതയുള്ള മികച്ച ഉത്പന്നം ഉയര്‍ന്ന വിലയ്ക്കുതന്നെ വിപണിയിലെത്തിച്ചു. അങ്ങനെ ഉയര്‍ന്ന വിലയുള്ള മികച്ച ഉത്പന്നങ്ങള്‍ പുറത്തിറക്കി ഒരു പുതിയ മാര്‍ക്കറ്റിങ് രീതി തന്നെ ഹാവെല്‍സ് ആവിഷ്‌കരിച്ചു. ഒടുവില്‍ മറ്റുകമ്പനികള്‍ക്ക് പലതിനും ഞങ്ങളുടെ പാത പിന്തുടരേണ്ടിവന്നു  ഇന്ന് വയര്‍, സ്വിച്ച് ഗിയേഴ്‌സ്, ഫാന്‍, ലൈറ്റിങ്‌സ്, ഭൂഗര്‍ഭ കേബിളുകള്‍, മോട്ടോറുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയെല്ലാം ഹാവെല്‍സില്‍ നിന്ന് പുറത്തുവരുന്നു. സ്വിച്ചുകളുടെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ഹാവെല്‍സ് വയര്‍, കേബിള്‍ എന്നിവയില്‍ രണ്ടാംസ്ഥാനത്തും ഫാന്‍ വിപണിയില്‍ മൂന്നാമതുമാണ്.  താന്‍ ഹാവെല്‍സിലെത്തിയശേഷം വിദേശവിപണികളിലെ സാന്നിധ്യം വലുതായി വര്‍ധിപ്പിച്ചുവെങ്കിലും ഉത്പന്നങ്ങള്‍ ഇവിടെ നിന്ന് കയറ്റി അയക്കുകയായിരുന്നു. എന്നാല്‍ 2006 മുതല്‍ വിദേശത്ത് കമ്പനികള്‍ ഏറ്റെടുക്കുന്നതിനെപ്പറ്റി ആലോചന തുടങ്ങി. ഏറ്റവും റിസ്‌ക് പിടിച്ച തീരുമാനങ്ങളായിരുന്നു അത്. പക്ഷെ ഞങ്ങള്‍ ആ റിസ്‌ക് ഏറ്റെടുക്കാന്‍ തയ്യാറായി. അങ്ങനെ 2007ല്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കക്കാരുടെ ഉടമസ്ഥതയിലുള്ള സില്‍വേനിയ എന്ന കമ്പനിയെ ഹാവെല്‍സ് വാങ്ങി 1400 കോടി രൂപയ്ക്ക്. അന്ന് ഹാവെല്‍സിന്റെ മൊത്തം വിറ്റുവരവ് 1350 കോടിയോളമാണെന്നോര്‍ക്കണം. 850 കോടി രൂപ കടംവാങ്ങിയാണ് സില്‍വേനിയയെ ഏറ്റെടുക്കുന്നത്. അതിസാഹസികമായ ഒരു തീരുമാനമായിരുന്നു ഈ ഏറ്റെടുക്കല്‍. 

വളരെ മോശം സമയമായിരുന്നു വരാനിരുന്നത്. 2007 ല്‍ അമേരിക്ക മാന്ദ്യത്തിലേക്ക് വീണു. 2008 ആകുമ്പോഴേക്ക് അത് യൂറോപ്പിനേയും ഗ്രസിച്ചു. ബാങ്കുകളും കമ്പനികളും ധനകാര്യസ്ഥാപനങ്ങളുമെല്ലാം മൂക്കുകുത്തി വീണു. വില്പന കുറഞ്ഞു. ലൈറ്റിങ് ബിസിനസ്സില്‍ ലോകത്ത് നാലാം സ്ഥാനം ഉണ്ടായിരുന്ന സില്‍വേനിയയുടെ വരുമാനവും കുറഞ്ഞു. ചുരുക്കത്തില്‍ 2008 ലെ മൂന്നാം ത്രൈമാസ ഫലം പുറത്തുവന്നപ്പോള്‍ കമ്പനിയുടെ നഷ്ടം 250 കോടി രൂപ. ഞങ്ങളുടെയെല്ലാം നെഞ്ചിടിപ്പ് ഉയര്‍ന്നു. തീരുമാനം പാളിയോ എന്ന് എല്ലാവരും നെറ്റി ചുളിച്ച സമയം. വളരെ നിര്‍ണായകമായ ഒരു ദശാസന്ധിയായിരുന്നു അത്. ഇന്നും ഉള്‍ക്കിടിലത്തോടെമാത്രം ഓര്‍ക്കാന്‍ കഴിയുന്ന നിമിഷങ്ങളെന്ന് ജ്യോതിഷ്‌കുമാര്‍ പറയുന്നു.  നാലു മാനുഫാക്ചറിങ് യൂണിറ്റുകളും 57 രാജ്യങ്ങളില്‍ സാന്നിധ്യവുമുള്ള സ്ഥാപനമായിരുന്നു സില്‍വേനിയ. ഹാവെല്‍സ് ഏറ്റെടുത്തുഎങ്കിലും സില്‍വേനിയയുടെ ഉന്നതസ്ഥാനങ്ങളിലെല്ലാം നേരത്തെ ഉണ്ടായിരുന്ന വിദേശികള്‍ തന്നെയായിരുന്നു. ഒരു പൊളിച്ചെഴുത്തല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കി. അടിയന്തര തീരുമാനങ്ങള്‍ ഒന്നിനുപിറകെ മറ്റൊന്നായി അനിവാര്യമായ സമയം. നിലനില്പിനായി പൊരുതുന്ന ആ സമയത്ത് പകച്ചു നില്‍ക്കുന്നതിലോ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിലോ അര്‍ത്ഥമില്ലായിരുന്നുവെന്ന് ജ്യോതിഷ്‌കുമാര്‍. ഒന്നരമാസം കൊണ്ട് കമ്പനിയുടെ പൂര്‍ണവിവരം ശേഖരിച്ചു. തുടര്‍ന്ന് 'ഓപ്പറേഷന്‍ ഫീനിക്‌സ്' ആരംഭിച്ചു. കമ്പനിയുടെ തലപ്പത്തുള്ള ഒട്ടേറെപ്പേരെ പിരിച്ചുവിട്ടു. ആത്മഹത്യാപരമാകുമെന്ന പല വിദഗ്ദ്ധരുടെ ഉപദേശങ്ങളും തള്ളിക്കളഞ്ഞ് ഞങ്ങളുടേതായ തീരുമാനപ്രകാരമായിരുന്നു ഇത്. അന്നത്തെ മാന്ദ്യം ഒരു കണക്കില്‍ അനുഗ്രഹവുമായി. കമ്പനികള്‍ക്ക് നഷ്ടപരിഹാരം നല്‍കി ആരെയും പിരിച്ചുവിടാന്‍ അനുമതിയുണ്ടായിരുന്നു. 1400-പേരെയാണ് ഒറ്റയടിക്ക് ഒഴിവാക്കിയത്. അതിന് 240 കോടി രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത്. ആധിയുണര്‍ത്തുന്ന ദിനരാത്രങ്ങള്‍. സത്വര തീരുമാനങ്ങളും ചടുല നീക്കങ്ങളുമായി ഞങ്ങള്‍ ആ അവസ്ഥയെ നേരിട്ടു. ബാക്ക് ഓഫീസിലും പ്രധാനതസ്തികകളിലുമെല്ലാം ഇന്ത്യാക്കാരെ നിയമിച്ചു   2009 ഡിസംബറോടെ കമ്പനി ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയിലെത്തി. 2010 മൂന്നാം ത്രൈമാസമാകുമ്പോള്‍ സില്‍വേനിയ  ലാഭത്തിലായി. ഇന്ന് 54 രാജ്യങ്ങളിലും കമ്പനി ലാഭത്തിലാണ്. നാലിടത്തുമാത്രമാണ് ചെറിയ നഷ്ടത്തിലുള്ളത്. അങ്ങനെ മാര്‍ക്കറ്റിങ്ങിന്റെ പുതിയ തന്ത്രങ്ങളും മന്ത്രങ്ങളും പയറ്റി ഈ മലയാളി 6600 കോടി രൂപ വരുമാനമുള്ള കമ്പനിയുടെ ഏറ്റവും വിലപ്പെട്ട ശബ്ദമായി മാറുന്നു. സില്‍വേനിയയുടെ ഒരു ത്രൈമാസത്തിലെ വിറ്റുവരവ് ഇന്ന് 800 കോടിയിലേറെ രൂപയാണ്  ഹാവെല്‍സിന്റെ 2011-12 ലെ വരുമാനം വിറ്റുവരവ് 6600 കോടി രൂപയായിരുന്നു. 11 ശതമാനത്തോളമാണ് ലാഭം. ഇതില്‍ 3800 കോടി ഇന്ത്യയില്‍ നിന്നും 2800 കോടി വിദേശത്തു നിന്നുമാണ് ലഭിക്കുന്നത്. 2012-13 ല്‍ 10,000 കോടി വിറ്റുവരവുള്ള ഒരു കമ്പനിയാക്കി ഹാവെല്‍സിനെ മാറ്റുകയെന്ന ദൗത്യവുമായാണ് ജ്യോതിഷ്‌കുമാര്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. സ്വന്തം നാടായ കേരളത്തില്‍ നിന്ന് 360 കോടിയുടെ വിറ്റുവരവ് നേടുകയാണ് ഈ വര്‍ഷത്തെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം 250 കോടിയോളം രൂപയുടെ വരുമാനം ഇവിടെ നിന്ന് ലഭിച്ചിരുന്നു. 2001 ല്‍ വെറും 10 കോടി രൂപയായിരുന്നു ഹാവെല്‍സിന് കേരളത്തില്‍ നിന്നുള്ള വിഹിതം.  ചൈനയിലെ ഷാങ്ഹായ് യാമിങ് ലൈറ്റിങ്ങുമായി ചേര്‍ന്ന് ഹാവെല്‍സ് സംയുക്ത സംരംഭം ആരംഭിച്ചു കഴിഞ്ഞു. യൂറോപ്പ് വിപണിയെയാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തന്റെ വിപണന വൈദഗ്ദ്ധ്യത്തിന് ഒട്ടേറെ പുരസ്‌കാരങ്ങളും ജ്യോതിഷിന് ലഭിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ട്രെയ്‌നറായ ഇദ്ദേഹം ജെ.കെ.ഹ്യൂമണ്‍ ഡവലപ്പ്‌മെന്റ് സിസ്റ്റംസ് എന്ന ഒരു സ്ഥാപനവും ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ ട്രെയിനിങ് പ്രോഗ്രാമുകള്‍ ജ്യോതിഷ്‌കുമാര്‍ നടത്തിയിട്ടുണ്ട്. 'ആസ്‌ക് വൈ.... തിങ്ക് വൈനോട്ട്' എന്ന ചിന്തോദ്ദീപകമായ ഒരു പുസ്തകവും ഈ മാര്‍ക്കറ്റിങ് പണ്ഡിതന്റെ വകയായുണ്ട്. പുതുതലമുറയ്ക്ക് മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ പകര്‍ന്നുകൊടുക്കാനായി രാജ്യത്തുടനീളം ജ്യോതിഷ്‌കുമാര്‍ പ്രഭാഷണങ്ങളും നടത്തിവരുന്നു
visit us .www.jadayooinfo.com